സിബിഎസ്ഇ പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറില്‍ സ്ത്രീവിരുദ്ധത; വിവാദത്തില്‍, അന്വേഷണത്തിന് ഉത്തരവ്
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പര്‍ വിവാദത്തില്‍. ചോദ്യ പേപ്പറില്‍ സ്ത്രീ വിരുദ്ധത നിറഞ്ഞതും കുടുംബങ്ങളെകുറിച്ചും സ്ത്രീകളുടെ പങ്കിനെകുറിച്ചും തെറ്റായ ധാരണകള്‍ ചോദ്യപേപ്പറിലൂടെ പ്രചരിപ്പിക്കുന്നു എന്നാണ് ആരോപണം. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിനായി വിദഗ്ധ സമിതിയോട് ഉത്തരവിട്ടിട്ടുണ്ട്.
ശനിയാഴ്ചയാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടന്നത്. 'സ്ത്രീ വിമോചനം കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരം നശിപ്പിച്ചു' കൂടാതെ 'ഭര്‍ത്താവിന്റെ വഴി സ്വീകരിച്ചാല്‍ മാത്രമേ ഒരു അമ്മയ്ക്ക് ഇളയവരുടെ മേല്‍ അനുസരണം നേടാനാകൂ' എന്നാണ് ചോദ്യ പേപ്പറില്‍ പറയുന്നത്.

ചോദ്യപേപ്പറിലെ ഈ ഭാഗം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നിരവധി പേരാണ് ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധ പരമാര്‍ശത്തെ കുറിച്ച് സിബിഎസ്ഇ പരീക്ഷാ ബോര്‍ഡില്‍ വിളിച്ച് വിയോജിപ്പ് രേഖപ്പെടുത്തിയത്. കൂടാതെ ട്വിറ്ററില്‍ സിബിഎസ്ഇ സ്ത്രീകളം അപമാനിച്ചു എന്ന രീതിയില്‍ ഹാഷ്ടാഗ് ഉള്‍പ്പെടെ ചോദ്യ പേപ്പറിലെ ചില പ്രധാന ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിപ്പോള്‍ ട്വിറ്ററില്‍ ട്രെന്റിംഗാണ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ചോദ്യപേപ്പറിനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.

ഇത് അവിശ്വനീയമാണെന്നും ഇതാണോ കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും വ്യക്തമായം ബിജെപി സര്‍ക്കാരിന്റെ സ്ത്രീകളെ കുറിച്ചുള്ള പിന്തിരിപ്പന് നയങ്ങമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ഭാവിയില്‍ അവരെന്തൊക്കം സിബിഎഇ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് കണ്ടറിയേണ്ടിരിക്കുന്നുവെന്നും പ്രിയങ്കാഗാന്ധി ട്വിറ്ററില്‍ കുറിച്ചു. സിബിഎസ്ഇയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ടാഗ് ചെയ്ത്കൊണ്ടാണ് പ്രിയങ്കാ ഗാന്ധി കുറിച്ചത്.

സിബിഎസ്ഇ പരീക്ഷാ പേപ്പറില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അസംബന്ധമായ ഈ ഭാഗം ശ്രദ്ധയില്‍പ്പെട്ടുവെന്നും എന്താണ് നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നതെന്നും സിബിഎസ്ഇ വിശദീകരണം നല്‍കണമെന്നും തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി വക്താവ് ലക്ഷ്മി രാമചന്ദ്രന് പറഞ്ഞു. ഞങ്ങളുടെ കുട്ടികളോട് സിബിഎസ്ഇ മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സിബിഎസ്ഇ ചോദ്യപേപ്പറിലെ വിവാദമായ ഈ ഭാഗത്തിനെതിരെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധിച്ചത്. ഇന്ന് പത്താം ക്ലാസ് സിബിഎസ്ഇ ഇംഗ്ലീഷ് പേപ്പര്‍ പറയുന്നത് കുട്ടികളെയും ജോലിക്കാരെയും അവരുടെ സ്ഥാനം പഠിപ്പിക്കണമെന്നും സ്ത്രീകള്‍ കുറച്ച് സ്വാതന്ത്ര്യം നേടിയത് കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരം നശിപ്പിച്ചുവെന്നുമാണെന്നും മുഴുവന്‍ വഴിയും വളരെ മണ്ടത്തരമാണെന്നും ആരാണ് ഇത്തരം വിഢ്ഡത്തങ്ങള് സിബിഎസ്ഇ ചോദ്യപേപ്പറില്‍ തയ്യാറാക്കുന്നതെന്നും ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞു.

സിബിഎസ്ഇ പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ ഈ ഭാഗത്തെ സംബന്ധിച്ച് സമ്മിശ്ര പ്രതികരണമാണ് ചില വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും, രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതെന്നും അവര്‍ ഇതിനെ അനുകൂലിക്കുന്നതാണ് കാണുന്നതെന്ന് സിബിഎസ്ഇ അധികൃതരുടെ വിശദീകരണം. സ്ിത്രീകളെ കുറിച്ചുള്ള പിന്തിരിപ്പന് സങ്കല്‍പ്പങ്ങളെ അംഗീകരിക്കുന്നതായാണ് കാണുന്നതെന്നും സിബിഎസ്ഇ വിശദീകരണം നല്കി.
Recommended Video

വിഷയം വിദഗ്ധ സമിതിതിയെ ഏല്‍പ്പിക്കുമെന്നും വിദ്യാര്‍ത്ഥികളുടെ താല്പര്യം സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. ഈ മാസം ആദ്യം നടന്ന സിബിഎസ്ഇ 12-ാം ക്ലാസ് സോഷ്യോളജി പേപ്പറില്‍ '2002-ല്‍ ഗുജറാത്തില്‍ മുസ്ലീം വിരുദ്ധ അക്രമം' നടന്ന പാര്‍ട്ടിയുടെ പേര് നല്കാന് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു, ഈ ചോദ്യം 'അനുചിതവും' അതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് ബോര്‍ഡ് പിന്നീട് പറഞ്ഞിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications