കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് പോലെ'; ബിപിസിഎല്‍ വില്‍പ്പനയില്‍ പാര്‍ലമെന്‍റില്‍ ഹൈബി ഈഡന്‍

Google Oneindia Malayalam News

ദില്ലി: പൊതുമേഖല കമ്പനിയായ ഭാരത് പെട്രോളിയം(ബിപിസിഎല്‍) വില്‍ക്കുന്നതിരെ പാര്‍ലമെന്‍റില്‍ പ്രതിഷേധിച്ച് എറണാകുളം എംപി ഹൈബി ഈഡന്‍. വലിയ രാജ്യ സ്നേഹം പറയുന്നവർ നമ്മുടെ രാജ്യത്തെ ഓരോ ദിവസവും വിൽക്കുകയാണ്. വളരെ ലാഭത്തിൽ പ്രവർത്തിക്കുന്ന ബി പി സി എൽ പോലെ ഒരു പൊതു മേഖല സ്ഥാപനം വിൽക്കുന്നത് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് പോലെയാണ്. ശക്തമായ പ്രതിഷേധങ്ങൾ ഇതിനെതിരെ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'താൻ ജിലേബി കഴിക്കുന്നതാണ് വായുമലിനീകരണത്തിന് കാരണമെങ്കിൽ ഇനി കഴിക്കുന്നേ ഇല്ല', ഗംഭീറിന്റെ മറുപടി'താൻ ജിലേബി കഴിക്കുന്നതാണ് വായുമലിനീകരണത്തിന് കാരണമെങ്കിൽ ഇനി കഴിക്കുന്നേ ഇല്ല', ഗംഭീറിന്റെ മറുപടി

പൊതുമേഖലാ കമ്പനികളായ എയര്‍ ഇന്ത്യയും ബിപിസിഎലും അടുത്ത വര്‍ഷം മാര്‍ച്ചില്‍ വില്‍ക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വില്‍പ്പനയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.

 hibi

എയര്‍ ഇന്ത്യ നഷ്ടത്തിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ബിപിസിഎല്ലിന്റെ പ്രവര്‍ത്തന ലാഭവും ഇടിഞ്ഞ് വരികയാണ്. ഈ സാഹചര്യത്തിലാണ് ഇവ രണ്ടും വിറ്റ് ഖജനാവിലേക്ക് പണമെത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കമ്പനികളുടെ വില്‍പനയിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 1 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.

പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു; വീട്ടിലെത്തിയ യുവാവ് തൂങ്ങി മരിച്ചു, സംഭവം തിരുവനന്തപുരത്ത്!പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു; വീട്ടിലെത്തിയ യുവാവ് തൂങ്ങി മരിച്ചു, സംഭവം തിരുവനന്തപുരത്ത്!

താജ്മഹലിന്‍റെ നഗരം! ആഗ്രയുടെ പേര് മാറ്റാനൊരുങ്ങി യോഗി സര്‍ക്കാര്‍; പരിശോധന അഗ്രവാനായിതാജ്മഹലിന്‍റെ നഗരം! ആഗ്രയുടെ പേര് മാറ്റാനൊരുങ്ങി യോഗി സര്‍ക്കാര്‍; പരിശോധന അഗ്രവാനായി

English summary
hibi eden on bpcl selling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X