കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴ് സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം: പുല്‍വാമ മോഡല്‍ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതോടെ ഇന്ത്യയ്ക്ക് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദില്‍ നിന്ന് പുല്‍വാമ മോഡല്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജമ്മു കശ്മീര്‍ താഴ്വരയിലും ഏഴോളം സംസ്ഥാനങ്ങളിലും ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് സീ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിരിച്ചടിക്കാന്‍ ഉദ്ദേശം ഉണ്ടെങ്കില്‍ വേണ്ട! ട്രംപ് നിരീക്ഷിക്കുന്നു, പാകിസ്താന് മുന്നറിയിപ്പ്തിരിച്ചടിക്കാന്‍ ഉദ്ദേശം ഉണ്ടെങ്കില്‍ വേണ്ട! ട്രംപ് നിരീക്ഷിക്കുന്നു, പാകിസ്താന് മുന്നറിയിപ്പ്

ദില്ലി, രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഈ സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. വ്യോമാര്‍ഗ്ഗമുള്ള ആക്രമണത്തിന്റെ സാധ്യത കണക്കിലെടുത്ത് എല്ലാ പ്രധാന വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ നടക്കാനിരിക്കെയാണിത്. ആഗസ്ത് 10 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് മാത്രമായിരിക്കും വിമാനത്താവളത്തിന് അകത്തേക്ക് പ്രവേശനമുണ്ടായിരിക്കുക. അതും കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമായിരിക്കും.

kashmir-

പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സി ഐഎസ്ഐയുടെ പിന്തുണയോടെ ജെയ്ഷെ മുഹമ്മദ് ആക്രമണമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ സൈന്യം- പോലീസ് എന്നീ സേനകളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുമെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നത്.

ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നിര്‍ണായക നടപടിയിലുള്ള പ്രതിഷേധമെന്നോണം പാകിസ്താന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ പുറത്താക്കിയിരുന്നു. ഇതിന് പുറമേ പാക് വ്യോമ പാതയും അടച്ചിട്ടിരുന്നു. ബാലക്കോട്ട് ആക്രമണത്തെത്തുടര്‍ന്ന് അടച്ചിട്ട വ്യോമപാത ജൂലൈയിലാണ് തുറന്നത്. ഇനിതിടെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം കുറയ്ക്കുകയാണെന്നും പ്രഖ്യാപിച്ചിരുന്നു. ഉഭയകക്ഷി വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കുമെന്ന് പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു.

English summary
High alert in 7 Indian states, Intelligence warns about JeM's Pulwama model attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X