Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിക്‌സഡ് ഡെപ്പോസിറ്റിനേക്കാള്‍ നല്ലത് സ്വര്‍ണം..!!? പ്രിയം കൂടുന്നത് ഇക്കാരണത്താല്‍

കാലങ്ങളായി സ്വര്‍ണത്തെ ഒരു നിക്ഷേപമായി കണ്ട് വരുന്നവരാണ് ഭൂരിഭാഗം പേരും. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്കും ഗ്രാമീണ ജനതയ്ക്കും ഇടയില്‍ ആഡംബര വസ്തു എന്നതിലുപരിയായി ചെറിയ ചെറിയ സ്വര്‍ണ ഉരുപ്പടികള്‍ വാങ്ങി സൂക്ഷിക്കുന്ന പ്രവണതയുണ്ട്. സ്വര്‍ണത്തിന്റെ വിലയില്‍ വലിയ വര്‍ധനവ് വന്നാല്‍ പോലും ഇത് പൂര്‍ണമായി അവസാനിക്കുന്ന സ്ഥിതിയുണ്ടാകാറില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ഇത് ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണ് ഇന്ത്യ ഗോള്‍ഡ് പോളിസി സെന്റര്‍ (ഐജിപിസി) അടുത്തിടെ നടത്തിയ ഗാര്‍ഹിക സര്‍വേയിലെ കണ്ടെത്തലുകള്‍. വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവയില്‍ എല്ലാം ഇപ്പോഴും സ്വര്‍ണം ഒരു അവശ്യഘടകമാണെങ്കില്‍ പോലും മധ്യവര്‍ഗക്കാരായ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും സ്വര്‍ണം എന്നത് സുരക്ഷിതമായ നിക്ഷേപം തന്നെയാണ് എന്നാണ് ഇതില്‍ പറയുന്നത്.

GOLD

അതായത് ഫിക്‌സഡ് ഡെപ്പോസിറ്റായി പണം സൂക്ഷിക്കുന്നതിനേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനാണ് പലരും താല്‍പര്യപ്പെടുന്നത്. പണപ്പെരുപ്പ പ്രതിരോധവും ഹ്രസ്വകാലത്തേക്ക് പെട്ടെന്ന് പണം ആവശ്യമായി വന്നാലുള്ള ഉപയോഗവും എല്ലാം മുന്‍നിര്‍ത്തിയാണ് ഭൂരിഭാഗം പേരും സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത്. നാണയപ്പെരുപ്പം തടയാന്‍ സ്വര്‍ണം വഹിക്കുന്ന പങ്ക് ഇത്തരക്കാര്‍ക്ക് ഏറ്റവും ആശ്വാസകരമായ ഘടകമാണ്.

മധ്യവര്‍ഗക്കാരെ സംബന്ധിച്ച് സ്വര്‍ണം നിക്ഷേപമായി കണ്ട് സൂക്ഷിച്ച് വെക്കുക എന്നത് മറ്റ് സാമ്പത്തിക നിക്ഷേപങ്ങള്‍ തേടുന്നതിനാല്‍ എളുപ്പമാണ്. സ്വര്‍ണവിലയിലെ ചാഞ്ചാട്ടങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ വിപണിയിലെ മറ്റ് മാറ്റങ്ങള്‍ പെട്ടെന്ന് ബാധിക്കില്ല. അടിയന്തിര ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി ഹ്രസ്വകാല ഫണ്ട് സ്വരൂപിക്കുന്നതിന് സ്വര്‍ണം ഏറെ സഹായകരമായി എന്ന് കൊവിഡ് കാലം ചില കുടുംബങ്ങളേയെങ്കിലും ബോധ്യപ്പെടുത്തിയിട്ടുണ്ട്.

സ്വര്‍ണത്തില്‍ നിക്ഷേപിക്കുക എന്നത് ഒരു മിനിമം ഗ്യാരണ്ടിയായാണ് പലരും കണക്കാക്കുന്നത്. പ്ലെയിന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാനാണ് പലരും കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് എന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു. ഉരുക്കിയതോ കൈമാറ്റം ചെയ്തതോ ആയ ആഭരണങ്ങളെ അപേക്ഷിച്ച് മികച്ച റിയലൈസേഷന്‍ മൂല്യം പ്ലെയിന്‍ സ്വര്‍ണത്തിന് ഉണ്ട് എന്നതാണ് ഇതിന് കാരണം. സ്വര്‍ണ്ണം വാങ്ങുന്നത് അലങ്കാരത്തിന് വേണ്ടി മാത്രമല്ല, യഥാര്‍ത്ഥ നിക്ഷേപ ഉല്‍പ്പന്നമായും കണക്കാക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണിതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു.

അതേസമയം ചെലവ്, മാനേജ്മെന്റ് ഫീസ്, ലിക്വിഡിറ്റി എന്നിവയെല്ലാം പരിശോധിച്ച് വേണം സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്. എക്സ്ചേഞ്ച് ട്രേഡ് ഫണ്ട്സ് അഥവ് ഇടിഎഫുകള്‍ വഴിയോ മ്യൂച്ചല്‍ ഫണ്ടുകള്‍ വഴിയോ നിക്ഷേപിക്കാം. ഇതാണ് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്ന തുടക്കക്കാരില്‍ പലരും സ്വീകരിക്കുന്നത് എന്നും വിദഗ്ധര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+