കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് കനയ്യയോട് ദില്ലി ഹൈക്കോടതി

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് ദില്ലി ഹൈക്കോടതി ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിനോട് ആവശ്യപ്പെട്ടു. സമരം അവസാനിപ്പിച്ചാല്‍ മാത്രമേ സര്‍വ്വകലാശാലയുടെ അച്ചടക്കനടപടിക്കെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുകയുളളൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

16 ദിവസങ്ങളായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളോട് കനയ്യകുമാര്‍ പറയണമെന്നാണ് ജസ്റ്റിസ് മന്‍മോഹന്‍ വ്യക്തമാക്കിയത്.എല്ലാവരും നിരാഹാര സമരം അവസാനിപ്പിക്കണം. കോടതി നിര്‍ദ്ദശം അനുസരിക്കുമെങ്കില്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്നും ജസ്റ്റിസ് പറഞ്ഞു. സര്‍വ്വകലാശാലയുടെ ഭാഗത്തുനിന്നുളള നടപടികളില്‍ നിന്നും സംരക്ഷണം നല്‍കുമെന്ന ഉറപ്പുനല്‍കുകയാണെങ്കില്‍ സമരം അവസാനിപ്പിക്കാമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

kanhaiya-kumar-1

അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് കനയ്യ കുമാറടക്കം 20 വിദ്യാര്‍ത്ഥികള്‍ക്കു നേരെയാണ് സര്‍വ്വകലാശാല അധികൃതര്‍ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 28 മുതല്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. തങ്ങള്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്ന നടപടി പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.

ഇതിനിടയില്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കനയ്യയെ ദില്ലി എയിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കനയ്യകുമാറിനും മറ്റു രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും സര്‍വ്വകലാശാല പിഴ ചുമത്തുകയും ചെയ്തിരുന്നു. സര്‍വ്വകലാശാല ഏര്‍പ്പെടുത്തിയ പിഴയെ വെല്ലുവിളിച്ചാണ് കനയ്യയും സംഘവും കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചത്.

English summary
Asking the agitating students of Jawaharlal Nehru University (JNU) to end their hunger strike, the Delhi High Court on Friday said it would hear their writ petitions challenging the varsity’s disciplinary action only if they inform the court of their affirmative action.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X