വീട്ടിലിരിക്കാതെ പരാതി കൊടുക്കാമായിരുന്നില്ലേ..? ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ യോഗേശ്വര്‍ ദത്ത്
ന്യൂദല്‍ഹി: റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ കായിക താരങ്ങളുടെ പ്രതിഷേധത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത്. ബ്രിജ് ഭൂഷണിന് എതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും ഇനി താരങ്ങള്‍ പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും യോഗേശ്വര്‍ ദത്ത് ആവശ്യപ്പെട്ടു.
ബ്രിജ് ഭൂഷണിന് എതിരായ ലൈംഗികാരോപണം അന്വേഷിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ രൂപീകരിച്ച ഏഴംഗ കമ്മിറ്റിയിലെ അംഗമമാണ് യോഗേശ്വര്‍ ദത്ത് പറഞ്ഞു. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തതിന് ബ്രിജ് ഭൂഷണിന് എതിരെ ഡല്‍ഹി പോലീസ് വെള്ളിയാഴ്ച രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ തുടങ്ങിയ താരങ്ങള്‍ പ്രതിഷേധ സമപത്തിന്റെ ഭാഗമാണ്.

കഴിഞ്ഞ ആറ് ദിവസമായി ജന്തര്‍ മന്തറിന് സമീപമുള്ള പ്രതിഷേധ സ്ഥലാത്താണ് ഗുസ്തിക്കാര്‍ ഉറങ്ങുകയും പരിശീലനം നടത്തുകയും ചെയ്യുന്നത്. അതേസമരം പരാതിക്കാര്‍ 3 മാസം മുമ്പ് ഈ നടപടി സ്വീകരിക്കേണ്ടതായിരുന്നു എന്നും ഇപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും യോഗേശ്വര്‍ ദത്ത് പറഞ്ഞു. ഇനി ഗുസ്തിക്കാര്‍ അവരുടെ പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
ഇരുവിഭാഗത്തിന്റെയും അഭിപ്രായം കേട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് താന്‍ അംഗമായ സമിതിയുടെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു. സമിതിക്കോ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കോ ശിക്ഷിക്കാന്‍ കുറ്റക്കാരെ അവകാശമില്ല. ശിക്ഷ വിധിക്കാനുള്ള അധികാരം കോടതിക്ക് മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉയര്‍ത്തിയപ്പോള്‍ തന്നെ പ്രതിഷേധക്കാര്‍ പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടാണ് എന്നും ദത്ത് ചോദിച്ചു.
3 മാസം മുമ്പ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നടപടിയെടുക്കണമായിരുന്നു. വീട്ടിലിരുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ല എന്നും യോഗേശ്വര്‍ ദത്ത് കൂട്ടിച്ചേര്‍ത്തു. നേരത്തെ പിടി ഉഷയും സമാന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ലൈംഗികാതിക്രമ പരാതി അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയുണ്ട്, തെരുവില്‍ പോകുന്നതിനുപകരം അവര്‍ക്ക് ഞങ്ങളുടെ അടുത്തേക്ക് വരാമായിരുന്നു, എന്നാണ് പിടി ഉഷ പറഞ്ഞത്.
Astro Tips: ചിങ്ങം രാശിയിലെ സ്ത്രീകളാണോ...? എങ്കില്‍ നിങ്ങള്‍ ഇങ്ങനെയാകും
ഇത് കായിക മേഖലയ്ക്ക് ഒട്ടും നല്ലതല്ല എന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഒരു മുന്‍ വനിതാ അത്ലറ്റ് ആയിട്ട് പോലും ഉഷ മറ്റ് വനിതാ അത്ലറ്റുകളെ ശ്രദ്ധിക്കുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. പിടി ഉഷയെ പോലുള്ളവരെ കണ്ടാണ് തങ്ങള്‍ ഈ മേഖലയിലേക്ക് വന്നത് എന്ന് സാക്ഷി മാലിക് പറഞ്ഞിരുന്നു. ഉഷയുടെ പ്രസ്താവന അനുചിതമാണ് എന്ന് വിനേഷ് ഫോഗട്ടും പറഞ്ഞിരുന്നു.
അതേസമയം പിടി ഉഷയുടെ പ്രസ്താവനയെ കുറിച്ച് കൂടുതല്‍ പറയാനില്ല എന്നാണ് യോഗേശ്വര്‍ ദത്ത് പറഞ്ഞത്. ഇരുകൂട്ടര്‍ക്കും അവരുടേതായ ന്യായമുണ്ട്. കായിക മന്ത്രി അനുരാഗ് താക്കൂറുമായി പ്രതിഷേധക്കാര്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശം അറിയില്ല എന്നും യോഗേശ്വര്‍ ദത്ത് വ്യക്തമാക്കി.












Click it and Unblock the Notifications