Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഫഡ്‌നാവിസുമായി നല്ല ബന്ധത്തിലല്ല'; പരാതി നല്‍കിയതിന് ശേഷം പ്രതിയുമായി അമൃതയുടെ ചാറ്റ്; പിന്നാലെ ട്വിസ്റ്റ്

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസുമായി ബന്ധപ്പെട്ട വാതുവെപ്പ് കൈക്കൂലി കേസില്‍ അനില്‍ ജയ്സിംഘാനിയ്ക്കും 24 കാരിയായ മകള്‍ അനിക്ഷ ജയ്സിംഗാനിയ്ക്കും എതിരായ കുറ്റപത്രത്തില്‍ നിര്‍ണായകമായി വാട്‌സാപ്പ് ചാറ്റുകള്‍. അമൃത ഫഡ്‌നാവിസും അനില്‍ ജയ്സിംഘാനിയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ അടക്കം ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

അമൃതയുടെ പരാതിയില്‍ ഫെബ്രുവരി 20 ന് ആണ് മലബാര്‍ ഹില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യത്. ഇതിന് ശേഷം അനിലുമായി ബന്ധപ്പെടാന്‍ തങ്ങള്‍ തന്നെയാണ് അമൃതയോട് ആവശ്യപ്പെട്ടത് എന്ന് പൊലീസ് പറഞ്ഞു. അനിലിന്റെ ലൊക്കേഷന്‍ കണ്ടുപിടിക്കുന്നതിനായിരുന്നു ഇത്. ഈ സമയത്താണ് കേസില്‍ നിന്ന് രക്ഷിക്കാമെന്നും ദേവേന്ദ്ര ഫഡ്‌നാവിസുമായുള്ള ബന്ധത്തിലെ ഉലച്ചിലിനെ കുറിച്ചും അമൃത, അനിലിനോട് പറഞ്ഞത്.

amrutha

'നിങ്ങള്‍ക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെങ്കില്‍ ഞാന്‍ ദേവേന്ദ്രജിയോട് സംസാരിച്ച് നീതി ലഭ്യമാക്കാന്‍ പറയാം. എന്നാല്‍ അനധികൃതമായി പണം സമ്പാദിക്കുന്നതുമായി ബന്ധപ്പെട്ട് എനിക്ക് അനീക്ഷയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ കഴിയില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ല എന്ന് എനിക്ക് അറിയാം. നിങ്ങളും അനിക്ഷയും എന്നെ ബ്ലാക്ക്മെയില്‍ ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ആദ്യ ദിവസം മുതല്‍ പ്രവര്‍ത്തിച്ചത്', എന്നായിരുന്നു അമൃത ഫെബ്രുവരി 22 ലെ ചാറ്റില്‍ പറഞ്ഞത്.

'ഈ വീഡിയോകള്‍ക്ക് കുറച്ച് സമയത്തേക്ക് എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയും. എന്നാല്‍ ഒരിക്കല്‍ സത്യം പുറത്തുവന്നാല്‍, ഒന്നും സംഭവിക്കില്ല. നീതി ലഭിക്കാനാണ് നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നതെങ്കില്‍, ഞാന്‍ എന്താണ് ചെയ്യണ്ടേത് എന്ന് എന്നോട് പറയൂ', അമൃത പറഞ്ഞു. അതിനുശേഷം അമൃത അനിലിനോട് ചില രേഖകള്‍ അയയ്ക്കാന്‍ ആവശ്യപ്പെട്ടുകയും അദ്ദേഹം നിരവധി ഓഡിയോ സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തു.

ഫെബ്രുവരി 24 ന്, അമൃത വീണ്ടും അനിലിനോട് സംസാരിച്ചു. ഈ സമയത്താണ് ദേവേന്ദ്ര ഫഡ്നാവിസുമായുള്ള ബന്ധത്തിലെ ഉലച്ചിലുകളെ കുറിച്ച് അമൃത ഫഡ്‌നാവിസ് പറയുന്നത്. ഇത് തങ്ങളുടെ ഉപദേശപ്രകാരമാണ് ചെയ്തത് എന്നാണ് പൊലീസ് അവകാശപ്പെടുന്നത്. 'ഫോണില്‍ സംസാരിക്കുന്നതിന് പകരം, സാഗര്‍ ബംഗ്ലാവ് അല്ലാതെ മറ്റെവിടെയെങ്കിലും ഞാന്‍ അനിക്ഷയെ കാണാം.

'എനിക്ക് കേസ് എന്താണെന്ന് വ്യക്തമായാല്‍ ദേവേന്ദ്രജിയോട് പറയാന്‍ സാധിക്കും. എന്നാല്‍ 26 ന് ശേഷം മാത്രമെ ഞാന്‍ അവളെ കാണൂ. ദേവേന്ദ്രജി 26 വരെ പൂനെ ഉപതെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്' എന്നാണ് അമൃത പറയുന്നത്. 2019 മുതല്‍ ഞങ്ങള്‍ അത്ര നല്ല ബന്ധമല്ല പുലര്‍ത്തുന്നത്. ഈ കേസിന് ശേഷം അദ്ദേഹം എന്നെ വിവാഹമോചനം ചെയ്‌തേക്കുമെന്ന് പോലും എനിക്ക് തോന്നുന്നു.

പക്ഷെ നിങ്ങള്‍ ഈ കേസില്‍ ഇരയാക്കപ്പെട്ടതാണ് എന്ന് അദ്ദേഹത്തിന് പരിശോധിച്ച് ബോധ്യപ്പെട്ടാല്‍, 100 ശതമാനം നീതി ഉറപ്പാക്കാന്‍ അദ്ദേഹം തയ്യാറാകും' എന്നും അമൃത അനിലിനോട് പറയുന്നുണ്ട്. മെയ് 18 ന് ആണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിയെ പിടികൂടുന്നത് വരെ കുറച്ചുകാലത്തേക്ക് വാട്‌സാപ്പ് ചാറ്റുകളിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും അനിലുമായി ഇടപഴകാന്‍ തങ്ങള്‍ അമൃതയോട് നിര്‍ദേശിക്കുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ രവി സര്‍ദേശായി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+