കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം: ഉത്തർപ്രദേശിൽ അതീവ ജാഗ്രതാനിർദേശം, ഗംഗയിലെ ജലനിരപ്പ് നിരീക്ഷണത്തിൽ

Google Oneindia Malayalam News

ലഖ്നൊ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം ഉണ്ടായ സാഹചര്യത്തിൽ ഉത്തർപ്രദേശിൽ അതീവ ജാഗ്രതാനിർദേശം. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠിലാണ് ഹിമാനികൾ ഇടിഞ്ഞു വീണതിനെ തുടർന്ന് അതിശക്തമായ വെള്ളപ്പാച്ചിലുണ്ടായിട്ടുള്ളത്. ധൌലിംഗ നദി കരകവിഞ്ഞൊഴുകിയതോടെയാണ് വെള്ളപ്പൊക്കമുണ്ടായതെന്ന് വാർത്താ ഏജൻസി എഎൻഐയും റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഗംഗാ നദിയിലെ ജലനിരപ്പ് തുടർച്ചയായി നിരീക്ഷിക്കാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തില്‍ പാലം ഒലിച്ചുപോയി; സൈന്യത്തെ ഇറക്കുന്നുഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തില്‍ പാലം ഒലിച്ചുപോയി; സൈന്യത്തെ ഇറക്കുന്നു

വെള്ളപ്പൊക്കമുണ്ടായതോടെ ഈ പ്രദേശത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിച്ച് വരികയാണ്. 100-നും 150നു ഇടയിൽ ആളുകൾ വെള്ളപ്പൊക്കത്തിൽ മരിച്ചതായാണ് കരുതുന്നതെന്നാണ് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് നൽകുന്ന വിവരം. അതേ സമയം അളകനന്ദാ നദിയുടെ തീരപ്രദേശങ്ങളിൽ കഴിയുന്നവർ ജാഗ്രത പാലിക്കണെന്നും നിർദേശമുണ്ട്.

 glacier-16126

Recommended Video

cmsvideo
Flood prediction in Uttarakhand

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

ഇഷി ഗംഗ വൈദ്യുതി പദ്ധതിയിൽ ജോലി ചെയ്യുന്ന 150 ലധികം തൊഴിലാളികളെ നേരിട്ട് ബാധിച്ചിരിക്കാമെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന ഡിഐജി റിധിം അഗർവാൾ പിടിഐയോട് പ്രതികരിച്ചത്. "ഉത്തരാഖണ്ഡിലെ നന്ദദേവി ഹിമാനിയുടെ ഒരു ഭാഗം തകർന്നതായി റിപ്പോർട്ട് ലഭിച്ചു. ഗംഗാ നദിയിലെ തീരപ്രദേശങ്ങളിലുള്ളവർ ഉയർന്ന ജാഗ്രത പാലിക്കേണ്ടതുണ്ട്, ജലനിരപ്പ് 24 മണിക്കൂർ നേരതതേക്ക് നിരീക്ഷിക്കാനും നിർദേശമുണ്ട്. ആവശ്യമെങ്കിൽ ഈ പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കേണ്ടതുണ്ടെന്നും യുപിയിലെ എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകൾക്കും ഞായറാഴ്ച നൽകിയ ദുരന്ത മുന്നറിയിപ്പിൽ ദുരിതാശ്വാസ കമ്മീഷണർ പ്രസ്താവനയിൽ വ്യക്തമാക്കി. എൻ‌ഡി‌ആർ‌എഫ്, എസ്‌ഡി‌ആർ‌എഫ്, പി‌എസി ഫ്ലഡ് കമ്പനി എന്നിവയ്ക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അതേസമയം, ആഭ്യന്തരമന്ത്രി അമിത് ഷായും ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തുിട്ടുണ്ട്.

.

English summary
High alert in Uttar Pradesh after glacier breaks off in Uttarakhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X