• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹത്രാസ് കൂട്ടബലാത്സംഗ കേസ് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നതെങ്ങനെ; എന്‍ഡിഎ വെട്ടിലാകുമോ

ലഖ്‌നൗ: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെ ശക്തമായ പ്രതിഷേധത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്കോ രാഷ്ട്രീയ നേതാക്കള്‍ക്കോ പൊതു പ്രവര്‍ത്തകര്‍ക്കോ പ്രവേശനാനുമതി 144 പ്രഖ്യാപിച്ച ഹത്രസില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും എത്തിയതും ഇവരെ തടഞ്ഞ യുപി പൊലീസ് രാഹുല്‍ഗാന്ധിയെ കയ്യേറ്റം ചെയ്തതും അടക്കം വേറിട്ട പ്രതിഷേധമയിരുന്നു നടന്നത്. സംഭവവികാസങ്ങളെല്ലാം നടന്നത് ഉത്തര്‍പ്രദേശില്‍ ആണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബീഹാറിലും ഇതിന്റെ ഫലം പ്രകടമായേക്കാമെന്ന് രാഷ്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ബിജെപി

ബിജെപി

സെപ്തംബര്‍ 29 നായിരുന്നു ഉത്തര്‍പ്രദേശില്‍ ക്രൂരബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി കൊല്ലപ്പെട്ടുന്നത്. നട്ടെല്ലിന് ക്ഷതമേറ്റ് നാവുകള്‍ അറുത്ത നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. എന്നാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങള്‍ പോലും വിട്ടുകൊടുക്കാതെ യുപി പൊലീസ് കത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെ യുപി സര്‍ക്കാര്‍ വലിയ പ്രതിരോധത്തിലായിരിക്കുകയാണ്. ബിജെപി നേതാക്കള്‍ പോലും സംഭവത്തിനെതിരെ രംഗത്തെത്തി. സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥികളും ദളിത് സംഘടനകളും രംഗത്തിറങ്ങി.

എന്‍ഡിഎ

എന്‍ഡിഎ

ഉത്തര്‍പ്രദേശില്‍ നടന്ന ക്രൂര ബലാത്സംഗവും തുടര്‍ന്നുണ്ടായ നടപടികളും യോഗിക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളും ബിഹാര്‍ ഭരിക്കുന്ന എന്‍ഡിഎ സഖ്യത്തിനും വലിയ തിരിച്ചടിയാണ്. കൊവിഡ് പ്രതിസന്ധി, തൊഴിലില്ലായ്മ, പ്രളയം, കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധികള്‍ അടക്കം വലിയ ക്ഷതമേറ്റ ജെഡിയു സര്‍ക്കാരിന് മുന്നില്‍ ഇതും വലിയൊരു പ്രതിന്ധിയായിരിക്കും.

17 ശതമാനും ദളിത് വോട്ട്

17 ശതമാനും ദളിത് വോട്ട്

ബീഹാറിലെ ആകെ വോട്ടര്‍മാരുടെ 17 ശതമാനും ദളിത് വിഭാഗത്തില്‍ നിന്നുള്ളതാണ്. ഇതിന് പുറമേ ഹത്രസ് കൂട്ടബലാത്സംഗത്തിനെതിരെ ഇതിനകം തന്നെ ബീഹാറില്‍ പ്രതിഷേധവും നടക്കുന്നുണ്ട്. ഇത് എന്‍ഡിഎ സര്‍ക്കാരിന് വലിയ കളങ്കമുണ്ടാക്കും.തെരഞ്ഞെടുപ്പ് പ്രചാരണത്തല്‍ ആര്‍ജെഡി കോണ്‍ഗ്രസ് ഇടത് സഖ്യം വിഷയം ഉയര്‍ത്തുമെന്ന കാര്യത്തില്‍ തെല്ലും സംശയം വേണ്ട. ബിജെപി ദളിത വിരുദ്ധ, സ്ത്രീ വിരുദ്ധ, സവര്‍ണ്ണ വിഭാഗത്തെ പിന്തുണക്കുന്നവരാണെന്ന് ആയുധം പ്രതിപക്ഷം പ്രയോഗിക്കും.

ദളിത് വിഷയങ്ങള്‍

ദളിത് വിഷയങ്ങള്‍

എന്‍ഡിഎയില്‍ ഇതുവരേയും സീറ്റ് പങ്കിടല്‍ സംബന്ധിച്ച് ധാരണയുണ്ടാക്കിയിട്ടില്ല. ഇതിനകം നിതീഷ്‌കുമാറുമായി വിവിധ വിഷയങ്ങളില്‍ ഇടഞ്ഞ് നില്‍ക്കുന്ന എല്‍ജെപിയുടെ ചിരാഗ് പസ്വാന്‍ മുമ്പിലെ ദളിത് വിഷയങ്ങള്‍ ഉയര്‍ത്തി കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടേക്കാം. ഒരു ഘടത്തില്‍ ജീതിന്‍ മാഞ്ചിയുടെ പ്രവേശനത്തൊടെ കൂടുതല്‍ ഇടഞ്ഞ ചിരാഗ് പസ്വാന്‍ മുഴുവന്‍ 143 സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

cmsvideo
  BJP leader insult hathras victim | Oneindia Malayalam
  ജെഡിയുവിനേയും ബാധിക്കും

  ജെഡിയുവിനേയും ബാധിക്കും

  ഹത്രാസ് ഇതിനകം വലിയൊരു രാഷ്ട്രീയ വിഷയമായി മാറി കഴിഞ്ഞുവെന്നും എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ എടുത്ത കാല താമസം, മൃതദേഹം കുടുംബാഗങ്ങളുടെ അനുമതി ഇല്ലാതെ സംസ്‌കരിച്ചതിമെല്ലാം ബിജെപി സര്‍ക്കാരിന്റെ വലിയ വീഴ്ച്ചയാണെന്നും അത് സ്വാഭാവികമായും ജെഡിയുവിനേയും ബാധിക്കുന്നെും അഖിലേന്ത്യാ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്സി / എസ്ടി ഓര്‍ഗനൈസേഷന്‍ ദേശീയ ചെയര്‍പേഴ്സണ്‍ ഉദിത് രാജ് പറഞ്ഞു.

  വി മുരളീധരനെതിരെ പ്രധാനമന്ത്രിയ്ക്ക് തെളിവുസഹിതം പരാതി; പ്രതിനിധി സംഘത്തില്‍ പിആര്‍ കമ്പനി മാനേജര്‍

  പത്തും ഇരുപതുമല്ല, 600 വർഷം കഠിന തടവ്; പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ച 32കാരന് ശിക്ഷ വിധിച്ച് കോടതി

  മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഹത്രസിലേക്ക് കടക്കാന്‍ അനുമതി; കൂടുംബത്തിന് നുണപരിശോധന; പ്രതിഷേധം

  English summary
  Here's How The UP's Hathras gang rape case effect in the Bihar elections
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X