മറഞ്ഞിരുന്ന ചെങ്കോല്‍ ചരിത്രം: പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് നർത്തകി പത്മ സുബ്രഹ്മണ്യം
ദില്ലി: ചരിത്ര പ്രസിദ്ധമായ ചെങ്കോല്‍ സ്പീക്കറുടെ ചേംമ്പറിന് സമീപം സ്ഥാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ ചോള രാജവംശത്തിന്റെ കാലത്ത് ഒരു രാജാവിൽ നിന്ന് മറ്റൊരു രാജാവിന് അധികാരം കൈമാറുന്നതിനെ അടയാളപ്പെടുത്താൻ ഉപയോഗിച്ചിരുന്നതുപോലെ 'ചെങ്കോല്‍' ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയിലേക്കുള്ള അധികാര കൈമാറ്റത്തെ സൂചിപ്പിക്കുന്നു.
1947 ഓഗസ്റ്റ് 14-ന് തമിഴ്‌നാട്ടിലെ തിരുവടുതുറൈ ആദീനത്തിലെ (മഠം) പുരോഹിതന്മാരിൽ നിന്ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സ്വീകരിച്ച അതേ 'ചെങ്കോല്‍' തന്നെയാണെ് ഇന്ന് നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, ചെങ്കോല്‍ സംബന്ധിച്ച ചരിത്രവിവരം കുറച്ചുനാൾ മുമ്പ് വരെ അധികമാരും അറിഞ്ഞിരുന്നില്ലെന്നതാണ് ശ്രദ്ധേയം. ശാസ്ത്രീയ നർത്തകി ഡോക്ടർ പത്മ സുബ്രഹ്മണ്യമാണ് ചെങ്കോലിന്റെ ചരിത്ര പ്രധാന്യത്തെക്കുറിച്ച് 2021-ൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്.

"ഞാൻ സംസ്കാരത്തിന്റെ ചരിത്രമെഴുതുന്ന ആളാണ്, നമ്മുടെ ചരിത്രത്തിലെ 'ചെങ്കോല്‍' എപ്പിസോഡിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു, കാരണം ഒരു പാഠപുസ്തകത്തിലും അതിനെ കുറിച്ച് പരാമർശമില്ല. ഈ സാഹചര്യത്തില്‍ 'ചെങ്കോല്‍' കൂടുതല്‍ പരസ്യപ്പെടുത്തണമെന്ന് ഞാൻ കരുതി. അതുകൊണ്ട് തുഗ്ലക്ക് ലേഖനം മുഴുവനും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയും 'ചെങ്കോല്‍' എവിടെയായിരുന്നാലും അത് പുറത്തുകൊണ്ടുവരണമെന്നും സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ വ്യാപകമായ പ്രചാരണം നൽകണമെന്നും കാണിച്ച് പ്രധാനമന്ത്രിക്ക് ഒരു കത്ത് എഴുതി. അങ്ങനെയാണ് എല്ലാം ആരംഭിച്ചത്," ഒരു അഭിമുഖത്തിൽ പത്മ സുബ്രഹ്മണ്യം പറഞ്ഞതായി എ എന്‍ ഐ റിപ്പോർട്ട് ചെയ്യുന്നു.
പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും എനിക്ക് ഉടനടി ഒരു മറുപടിയും ലഭിച്ചില്ല. അത് ശ്രദ്ധിക്കപ്പെടാതെ പോയി എന്ന് ഞാൻ കരുതി, പക്ഷേ പിന്നീട് എനിക്ക് വലിയ അത്ഭുതമായി തോന്നി. പുതിയ പാർലമെന്റ് ഹൗസിൽ 'ചെങ്കോല്‍' സ്ഥാപിക്കാൻ പോകുന്നതിൽ എനിക്ക് വലിയ ആഹ്ലാദമുണ്ട്. ഇത് ഓരോരുത്തർക്കും അഭിമാനത്തിന്റെ നിമിഷമാണെന്നും അവർ വ്യക്തമാക്കുന്നു.
"തമിഴ് സാഹിത്യം പഠിച്ച ഏതൊരാൾക്കും 'ചെങ്കോല്‍' എന്നതിനെക്കുറിച്ച് അറിയാം. ഇത് ഇന്ത്യയുടെ പല ഭാഗങ്ങളിലും ഒരു പാരമ്പര്യമാണ്. അത് അധികാര കൈമാറ്റത്തിന്റെ പ്രതീകമാണ്. ഇത് 75-ാം വർഷത്തിന്റെ ഒരു ഭാഗം മാത്രമല്ലെന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ന് അത് നമ്മുടെ അഭിമാനത്തിന്റെ കെട്ടിടത്തിൽ ശാശ്വതമായി സ്ഥാപിക്കാൻ പോകുകയാണ്. ഇന്ത്യയുടെ മതേതര ഗവൺമെന്റിന്റെ കെട്ടിടത്തിൽ 'ചെങ്കോല്‍' സ്ഥാപിക്കും. നീതിയുടെ പ്രതീകമായി അത് ഉണ്ടാകും," അവർ കൂട്ടിച്ചേർത്തു.
അതേസമയം, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ മധുരൈ അധീനത്തിലെ മുഖ്യ പുരോഹിതൻ ശ്രീ ഹരിഹര ദേശിക സ്വാമികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചെങ്കോല്‍ കൈമാറിയത്.
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications