'രൂപയുടെ മൂല്യം ഇടിയുകയല്ല, ഡോളര്‍ ശക്തിപ്പെടുകയാണ്..'; വ്യത്യസ്ത നിരീക്ഷണവുമായി നിര്‍മല സീതാരാമന്‍
ന്യൂദല്‍ഹി: രൂപയുടെ മൂല്യം ഇടിയുന്നതില്‍ വ്യത്യസ്ത നിരീക്ഷണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രൂപയുടെ മൂല്യം ഇടിയുന്നതല്ല എന്നും ഡോളര്‍ ശക്തിപ്പെടുന്നതാണ് എന്നുമാണ് നിര്‍മല സീതാരാമന്റെ നിരീക്ഷണം. രൂപയുടെ മൂല്യം ഇടിയുന്ന എന്നല്ല ഡോളര്‍ ശക്തി പ്രാപിക്കുന്നതായിട്ടാണ് താന്‍ ഇതിനെ കാണുന്നതെന്ന് എന്നായിരുന്നു നിര്‍മല സീതാരാമന്‍ പറഞ്ഞത്.
ഡോളര്‍ തുടര്‍ച്ചയായി ശക്തിപ്പെടുകയാണ് എന്നും അതിനാല്‍, മറ്റെല്ലാ കറന്‍സികളും ശക്തിപ്പെടുന്ന ഡോളറിനെതിരെ ആണ് പ്രവര്‍ത്തിക്കേണ്ടി വരുന്നത് എന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. സാങ്കേതിക കാര്യങ്ങളെക്കുറിച്ച് താന്‍ സംസാരിക്കുന്നില്ല എന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഡോളര്‍ നിരക്ക് ഉയരുമ്പോള്‍ ഇന്ത്യയുടെ രൂപ ഒരുപക്ഷേ ചെറുത്തുനിന്നിട്ടുണ്ടാകുമെന്നത് വസ്തുതയാണ് എന്നും മറ്റ് പല വളര്‍ന്ന് വരുന്ന വിപണി കറന്‍സികളേക്കാളും മികച്ച പ്രകടനമാണ് ഇന്ത്യന്‍ രൂപ നടത്തിയത് എന്നാണ് താന്‍ കരുതുന്നത് എന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. കൂടുതല്‍ ചാഞ്ചാട്ടം ഉണ്ടാകാതിരിക്കാന്‍ വേണ്ടി ആര്‍ ബി ഐ ശ്രമിക്കുന്നുണ്ട്.

രൂപയുടെ മൂല്യം ശരിയാക്കാന്‍ വിപണിയില്‍ ഇടപെടുകയല്ല എന്നും ചാഞ്ചാട്ടം നിയന്ത്രിക്കുക എന്നതാണ് ആര്‍ ബി ഐ ചെയ്യുന്നത് എന്നും ധനമന്ത്രി പറഞ്ഞു. രൂപ അതിന്റേതായ നിലവാരം കണ്ടെത്തുമെന്ന് താന്‍ മുമ്പ് പറഞ്ഞിട്ടുണ്ടെന്നും നിര്‍മലാ സീതാരാമന്‍ ഓര്‍മിപ്പിച്ചു. ഈ ആഴ്ച ആദ്യ വ്യാപാരത്തില്‍ യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.68 ലേക്ക് ഇടിഞ്ഞിരുന്നു.

അതേസമയം വളരെയധികം വെല്ലുവിളികള്‍ ഉള്ള സമയത്താണ് ഇന്ത്യ ജി 20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത് എന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജി 20-ന്റെ പട്ടികയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. അതിലൂടെ അംഗങ്ങള്‍ക്ക് അത് ചര്‍ച്ച ചെയ്യാനും ആഗോളതലത്തില്‍ ഒരു ചട്ടക്കൂടിലോ എസ് ഒ പിയിലോ എത്തിച്ചേരാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഐഎംഎഫ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയിലെ ഡിജിറ്റല്‍ ആപ്ലിക്കേഷനുകളെ സാധാരണക്കാര്‍ എങ്ങനെയാണ് സ്വീകരിച്ചതെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇത് എത്തിക്കുന്നതിന് ഇന്ത്യയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞതായി മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications