രാജ്യത്ത് ഭീകരാക്രമണ സാധ്യത; സുരക്ഷ ശക്തമാക്കി
ദില്ലി: രാജ്യത്ത് ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. ദില്ലിയില്‍ ആക്രമണം നടത്താന്‍ ഭാകരര്‍ പദ്ധതിയിടുന്നതായി പഞ്ചാബ് പോലീസും രഹസ്യാന്വേഷണ വിഭാഗവും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ ത്വയ്ബ മുന്നു വാഹനങ്ങളില്‍ ജമ്മു കശ്മീരിലെ ബിനിഹാരിയിലെത്തിയിരുന്നു. ഇപ്പോള്‍ അവര്‍ പഞ്ചാബും ദില്ലിയും ലക്ഷ്യമാക്കിയാണ് നീങ്ങുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

ഇവരില്‍ ഒരു ഭീകരന്‍ ചാവേറാണെന്നാണ് രിപ്പോര്‍ട്ട്. പഞ്ചാബില്‍ നിന്ന് കാണാതായ മൂന്ന് വാഹനങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ വാഹനങ്ങള്‍ ഭീകരര്‍ തട്ടിയെടുത്തതാവാമെന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.
പഞ്ചാബ് അതിര്‍ത്തി വഴി കടന്ന ഭീകരരാണ് പത്താന്‍കോട്ട് വ്യോമതാവളത്തിന് നേര്‍ക്ക് ജനുവരി ഒന്നിന് രാത്രി അക്രമം നടത്തിയത്. രണ്ടാഴ്ച മുമ്പാണ് കശ്മീരില്‍ സിആര്‍പിഎഫ് വാഹനം ആക്രമിച്ച് ഭീകരര്‍ എട്ട് സൈനീകരെ വധിച്ചത്.












Click it and Unblock the Notifications