വനിതാ ദിനാഘോഷങ്ങളില്‍ പുരുഷന്‍മാരേയും ഉള്‍പ്പെടുത്തണം; നിര്‍ദേശവുമായി കര്‍ണാടക മുഖ്യമന്ത്രി
നമ്മുടേത് പുരുഷ മേധാവിത്വമുള്ള സമൂഹമാണ്. എന്നാല്‍ ആ വെല്ലുവിളി അതിജീവിച്ച് നിരവധി സ്ത്രീകള്‍ വലിയ നേട്ടം കൊയ്തിട്ടുണ്ട്

ബെംഗളൂരു: വനിതാ ദിനാഘോഷങ്ങളില്‍ പുരുഷന്‍മാരേയും ഉള്‍പ്പെടുത്തണം എന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രബീന്ദ്ര കലാക്ഷേത്ര കന്നഡ ഭവനില്‍ നടന്ന അന്താരാഷ്ട്ര വനിതാ ദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വരും വര്‍ഷങ്ങളില്‍ പുരുഷന്മാരെയും ഉള്‍പ്പെടുത്തി വേണം വനിതാ ദിനം ആഘോഷിക്കാന്‍ എന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞു. ചടങ്ങില്‍ 'കിറ്റൂര്‍ റാണി ചെന്നമ്മ' അവാര്‍ഡുകളും അദ്ദേഹം വിതരണം ചെയ്തു. ജനിക്കുന്നതിനും മുന്‍പ് അമ്മയുമായുള്ള ബന്ധത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പുരുഷന്മാര്‍ ബോധവാന്മാരാകേണ്ടത് ഉണ്ട്.
ഈ ബന്ധം വളരെ ഏറെ പവിത്രമാണ്. ഇത് മനുഷ്യരാശിയുടെ തുടര്‍ച്ചയാണ് എന്നും ബാസവരാജെ ബൊമ്മെ കൂട്ടിച്ചേര്‍ത്തു. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സ്ത്രീകളെ ഒന്നിപ്പിക്കാനും സുരക്ഷിതത്വം നല്‍കാനും അവരെ സാമ്പത്തികമായി ശാക്തീകരിക്കാനും ആണ് വനിതാ ദിനം ആഘോഷിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്.
അതിനാല്‍ സ്ത്രീകളുടെ നേട്ടങ്ങളെ അംഗീകരിക്കാനാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ച് വരുന്നത്. നമ്മുടേത് പുരുഷ മേധാവിത്വമുള്ള സമൂഹമാണ്. എന്നാല്‍ പോലും ഒരുപാട് സ്ത്രീകള്‍ വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. നമ്മുടെ ചരിത്ര ത്തിലും ഇക്കാര്യം പറയുന്നുണ്ട്.
കിറ്റൂര്‍ ചെന്നമ്മ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു എന്നത് ഇതിന്റെ മകുടോദാഹരണമാണ്. അതിനാല്‍ പുരുഷന്മാര്‍ക്കിടയില്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നതിനെ കുറിച്ച് ബോധമുണ്ടാകണം. മക്കള്‍ക്കിടയിലും ഇക്കാര്യത്തില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്.












Click it and Unblock the Notifications