യാത്രക്കാരന് മെഡിക്കല്‍ എമര്‍ജന്‍സി; ന്യൂയോര്‍ക്ക്- ഡല്‍ഹി വിമാനം ലണ്ടനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി

ന്യൂഡല്‍ഹി: ന്യൂയോര്‍ക്ക്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. മെഡിക്കല്‍ എമര്‍ജന്‍സി കാരണമാണ് വിമാനം യു കെയിലേക്ക് തിരിച്ചുവിട്ട് അടിയന്തര ലാന്‍ഡിംഗ് നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ലണ്ടനിലെ ഹീത്രൂവില്‍ ആണ് എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്തത്.
നോര്‍വീജിയന്‍ വ്യോമാതിര്‍ത്തിക്ക് മുകളിലായിരിക്കെയാണ് വിമാനത്തില്‍ അടിയന്തരമായ സാഹചര്യം രൂപപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മെഡിക്കല്‍ എമര്‍ജന്‍സിയുടെ കാരണം വ്യക്തമായിട്ടില്ല. മെഡിക്കല്‍ എമര്‍ജന്‍സി ആവശ്യമായി വന്ന യാത്രക്കാരനെ ഇറക്കിയ ശേഷം വിമാനം ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടും എന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമാനത്തില്‍ 350 ല്‍ അധികം യാത്രക്കാര്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്. നിശ്ചയിച്ച സമയത്തിന് 6-7 മണിക്കൂര്‍ വൈകിയായിരിക്കും വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുക എന്ന് എയര്‍ലൈന്‍ പൈലറ്റിനെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂയോര്‍ക്ക് - ഡല്‍ഹി ദൂരം താണ്ടാന്‍ എയര്‍ ഇന്ത്യ ഏകദേശം 14 മണിക്കൂര്‍ എടുക്കും എന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് രാത്രി പതിനൊന്നരയോടെ ഡല്‍ഹിയില്‍ ഇറങ്ങേണ്ട വിമാനമായിരുന്നു ഇത്. ന്യൂയോര്‍ക്ക്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം നോണ്‍ സ്‌റ്റോപ്പ് വിമാനമാണ്.












Click it and Unblock the Notifications