ദേരാ സച്ചായില്‍ ഖുര്‍ബാനി ദാല്‍ ഉണ്ടോ..? ആരാണവര്‍..?
ചണ്ഡീഗഢ്: ദേരാ സച്ചായില്‍ ഗുര്‍മീത് സിങ്ങ് രൂപീകരിച്ചു എന്നു പറയപ്പെടുന്ന ഖുര്‍ബാനി ദാല്‍ എന്ന സംഘടന ഉണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ഹരിയാന ഹൈക്കോടതി. ഗുര്‍മീത് സിങ്ങിന്റെ വളര്‍ത്തു മകളെന്ന് അവകാശപ്പെടുന്ന ഹണിപ്രീത് സിങ്ങിന്റെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത ഖുര്‍ബാനി ദാലിലെ പ്രവര്‍ത്തകരില്‍ നിന്നും തനിക്ക് വധഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു.
ഖുര്‍ബാനി ദാലില്‍ നിന്നും തനിക്ക് ഭീഷണിക്കത്ത് ലഭിച്ചുവെന്നാരോപിച്ച് വിശ്വാസ് ഗുപ്ത പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ദേരാ സച്ചായിലെ ഖുര്‍ബാനി വിങ്ങില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നാണ് വിശ്വാസ് ഗുപ്ത പരാതിയില്‍ പറയുന്നത്.

ഗുര്‍മീതിനെ എതിര്‍ക്കുന്നവരെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി ദേരാ സച്ചാ സൗദായിലെ ഗുര്‍മീതിന്റെ അനുയായികളായ ഖുര്‍ബാനി ലീഗ് രംഗത്തെത്തിയിരുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരെയും ഹരിയാണ പോലീസ് ഉദ്യോഗസ്ഥരെയുമാണ് ഖുര്‍ബാനി ലീഗ് ലക്ഷ്യം വെയ്ക്കുന്നത്. ഭീഷണിക്കത്തിനെക്കുറിച്ചും അതിന്റെ ഉറവിടത്തെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഹരിയാണ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications