നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് കനയ്യയോട് ദില്ലി ഹൈക്കോടതി
ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് ദില്ലി ഹൈക്കോടതി ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യകുമാറിനോട് ആവശ്യപ്പെട്ടു. സമരം അവസാനിപ്പിച്ചാല്‍ മാത്രമേ സര്‍വ്വകലാശാലയുടെ അച്ചടക്കനടപടിക്കെതിരെ നല്കിയ ഹര്‍ജി പരിഗണിക്കുകയുളളൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
16 ദിവസങ്ങളായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളോട് കനയ്യകുമാര്‍ പറയണമെന്നാണ് ജസ്റ്റിസ് മന്മോഹന് വ്യക്തമാക്കിയത്.എല്ലാവരും നിരാഹാര സമരം അവസാനിപ്പിക്കണം. കോടതി നിര്‍ദ്ദശം അനുസരിക്കുമെങ്കില്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്നും ജസ്റ്റിസ് പറഞ്ഞു. സര്‍വ്വകലാശാലയുടെ ഭാഗത്തുനിന്നുളള നടപടികളില്‍ നിന്നും സംരക്ഷണം നല്‍കുമെന്ന ഉറപ്പുനല്‍കുകയാണെങ്കില്‍ സമരം അവസാനിപ്പിക്കാമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അഫ്സല് ഗുരു അനുസ്മരണം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് കനയ്യ കുമാറടക്കം 20 വിദ്യാര്‍ത്ഥികള്‍ക്കു നേരെയാണ് സര്‍വ്വകലാശാല അധികൃതര്‍ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 28 മുതല്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. തങ്ങള്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്ന നടപടി പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.
ഇതിനിടയില്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കനയ്യയെ ദില്ലി എയിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കനയ്യകുമാറിനും മറ്റു രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും സര്‍വ്വകലാശാല പിഴ ചുമത്തുകയും ചെയ്തിരുന്നു. സര്‍വ്വകലാശാല ഏര്‍പ്പെടുത്തിയ പിഴയെ വെല്ലുവിളിച്ചാണ് കനയ്യയും സംഘവും കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications