Get Updates
Get notified of breaking news, exclusive insights, and must-see stories!

നസ്‌റല്ലയുടെ കൊലപാതകം: പ്രകോപനപരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഒഴിവാക്കണമെന്ന് കശ്മീർ സൈബർ പോലീസ്

ശ്രീന​ഗർ: ലെബനിലെ ഇസ്രായേൽ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടതിനെ തുടർന്ന് ജമ്മുകശ്മീരിൽ വർ​ഗീയ സംഘർഷങ്ങൾ സൃഷ്ടിക്കുന്നതിനെതിരെ സൈബർ പോലീസ് മുന്നറിയിപ്പ് നൽതകി. സാമുദായിക സൗഹാർദ്ദത്തിന് ഭീഷണിയുയർത്തുന്ന പ്രകോപനപരവും വിഭാ​ഗിയവുമായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നതായി സൈബർ പോലീസ് അറിയിച്ചു.

സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ട് മതസ്പർധ വളർത്തുന്നതോ പ്രകോപനപരമോ ആയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. " സമാധാനം തകർക്കാൻ ലക്ഷ്യമിട്ടുള്ള വിഭാഗീയമോ പ്രകോപനപരമോ പ്രകോപനപരമോ ആയ കാര്യങ്ങൾ പോസ്റ്റുചെയ്യുകയോ പങ്കിടുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയും നിയമത്തിൻ്റെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കർശനമായ നിയമനടപടി നേരിടേണ്ടിവരും. കശ്മീരിൻ്റെ ഐക്യവും സമാധാനവും നിലനിർത്താൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം," പോലീസ് പറയുന്നു.

Death

ഹിസ്ബുല്ല തലവൻ കൊല്ലപ്പെട്ടതിന് പിന്നാലെ ശ്രീന​ഗർ, ബുദ്​ഗാം ജില്ലകളിൽ ഷിയആധിപത്യ പ്രദേശങ്ങളിൽ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നുയ തെരുവുകളിലെ പ്രതിഷേധങ്ങൾ സമാധാനപരമായിരുന്നുവെങ്കിലും ഓണ്‌ലൈനിൽ ചിലർ പ്രകോപനപരമായ കണ്ടന്റുകൾ പങ്കിടുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു.

വെള്ളിയാഴ്ചയാണ് ഹിസ്ബുല്ല തലവൻ കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറലാണ് ഹസൻ നസ്റുല്ല. കഴിഞ്ഞ 32 വർഷമായി ഹസൻ നസ്റുല്ലയാണ് സംഘടനയെ നയിക്കുന്നത്. ബെയ്റൂട്ടിലെ ഭൂ​ഗർഭ ബങ്കർ‌ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടത്.

ഇസ്രയേലി വ്യോമസേന നടത്തിയ സൂക്ഷ്മമായി ആസൂത്രണം ചെയ്ത ആക്രമണത്തിൽ ഒന്നിലധികം രഹസ്യാന്വേഷണ ഏജൻസികളും സഹകരിച്ചിരുന്നു. തെക്കൻ ബെയ്റൂട്ടിൽ 60 അടിയിലധികം ഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്ന കനത്ത ഉറപ്പുള്ള ബങ്കർ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.

സമീകാല ചരിത്രത്തിലെ ഒരു ന​ഗര കേന്ദ്രത്തിൽ നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായി വിശേഷിക്കപ്പെടുന്ന ഈ ആക്രമണത്തിൽ ഇസ്രായേ സൈന്യം ഏകദേശം 80 ടൺ സ്ഫോടക വസ്തുക്കൾ ഉപയോ​ഗിച്ചു. ഉറപ്പുള്ള ഘടനകളിലേക്ക് ആഴത്തിൽ തുളച്ചുകയറാൻ രൂപകൽപന ചെയ്ത ഏകദേശം 85 പ്രത്യേത ബങ്കർ ബസ്റ്റർ ബോംബുകൾ ഉൾപ്പെടെയുള്ളവ ഉപയോ​ഗിച്ചു.

30 മീറ്റർ വരെ മണ്ണിലൂടെയോ ആറ് മീറ്റർ ഉറപ്പിച്ച കോൺക്രീറ്റിലൂടെയോ തുളച്ചുകയറാൻ ശേഷിയുള്ള ഈ യുദ്ധോപകരണങ്ങൾ ബങ്കറിന്റെ പ്രതിരോധം ഭേദിക്കാൻ ഉപയോ​ഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+