സ്ത്രീധനത്തില്‍ എസിയില്ലെന്നറിഞ്ഞത് വിവാഹവേദിയില്‍ വെച്ച്; വധുവിനെ പിടിച്ചുതള്ളി വരന്‍, പിന്നീട് നടന്നത്..!!
വിവാഹം എന്നത് ഏതൊരു വ്യക്തിയുടേയും ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട സംഭവമാണ്. അതിനാല്‍ തന്നെ അതിന്റേതായ പ്രാധാന്യം എല്ലാവരും വിവാഹ ചടങ്ങുകള്‍ക്ക് നടക്കാറുണ്ട്. എന്നാല്‍ അടുത്ത കാലത്തായി ചെറിയ അസ്വാരസ്യങ്ങളുടെ പേരില്‍ പലപ്പോഴും വിവാഹ ചടങ്ങുകള്‍ അലങ്കോലപ്പെടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സംഘര്‍ഷത്തിലേക്ക് വരെ എത്തുന്ന തരത്തില്‍ പല വിവാഹങ്ങളും മാറിയിട്ടുണ്ട്.
വളരെ നിസാരമായ കാര്യങ്ങള്‍ക്കായിരിക്കും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ഇതിന്റെ പേരില്‍ വിവാഹം മുടങ്ങിയ സംഭവങ്ങള്‍ പോലും പലപ്പോഴും ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഉത്തര്‍പ്രദേശിലെ കനൂജ് ജില്ലയില്‍ നിന്നും ഇപ്പോള്‍ പുറത്ത് വരുന്നത്. വിവാഹ വേദിയില്‍ വെച്ച് വധുവിനെ ഒന്ന് തള്ളിയതോടെ വിവാഹം തന്നെ മുടങ്ങിയിരിക്കുകയാണ്. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്...

മേയ് 11 ന് ആണ് ഇറ്റാവ സ്വദേശിയായ യുവാവുമായി കനൂജിലെ യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനായി വരന്റെ വീട്ടുകാര്‍ വധുവിന്റെ വീട്ടിലേക്ക് എത്തി. എന്നാല്‍ വിവാഹത്തിന് മുന്‍പ് ഉറപ്പിച്ച സ്ത്രീധനത്തില്‍ എയര്‍കണ്ടീഷണര്‍ ഇല്ല എന്ന് അറിഞ്ഞതോടെ വരന്‍ വളരെ അസ്വസ്ഥനായിരുന്നു. ഇതിന് പിന്നാലെ വിവാഹ വേദിയിലേക്ക് കയറിയ വധുവിനെ വരന്‍ പിടിച്ച് തള്ളുകയായിരുന്നു.
ജയമാല ചടങ്ങിന് ശേഷമായിരുന്നു ഇത്. ഇതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ തര്‍ക്കവും കയ്യാങ്കളിയും നടക്കുകയായിരുന്നു. വരന്റേയും വധുവിന്റേയും ബന്ധുക്കള്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. വരന്റെ നടപടിയാണ് പ്രശ്‌നത്തിന് കാരണമെന്ന് വധുവിന്റെ വീട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ പറഞ്ഞുറപ്പിച്ച സ്ത്രീധനം ഇല്ലാത്തതിനാല്‍ വരന്‍ പ്രകോപിതനായതാണണ് എന്നും അത് കാര്യമാക്കേണ്ട എന്നും പറഞ്ഞ് വരന്റെ ബന്ധുക്കള്‍ തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു.
എന്നാല്‍ വധുവിന്റെ ബന്ധുക്കള്‍ ഇതൊന്നും ചെവിക്കൊണ്ടില്ല. ഇതോടെ ഇരുകൂട്ടരും പഞ്ചായത്തിനെ സമീപിക്കുകയും വിവാഹവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് വധുവില്ലാതെ വരനും ബന്ധുക്കളും മടങ്ങുകയും ചെയ്തു. സ്ത്രീധനത്തില്‍ എയര്‍കണ്ടീഷണര്‍ നല്‍കാന്‍ വധുവിന്റെ വീട്ടുകാര്‍ വിസമ്മതിച്ചതായി വരന്‍ അറിയുന്നത് വരെ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.
വരന്‍െ വേദിയില്‍ നിന്ന് വധുവിനെ തള്ളിയിട്ടതാണ് വധുവിന്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. വേദിയില്‍ നിന്ന് വീണ വധു ബോധരഹിതയായിരുന്നു. സംഭവത്തില്‍ പരാതി ലഭിച്ചതായി പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരു വീട്ടുകാരും പരസ്പര ധാരണയിലെത്തുകയും വിവാഹം വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്തു എന്നാണ് പൊലീസും വ്യക്തമാക്കുന്നത്.












Click it and Unblock the Notifications