എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍
ന്യൂഡൽഹി: വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ നിരോധിക്കണം എന്ന് ഹൈബി ഈഡൻ എംപി. പാർലമെന്റിൽ ആണ് ഹൈബി ഈഡൻ ഇക്കാര്യം ആവശ്യപ്പെട്ടത്. തിരുവനന്തപുരം ലോ കോളേജിൽ കെഎസ് യു പ്രവർത്തകയെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ആവശ്യം ഉന്നയിച്ചത്.
ശൂന്യവേളയിലായിരുന്നു ഹൈബി ഈഡൻ ഇക്കാര്യം ഉന്നയിച്ചത്. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിനോടായിരുന്നു ഹൈബിയുടെ ചോദ്യം. എന്നാൽ ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്നതാണ് എന്നാണ് കേന്ദ്രമന്ത്രിയു മറുപടി പറഞ്ഞത്.

അത് കൊണ്ട് തന്നെ ഹൈബിയുടെ ആവശ്യം കേരള ചീഫ് സെക്രട്ടറിക്ക് കൈമാറി. ചീഫ് സെക്രട്ടറിയോടും ബാർ കൗൺസിൽ ഓഫ് ഇന്ത്യയോടും വിഷയം പരിശോധിച്ച് നടപടി എടുക്കാൻ നിർദേശിച്ചതായും നിയമമന്ത്രി അറിയിച്ചു.മാർച്ച് മാസത്തിലാണ് ലോ കോളേജിൽ സംഘർഷം നടന്നത്.
കോളേജ് യൂണിയൻ ഉദ്ഘാടനത്തിനിടെയുണ്ടായ വാക്ക് തർക്കം പിന്നീട് സംഘർഷത്തിലേക്ക് കടക്കുകയായിരുന്നു. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് സഫ്നക്ക് മർദ്ദനമേൽക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇത് ചർച്ചയുമായിരുന്നു. കോളജിൽ ഇരുവിദ്യാർഥി സംഘടനകളും തമ്മിൽ നേരത്തെയും സംഘർഷം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ സംഘട്ടനവും നടന്നതെന്നായിരുന്നു പോലിസ് പറഞ്ഞത്.












Click it and Unblock the Notifications