കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടര്‍ പട്ടികയില്‍ പേരില്ലേ?; വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള മാര്‍ഗങ്ങള്‍ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കൈവശം ഉണ്ടെങ്കിലും പലകാരണങ്ങള്‍ കൊണ്ടും നിങ്ങളുടെ പേര് വോട്ടര്‍പ്പട്ടികയില്‍ കണ്ടെന്ന് വരില്ല. ഈ പ്രശ്നം ഓണ്‍ലൈനായും ഓഫ് ലൈനായും നിങ്ങള്‍ക്ക് തന്നെ പരിഹരിക്കാന്‍ കഴിയുന്നതാണ്. അതിനുള്ള മാര്‍ഗ്ഗങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്..

ഓണ്‍ലൈന്‍ മാര്‍ഗ്ഗം

* www.eci.nic.in എന്ന് വെബ്സൈറ്റ് സന്ദര്‍ശിച്ച് ഒണ്‍ലൈന്‍ വോട്ടര്‍ രജിസ്ട്രേഷന്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക

* വൈബ്സൈറ്റില്‍ സൈന്‍ അപ് ചെയ്ത് യൂസര്‍ നെയിമും പാസ്വേര്ഡും തയ്യാറാക്കുക.

* തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്കര്‍ഷിക്കുന്ന തരത്തിലുള്ള നിങ്ങളുടെ ഫോട്ടോയും മേല്‍വിലാസം വ്യക്തമാക്കുന്ന തിരിച്ചറിയല്‍ രേഖകളും അപ്ലോഡ് ചെയ്യുക.

* വെബ്സൈറ്റ് വഴി തിരിച്ചറിയല്‍ രേഖകളും ഫോട്ടോയും അപ്ലോഡ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ മാര്‍ മുഖാന്തിരം രേഖകള്‍ ഹാജറാക്കാന്‍ സാധിക്കും.

<strong>വോട്ടേഴ്സ് ഐഡി കാര്‍ഡ് കളഞ്ഞുപോയോ? പേടിക്കേണ്ട ഡ്യൂപ്ലിക്കേറ്റ് എടുക്കാന്‍ ഇതാ വഴി</strong>വോട്ടേഴ്സ് ഐഡി കാര്‍ഡ് കളഞ്ഞുപോയോ? പേടിക്കേണ്ട ഡ്യൂപ്ലിക്കേറ്റ് എടുക്കാന്‍ ഇതാ വഴി

ഓഫ് ലൈന്‍ മാര്‍ഗം..

*തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഓഫീഷ്യല്‍ വെബ്സൈറ്റില്‍ നിന്നും തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നോ അപേക്ഷ ഫോം വാങ്ങിക്കുക.

*അപേക്ഷ ഫോം ശരിയായി പൂരിപ്പിച്ചതിന് ശേഷം ആവശ്യമായ രേഖകള്‍ സഹിതം മണ്ഡലത്തിലെ വോട്ടേഴ്സ് സെന്‍ററില്‍ സമര്‍പ്പിക്കുക.

ആവശ്യമായ രേഖകള്‍

*പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (അപേക്ഷ ഫോമില്‍ പതിക്കുക)

*പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്

*തിരിച്ചറിയില്‍ രേഖ

*റേഷന്‍ കാര്‍ഡ്

*ബാങ്ക് പാസ്പുക്ക്

*പാസ്പോര്‍ട്ട്

*ഡ്രൈവിങ് ലൈസന്‍സ്

*വൈദ്യുതി ബില്‍

*ഗ്യാസ് ബില്‍

*ഫോണ്‍ബില്‍

അപേക്ഷയുടെ പുരോഗതി വിലയിരുത്താന്‍ EPIC-അപേക്ഷ നമ്പര്‍ ​ടൈപ്പ് ചെയ്ത് 9211728082 എന്ന നമ്പറിലേക്ക് ടെക്സ്റ്റ് ചെയ്യുക.

voters
English summary
here is what you should do if your name is not on the voters list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X