പഞ്ചാബിൽ പിടിയിലായ അമൃത്പാൽ സിംഗിനെ എന്തുകൊണ്ട് അസം ജയിലിലേക്ക് കൊണ്ടുപോയി? കാരണം ഇത്
പോലീസ് പിടിയിലായ ഖലിസ്ഥാൻ അനുകൂലിയും വാരിസ് പഞ്ചാബ് ദെ നേതാവുമായ അമൃത്പാൽ സിംഗിനെ ദിബ്രൂഗഢ് സെൻട്രലേക്ക് കൊണ്ടുപോയിരിക്കുകയാണ്. മാർച്ച് 18 മുതൽ ഒളിവിലായിരുന്ന ഇയാൾ ഞായറാഴ്ച പഞ്ചാബ് പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു, മണിക്കൂറുകൾക്ക് ശേഷം ദിബ്രുഗഡ് സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും പഴക്കമേറിയതും സുരക്ഷിതവുമായ ജയിലുകളിലൊന്നും ആണ് ഈ ജയിൽ. അതീവ സുരക്ഷയുള്ള ഈ ജയിലിൽ ഇയാളുടെ എട്ട് സഹായികൾ ഇതിനകം തന്നെ തടവിൽ ഉണ്ട്.
പഞ്ചാബിൽ അറസ്റ്റിലായ അമൃത്പാൽ സിംഗിനെ എന്തുകൊണ്ടാണ് അസമിലേക്ക് കൊണ്ടുവന്നത്. പഞ്ചാബിൽ അറസ്റ്റിലായ സിംഗിനെ പഞ്ചാബിൽ തന്നെ തടവിലാക്കത്തത് എന്തുകൊണ്ട് നിരവധി സംശയം ഉയർന്നുവരുന്നണ്ടാവും. എന്നാൽ അതിന് വ്യക്തമായ കാരണം ഉണ്ട്.

അമൃത്പാൽ സിംഗിനെ അസമിലേക്ക് കൊണ്ടുപോകാനുള്ള കാരണം ഇപ്പോഴും അജ്ഞാതമാണെങ്കിലും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, അസമിൽ ഉൾഫ തീവ്രവാദം രൂക്ഷമായ സമയത്ത് ദിബ്രുഗഢ് ജയിൽ വൻതോതിൽ സജ്ജീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും തീവ്രവാദികളെ പാർപ്പിക്കാൻ ഉപയോഗിച്ചിരുന്നുവെന്നും ആണ് . ദിബ്രുഗഡ് സെൻട്രൽ ജയിൽ സംസ്ഥാനത്തെ ഏറ്റവും സുരക്ഷിതമായ ജയിലായും വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും പഴയ ജയിലുകളിൽ ഒന്നായും ആണ് കണക്കാക്കുന്നത്.
കൂടാതെ, അമൃത്പാലിനെയും അയാളുടെ സഹായികളെയും പഞ്ചാബിലോ ഡൽഹിയിലോ ജയിലുകളിലേക്കോ കൊണ്ടുപോകുന്നതിന് പകരം അസമിലേക്ക് മാറ്റാനുള്ള കാരണം വിഘടനവാദി സംഘത്തിന് പരിചിതരായ മറ്റ് ഗുണ്ടാസംഘങ്ങളുടെ സാന്നിധ്യമായിരിക്കാം എന്നും പറയപ്പെടുന്നു. അമൃത്പാലിന്റെ സഹായികളെ ഡൽഹിയിലെ തിഹാർ ജയിലിൽ താടവിലാക്കാൻ ആയിരുന്നു പഞ്ചാബ് സർക്കാർ ആദ്യം ആലോചിച്ചിരുന്നത് എങ്കിലും ഡൽഹി ജയിലിൽ നിരവധി പഞ്ചാബി ഗുണ്ടാസംഘങ്ങളും ചില വിഘടനവാദികളും ഉള്ളത് കൊണ്ട് അവരെ അവിടേക്ക് മാറ്റിയില്ല. അസമിലേക്ക് മാറ്റാൻ തീരുമാനമായി.
പ്രതികൾ മറ്റ് തടവുകാരുമായും ജയിൽ ജീവനക്കാരുമായും ബന്ധപ്പെടുന്നതിൽ നിന്ന് തടയുന്നതിനുള്ള മറ്റൊരു കാരണമാണ് ഭാഷാ. ഇവിടെയാകുമ്പോൾ മറ്റ് തവടുകാരുമായ സംസാരിക്കാൻ ഭാഷ തടസ്സമാകും, ദിബ്രുഗഡ് വളരെ സുരക്ഷിതമായ ജയിലാണെന്ന് വൃത്തങ്ങൾ പറഞ്ഞു. കൂടാതെ, പ്രാദേശിക സിഖ് സമൂഹം ഖാലിസ്ഥാൻ പ്രസ്ഥാനത്തോട് അനുഭാവം പുലർത്തുന്നില്ലെന്നും അവർ പറഞ്ഞു.
170 വർഷത്തെ ചരിത്രത്തിൽ ദിബ്രുഗഢ് ജയിലിൽ വലിയൊരു ജയിൽ തകർക്കൽ സംഭവം ഉണ്ടായിട്ടില്ല, ദിബ്രുഗഢ് അതീവ സുരക്ഷിതമായ ജയിൽ എന്നാണ് അറിയപ്പെടുന്നത്. ദിബ്രുഗഡ് പട്ടണത്തിന്റെ മധ്യഭാഗത്തുള്ള ജയിലിന്റെ സ്ഥാനം അധികാരികൾക്ക് രക്ഷപ്പെടാനുള്ള ശ്രമങ്ങൾ തടയുന്നത് എളുപ്പമാക്കും എന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 19 ന് 'വാരിസ് പഞ്ചാബ് ദെ' (WPD) യുടെ നാല് അംഗങ്ങളെ കൊണ്ടുവന്നത് മുതൽ ജയിൽ പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ, ജയിലിന് 24 മണിക്കൂറും ത്രിതല സുരക്ഷയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Skin Care: 20 കളിൽ ആരംഭിച്ചാൽ 40 ൽ വിഷമിക്കേണ്ട! ചർമ്മം എന്നും ചെറുപ്പമാക്കാം..












Click it and Unblock the Notifications