11 പേര് എതിരില്ലാതെ രാജ്യസഭയില്‍; കേവലഭൂരിപക്ഷം തൊടാനാകാതെ ബിജെപി, അംഗബലം ഇങ്ങനെ
ന്യൂദല്‍ഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രയനും ഉള്‍പ്പെടെ 11 പേര് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയിലെ അംഗങ്ങളുടെ എണ്ണം 93 ആയി ഉയര്‍ന്നെങ്കിലും എന്‍ ഡി എയ്ക്ക് കേവല ഭൂരിപക്ഷം തൊടാനായിട്ടില്ല. 245 അംഗ നിയമസഭയില്‍ നിലവില്‍ 238 എം പിമാരാണ് ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 120 സീറ്റ് വേണമെന്നിരിക്കെ ബി ജെ പിക്കും സഖ്യകക്ഷികള്‍ക്കും കൂടി 105 സീറ്റാണ് ഉള്ളത്.
ജൂലൈ 24 ന് ആണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്താനിരുന്നത്. ഇന്നായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. പശ്ചിമ ബംഗാളിലെ ആറ് സീറ്റുകളിലേക്കും ഗുജറാത്തിലെ മൂന്ന് സീറ്റുകളിലേക്കും ഗോവയിലെ ഒരു സീറ്റിലേക്കും ജൂലൈ 24 ന് വോട്ടെടുപ്പ് ഉണ്ടാകില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആറ് പേരും ബി ജെ പിയുടെ അഞ്ച് പേരുമാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

പശ്ചിമ ബംഗാളിലെ ഒരു രാജ്യസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആണ് തൃണമൂല്‍ വിജയിച്ചത്. കേന്ദ്രമന്ത്രി എസ് ജയശങ്കര്‍, ബാബുഭായ് ദേശായി, കേസരിദേവ് സിംഗ് ജാല എന്നിവരാണ് ഗുജറാത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബി ജെ പി സ്ഥാനാര്‍ത്ഥികള്‍. പശ്ചിമ ബംഗാളില്‍ നിന്ന് അനന്ത് മഹാരാജും ഗോവയില്‍ നിന്ന് സദാനന്ദ് ഷേത് തനവാഡെയും ബി ജെ പി സ്ഥാനാര്‍ത്ഥികളായി വിജയിച്ചു
ഡെറക് ഒബ്രിയനെ കൂടാതെ, സുഖേന്ദു ശേഖര്‍ റോയ്, ഡോല സെന്‍, സാകേത് ഗോഖലെ, സമീറുള്‍ ഇസ്ലാം, പ്രകാശ് ബാരിക് എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട മറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. അതേസമയം കോണ്‍ഗ്രസിന് രാജ്യസഭയില്‍ ഒരു സീറ്റ് നഷ്ടപ്പെട്ടു. ഇതോടെ രാജ്യസഭയിലെ കോണ്‍ഗ്രസിന്റെ അംഗബലം 30 ആയി കുറയുകയും ചെയ്യും. രാജ്യസഭയിലെ ഏഴ് സീറ്റുകള്‍ ജൂലൈ 24 ന് ശേഷം ഒഴിവാകും.
ജമ്മു കശ്മീരില്‍ നാല് സീറ്റുകള്‍, രണ്ട് നോമിനേറ്റഡ് സീറ്റുകള്‍, ഉത്തര്‍പ്രദേശില്‍ ഒരു സീറ്റ് എന്നിങ്ങനെയാണ് കുറവ് വരുന്നത്. അതേസമയം അഞ്ച് നോമിനേറ്റഡ് എം പിമാരുടെയും രണ്ട് സ്വതന്ത്ര എം പിമാരുടെയും പിന്തുണ ബി ജെ പിക്ക് ലഭിക്കുമെന്ന് ഉറപ്പാണ്. അങ്ങനെ വന്നാല്‍ സര്‍ക്കാരിന് അനുകൂലമായ അംഗങ്ങളുടെ എണ്ണം 112 ആകും. എങ്കിലും ഭൂരിപക്ഷത്തിന് എട്ട് അംഗങ്ങളുടെ കുറവുണ്ടായിരിക്കും.
അതേസമയം അംഗബലം കുറവായാലും രാജ്യസഭയില്‍ ബി ജെ പിക്ക് ആശങ്കപ്പെടാനില്ല. വൈ എസ് ആര് കോണ്‍ഗ്രസ്, ബി ജെ ഡി തുടങ്ങിയ എന്‍ ഡി എ - യു പി എ ഇതര കക്ഷികളുടെ പിന്തുണ പല നിര്‍ണായക ഘട്ടങ്ങളിലും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതിനോടൊപ്പം കര്‍ണാടകയിലെ ജെ ഡി എസിന്റെ പിന്തുണയും പുതിയ സാഹചര്യത്തില്‍ എന്‍ ഡി എക്ക് ഉറപ്പാണ്. 21 എം പിമാരാണ് ഇത്തരത്തില്‍ ന്യൂട്രല്‍ നിലപാടില്‍ (കൂടുതലും എന്‍ ഡി എ അനുകൂലമുള്ളവര്‍) ഉള്ളത്.
വൈ എസ് ആര് കോണ്‍ഗ്രസ്, ബി ജെ ഡി, ബി എസ് പി, ടി ഡി പി, ജെ ഡി എസ് എന്നീ കക്ഷികളിലാണ് 21 എം പിമാര്‍ ഉള്ളത്. കഴിഞ്ഞ പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കാതെ മാറി നിന്നവരാണ് ഇവര്‍. പ്രതിപക്ഷത്താകട്ടെ 106 എം പിമാരാണ് ഉള്ളത്. വൈ എസ് ആര് സി പി, ബി ജെ ഡി, ബി എസ് പി, ടി ഡി പി, ജെ ഡി എസ് എന്നീ അഞ്ച് പാര്‍ട്ടികളും ബി ജെ പിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചാല്‍ എന്‍ ഡി എയുടെ അംഗബലം 133 ആയി ഉയരും.
-
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000










Click it and Unblock the Notifications