'ഇന്ത്യ ഒരു മതേതര രാജ്യം'; ബുൾഡോസർ നടപടി ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി
ഡൽഹി: പൊതുസുരക്ഷ പരമ പ്രധാനമാണെന്ന് സുപ്രീംകോടതി. കുറ്റവാളിയുടെ മതം, സമുദായം, വിശ്വാസങ്ങൾ എന്നിവ പരിഗണിക്കാതെ അനധികൃത നിർമാണങ്ങൾ കൈകാര്യം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി, കേസ് പരിഗണിച്ച ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവർ നിയമത്തിൻ്റെ ഏകീകൃത പ്രയോഗത്തിൻ്റെ ആവശ്യകതയെക്കുറിച്ചും ഊന്നിപ്പറഞ്ഞു.
അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യാൻ ബുൾഡോസർ ഉപയോഗിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ അവരുടെ മതപരമായ ബന്ധങ്ങൾ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും ബാധകമാണെന്ന് കോടതി പറഞ്ഞു. ക്രിമിനൽ കേസുകളലിൽ പ്രതിയാകുന്നവരുടെ വസ്തുവകകൾ ഇടിച്ച്നിരുത്തുന്നത് നേരത്തെ സുപ്രീംകോടതി തടഞ്ഞിരുന്നു. ഒക്ടോബർ 1 വരെ രാജ്യത്തെവിടെയും ഇത്തരത്തിൽ പൊളിക്കൽ നടത്തരുതെന്നും പറഞ്ഞിരുന്നു.

കുറ്റാരോപിതർക്കെതിരെയുള്ള ബുൾഡോസർ നടപടി ചോദ്യം ചെയ്തുള്ള ഹർജികളാണ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് പരിഗണിക്കുന്നത്. പല സംസ്ഥാനങ്ങളിലും പിടിമുറുക്കിയ ഈ പ്രവണത പലപ്പോഴും ' ബുൾഡോസർ നീതി' എന്നാണ് വിളിക്കപ്പെടാറുള്ളത്. ഇത്തരം സന്ദർഭങ്ങളിൽ അനധികൃത കെട്ടിടങ്ങൾ മാത്രമെ പൊളിച്ച് നീക്കാറുള്ളൂവെന്ന നിലപാടാണ് സംസ്ഥാന അധികാരികൾ സ്വീകരിക്കുന്നത്.
ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങൾക്ക് വേണ്ടി സോളിസ്റ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. ഒരു ക്രിമിനൽ കേസിൽ പ്രതിയായത് ബുൾഡോസർ നടപടി നേരിടാനുള്ള കാരണമായിരിക്കുമോ എന്ന് കോടിതി ചോദിച്ചു. ഒരു സമുദായത്തെ ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ച് ഏതാനും സന്ദർഭങ്ങളുടെ അടിസ്ഥാനത്തിവാണ് കോടതി നിർദ്ദേശങ്ങൾ പുറപ്പടുവിക്കുന്നതെന്ന് തനിക്ക് ആശങ്കയുണ്ടെന്ന് സോളിസ്റ്റർ ജനറൽ പറഞ്ഞു.
അതേ സമയം, നമ്മൾ ഒരു മതേതര രാജ്യമാണ്, ഞങ്ങളുടെ നിർദ്ദേശങ്ങൾ മതമോ സമുദായമോ നോക്കാതെ എല്ലാവർക്കും ആയിരിക്കും. തീർച്ചയായും, കയ്യേറ്റത്തെക്കുറിച്ച് ഞങ്ങൾ പറഞ്ഞു ... അത് ഒരു പൊതു റോഡിലോ നടപ്പാതയിലോ ജലാശയത്തിലോ റെയിൽവേ ലൈൻ ഏരിയയിലോ ആണെങ്കിൽ, അത് പോകണം, പൊതു സുരക്ഷ പരമപ്രധാനമാണ്, അത് ഗുരുദ്വാരയോ ദർഗയോ ക്ഷേത്രമോ ആകട്ടെ, റോഡിന് നടുവിൽ ഏതെങ്കിലും മതപരമായ ഘടന ഉണ്ടെങ്കിൽ, അത് പൊതുജനങ്ങളെ തടസ്സപ്പെടുത്തരുത്, "കോടതി പറഞ്ഞു.
ചില സമിദായങ്ങൾക്കെതിരായ ശിക്ഷാനടപടിയായി ബുൾഡോസർ നീതി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനെക്കുറിച്ചുള്ള ആശങ്ക ഹർജിക്കാരിൽ ഒരാളെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ സി യു സിംഗ് ഉന്നയിച്ചു. അതേ സമയം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ബുൾഡോസർ നടപടി വളരെ കുറച്ച് മാത്രമായിരിക്കുമെന്ന് മേത്ത പറഞ്ഞു. എന്നാൽ ഒന്നോ രണ്ടോ പേരല്ല, 4,.45 ലക്ഷമാണെന്ന് ഇതെന്ന് ബെഞ്ച് പ്രതികരിച്ചു.












Click it and Unblock the Notifications