കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക സര്‍ക്കാരില്‍ പൊട്ടിത്തെറി; 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കും!!

Google Oneindia Malayalam News

Recommended Video

cmsvideo
കര്‍ണാടക സര്‍ക്കാരില്‍ പൊട്ടിത്തെറി | Oneindia Malayalam

ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിന് അധികകാലമുണ്ടാകില്ലെന്ന് സൂചന. കോണ്‍ഗ്രസിലെ ആഭ്യന്തര യുദ്ധം സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിക്കുന്നു. 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ സന്നദ്ധ പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ജാര്‍ഖിഹോളി സഹോദരങ്ങളാണ് വിമത നീക്കത്തിന് പിന്നില്‍. എന്നാല്‍ ഈ സഹോദരങ്ങളെ മുന്നില്‍ നിര്‍ത്തി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയാണ് സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യുന്നതെന്നാണ് പുതിയ ആരോപണം. വിവരങ്ങള്‍ ഇങ്ങനെ....

 എന്തും സംഭവിക്കാം

എന്തും സംഭവിക്കാം

കര്‍ണാടക രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്ന സതീഷ് ജാര്‍ഖിഹോളിയുടെ പ്രസ്താവനയാണ് സര്‍ക്കാര്‍ വീഴാന്‍ പോകുന്നുവെന്ന സൂചന നല്‍കിയത്. ബെലഗാവിയിലെ യെന്‍മണ്‍മാര്‍ഡി മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് സതീഷ് ജാര്‍ഖിഹോളി. ഷുഗര്‍ വ്യവസായിയായ ഇദ്ദേഹത്തിന്റെ വാക്കുകള്‍ കോണ്‍ഗ്രസ് നേതൃത്വങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

പാര്‍ട്ടി വിടുമെന്ന് ഇരുവരും

പാര്‍ട്ടി വിടുമെന്ന് ഇരുവരും

സതീഷിന് പുറമെ മുന്‍സിപ്പാലിറ്റി വകുപ്പ് മന്ത്രി രമേഷ് ജാര്‍ഖിഹോളിയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമീപനത്തില്‍ ഉടക്കിലാണ്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ഇരുവരും നേതൃത്വത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. നേതൃത്വം വിഷയം ഗൗരവത്തിലെടുക്കണമെന്ന് സതീഷ് ജാര്‍ഖിഹോളി ആവശ്യപ്പെട്ടു.

ഗുരുതരമായ പ്രത്യാഘാതം

ഗുരുതരമായ പ്രത്യാഘാതം

ഹൈക്കമാന്റ് തങ്ങളുടെ വാക്കുകള്‍ മുഖവിലക്കെടുക്കുമെന്നാണ് കരുതുന്നതെന്ന് സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും സതീഷ് പറയുന്നു. 12 എംഎല്‍എമാരാണ് ഇവര്‍ക്കൊപ്പമുള്ളത്.

 സര്‍ക്കാര്‍ വീഴും

സര്‍ക്കാര്‍ വീഴും

12 എംഎല്‍എമാര്‍ ജാര്‍ഖിഹോളി സഹോദരങ്ങള്‍ പറയുന്നിടത്ത് നില്‍ക്കും. പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ നില പരുങ്ങലിലാകും. ഈ സാഹചര്യം അറിഞ്ഞുകൊണ്ടാണ് ഇവരുടെ നീക്കം. എന്നാല്‍ രമേഷ് ജാര്‍ഖിഹോളി അല്‍പ്പം മയപ്പെടുത്തിയാണ് പ്രതികരിച്ചത്. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് അദ്ദേഹം പറഞ്ഞു.

പിന്നില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ

പിന്നില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ

എന്നാല്‍ ജാര്‍ഖിഹോളി സഹോദരങ്ങള്‍ക്ക് പിന്നില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സംശയിക്കുന്നു. ഒരു പ്രമുഖനായ നേതാവ് മാധ്യമങ്ങളോട് ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. സിദ്ധരാമയ്യ ഇപ്പോള്‍ യൂറോപ്പിലാണ്. അദ്ദേഹം അവിടെ ഇരുന്ന് സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്നാണ് നേതാക്കളുടെ ആക്ഷേപം.

 ഒരുമിച്ചുള്ള നീക്കം

ഒരുമിച്ചുള്ള നീക്കം

സിദ്ധരാമയ്യയും ജാര്‍ഖിഹോളി സഹോദരങ്ങളും ഒരുമിച്ചുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. യൂറോപ്പിലേക്ക് പോകും മുമ്പ് സിദ്ധരാമയ്യ പദ്ധതിയിട്ടതാണിതെല്ലാം. താന്‍ നാട്ടില്‍ ഇല്ലെന്ന് പറഞ്ഞ് പ്രശ്‌നത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സിദ്ധരാമയ്യ. ഹൈക്കമാന്റ് ഉടന്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും നേതാക്കള്‍ പറയുന്നു.

നാഗേന്ദ്ര പിന്തുണ പ്രഖ്യാപിച്ചു

നാഗേന്ദ്ര പിന്തുണ പ്രഖ്യാപിച്ചു

ബെല്ലാരിയില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ നാഗേന്ദ്ര ജാര്‍ഖിഹോളി സഹോദരങ്ങളുമായി സംസാരിച്ചു. ഒപ്പം നില്‍ക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. നേരത്തെ ബിജെപി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് വേളയില്‍ കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യാന്‍ തീരുമാനിച്ച വ്യക്തിയാണ് നാഗേന്ദ്ര. പിന്നീട് അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു.

സിദ്ധരാമയ്യ ഒതുക്കപ്പെട്ടു

സിദ്ധരാമയ്യ ഒതുക്കപ്പെട്ടു

വ്യവസായ മന്ത്രി കെജെ ജോര്‍ജും ജലവിഭവ മന്ത്രി ഡികെ ശിവകുമാറും ചേര്‍ന്നാണ് അന്ന് നാഗേന്ദ്രയെ അനുനയിപ്പിച്ചത്. നിലവില്‍ സിദ്ധരാമയ്യയെ പിന്തുണയ്്ക്കുന്നവര്‍ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടിട്ടുണ്ട്. പരമേശ്വരയും ഡികെ ശിവകുമാറുമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഇവരെ പിന്തുണയ്ക്കുന്നവര്‍ക്കാണ് പ്രധാന പദവികളെല്ലാം ലഭിച്ചത്.

ലക്ഷ്മിക്ക് കൂടുതല്‍ പദവികള്‍

ലക്ഷ്മിക്ക് കൂടുതല്‍ പദവികള്‍

ശിവകുമാറിനൊപ്പം നില്‍ക്കുന്ന ലക്ഷ്മി ഹെബ്ബാല്‍ക്കറുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ജാര്‍ഖിഹോളി സഹോദരങ്ങള്‍ ഉന്നയിക്കുന്നത്. ലക്ഷ്മി പരിധി വിട്ട് പദവികള്‍ ലഭിക്കുന്നുവെന്നാണ് ആക്ഷേപം. ജാര്‍ഖിഹോളി സഹോദരങ്ങളുടെ കുടുംബ സുഹൃത്താണ് ലക്ഷ്മി.

പ്രധാന ആവശ്യം

പ്രധാന ആവശ്യം

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പദവി സതീഷിന് നല്‍കണമെന്നാണ് ജാര്‍ഖിഹോളി സഹോദരങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി ചുമതപ്പെടുത്തിയത് സിദ്ധരാമയ്യയെ ആണ്. എന്നാല്‍ അദ്ദേഹം യൂറോപ്പിലുമാണ്. കടുത്ത പ്രതിസന്ധിയാണ് കര്‍ണാടക കോണ്‍ഗ്രസ് നേരിടുന്നത്.

 വീണ്ടും ദേശീയതലത്തില്‍

വീണ്ടും ദേശീയതലത്തില്‍

കര്‍ണാടക രാഷ്ട്രീയം വീണ്ടും ദേശീയതലത്തില്‍ വാര്‍ത്തയാകുന്ന കാഴ്ചയാണിപ്പോള്‍. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിനുള്ളിലെ അസംതൃപ്തരെ കൂട്ടുപിടിക്കാന്‍ ബിജെപിയും ചില നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിവരം.

ഹൈക്കമാന്റിന് കത്ത്

ഹൈക്കമാന്റിന് കത്ത്

ജാര്‍ഖിഹോളി സഹോദരങ്ങള്‍ ശിവകുമാറിനെതിരെ ഹൈക്കമാന്റിന് കത്തയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് കേന്ദ്രനേതൃത്വം ചില നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഏതാനും എംഎല്‍എമാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ ഭരണം. നിലവില്‍ ജെഡിഎസില്‍ കുഴപ്പങ്ങളില്ല. എന്നാല്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ പുകയുകയാണ്.

100 ദിവസം തികയ്ക്കില്ല

100 ദിവസം തികയ്ക്കില്ല

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയാണ് യെദ്യൂരപ്പ. ലിംഗായത്ത് സമുദായത്തില്‍പ്പെട്ട ഇദ്ദേഹത്തിന് നിര്‍ണായക സ്വാധീനമാണ് കര്‍ണാടക രാഷ്ട്രീയത്തിലുള്ളത്. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ 100 ദിവസം തികയ്ക്കില്ലെന്ന് യെദ്യൂരപ്പ മുമ്പ് പ്രവചിച്ചിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെയാണ് കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുന്നത്.

 മുതലെടുത്ത് ബിജെപി

മുതലെടുത്ത് ബിജെപി

കോണ്‍ഗ്രസിലെ സംഘര്‍ഷ സാഹചര്യം ബിജെപി മുതലെടുക്കുമെന്നാണ് സൂചനകള്‍. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ മുതലെടുത്ത് ബിജെപി നേട്ടമുണ്ടാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ ബിജെപി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കുരുക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.

ശിവകുമാര്‍ പറയുന്നു

ശിവകുമാര്‍ പറയുന്നു

ബിജെപിക്ക് അധികാര ദാഹമാണെന്ന് ഡികെ ശിവകുമാര്‍ ആരോപിച്ചു. കള്ളപ്പണ കേസ് ആരോപിച്ച് എംഎല്‍എമാരെ തുറങ്കിലടയ്ക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നും അതുവഴി കര്‍ണാടകയില്‍ അധികാരം പിടിക്കാനുമാണ് ശ്രമങ്ങളെന്നും ഡികെ ശിവകുമാര്‍ കുറ്റപ്പെടുത്തി. എന്നാല്‍ അവരുടെ മോഹം ഒരിക്കലും നടക്കില്ലെന്നും ശിവകുമാര്‍ വ്യക്തമാക്കി.

 അംഗബലം ഇങ്ങനെ

അംഗബലം ഇങ്ങനെ

224 അംഗ നിയമസഭയാണ് കര്‍ണാടകയിലുള്ളത്. കോണ്‍ഗ്രസ് 79, ജെഡിഎസ് 36, ബിഎസ്പി ഒന്ന്, സ്വതന്ത്രര്‍ രണ്ട് എന്നിവരടക്കം 118 അംഗങ്ങളുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഭരിക്കുന്നത്. ബിജെപിക്ക് 104 അംഗങ്ങളുടെ പിന്തുയുമുണ്ട്. രണ്ട് മണ്ഡലങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 15 ഭരണകക്ഷി എംഎല്‍എമാരെ ചാടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് ആരോപണം.

English summary
here Siddaramaiah hand Jarkiholi rebellion in Congress, Karnataka Govt may be fall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X