'കേന്ദ്രസർക്കാർ ശബ്ദം ഉയർത്തണം'; ബംഗ്ലാദേശ് പ്രശ്നം സഭയിൽ ഉയർത്തി പ്രിയങ്ക ഗാന്ധി
ഡൽഹി: ബംഗ്ലാദേശിലെ ഹിന്ദു, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ ശബ്ദം ഉയർത്തണമെന്ന് പ്രിയങ്ക ഗാന്ധി. അവരുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ഇപ്പോഴും ബംഗ്ലാദേശിൽ പ്രശ്നങ്ങൾ നടക്കുകയാണ്. പാവപ്പെട്ട ജനങ്ങൾ കൂട്ടക്കൊല ചെയ്യപ്പെടുകയാണ്. എന്നാൽ പ്രധാനമന്ത്രിയും ബി ജെ പി സർക്കാരും മൗനം പാലിക്കുകയാണ്യ അത് പാടില്ല ഈ വിഷയത്തിൽ നമ്മൾ നിലപാട് എടുക്കണം പ്രിയങ്ക പറഞ്ഞു.
ബംഗ്ലാദേശ് വിജയ് ദിവസ് ആഘോഷിക്കാത്തതിലുള്ള പ്രതിഷേധവും കോൺഗ്രസ് രേഖപ്പെടുത്തി. ലോകത്തുള്ള എല്ലാ രാജ്യങ്ങളും ബംഗ്ലാദേശിന് നേരെ കണ്ണടച്ചപ്പോൾ ഇന്ദിരാ ഗാന്ധിയുടെ നിശ്ചയദാർഡ്യം കാെണ്ട് മാത്രമാണ് ഇന്ത്യയ്ക്ക് അത്തരമൊരു യുദ്ധത്തിനറങ്ങാനും വിജയം കൈവരിക്കാനും കഴിഞ്ഞതെന്ന് പ്രിയങ്ക പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന് മുൻപിൽ പാകിസ്ഥാൻ സൈന്യം കീഴടങ്ങുന്ന ഒരു ചിത്രം കരസേനയുടെ ആസ്ഥാനത്ത് നിന്ന മാറ്റിയിട്ടുണ്ട് ആ ചിത്രം അവിടെ പുനസ്ഥാപിക്കണമെന്നും പ്രിയങ്ക പറഞ്ഞു.

1971 ൽ ബംഗ്ലാദേശിൽ കൂട്ടക്കൊല നടന്നപ്പോൾ ഇന്ത്യ മാത്രമാണ് അതിനെതിരെ പോരാടാൻ തയ്യാറായതെന്നും ലോകം മുഴുവൻ ഈ സംഭവത്തിന് നേരെ കണ്ണടച്ചു. എന്നാൽ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ കൃത്യമായ നിലപാടെടുത്തെന്നും രാജ്യം മുഴുവൻ പ്രധാനമന്ത്രിക്കൊപ്പം നിന്നു, ഇന്ത്യ യുദ്ധത്തിൽ വിജയിച്ചെന്നും പ്രിയങ്ക പറഞ്ഞു.
പാകിസ്ഥാൻ പട്ടാളം ഇന്ത്യൻ പട്ടാളക്കാർക്ക് മുന്നിൽ കീഴടങ്ങുന്ന ഒരു ചിത്രം പ്രതിരോധ മന്ത്രാലയത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അവിടെയില്ല. അത് ആ യുദ്ധത്തിൽ വീരചരമം പ്രാപിച്ച സൈനികരെ അപമാനിക്കുന്നതിന് തുല്യമാണ് പ്രിയങ്ക പറഞ്ഞു. പ്രിയങ്ക സംസാരിക്കുന്നതിനിടെ മൂന്ന് തവണയാണ് മൈക്ക് ഓഫ് ചെയ്തത്.
ലോക് സഭയുടെ സീറോ അവറിൽ ബംഗ്ലാദേശിലെ ന്യൂനപക്ഷ പീഡനത്തിന്റെ വിഷയം ഉന്നയിക്കണമെന്ന് പ്രിയങ്ക കേന്ദ്രത്തോട് പറഞ്ഞു. സംസാരിക്കാൻ സമയം കിട്ടാത്തതിന് പിന്നാലെ കോൺഗ്രസ് പ്രതിഷേധം ഉയർത്തിയിരുന്നു. അതേ സമയം പലസ്തീൻ എന്ന് എഴുതിയ ബാഗുമായാണ് പ്രിയങ്ക ഗാന്ധി വന്നത്. പലസ്തീനുള്ള ഐക്യദാർഢ്യത്തിന്റെ സന്ദേശമായാണ് പലസ്തീൻ ബാഗുമായി എത്തിയത്. പ്രിയങ്ക പലസ്തീനെ പിന്തുണച്ച ബാഗുമായി എത്തിയ രീതിക്കെതിരെ പ്രിയങ്കയ്ക്ക് എതിരെ രൂക്ഷ വിമർശമാണ് ബി ജെ പി ഉയർത്തിയത്.












Click it and Unblock the Notifications