കലാലയത്തിലെ രാഷ്ട്രീയം; വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് എകെ ആന്റണി
കലാലയത്തിലെ രാഷ്ട്രീയം; വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് എകെ ആന്റണി
ന്യൂഡല്‍ഹി: വിദ്യാര്‍ഥി രാഷ്ട്രീയം വിലക്കിയ ഹൈക്കോടിതി ഉത്തരവ് മറികടക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. വിദ്യാര്‍ഥി രാഷ്ട്രീയം നിലനിര്‍ത്തണമെന്നും അല്ലാത്തപക്ഷം കലാലയങ്ങളില്‍ വര്‍ഗീയശക്തികളുടെ അഴിഞ്ഞാട്ടത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസമാണ് കലാലയങ്ങളിലെ രാഷ്ട്രീയത്തെ ഹൈക്കോടതി വിലക്കിയത്. കലാലയങ്ങളില്‍ രാഷ്ട്രീയങ്ങളോ സമരങ്ങളോ വേണ്ടെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്. പഠനത്തിനാണ് മുന്‍തൂക്കം കൊടുക്കേണ്ടത്. സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പുറത്താക്കാന്‍ അധികൃതര്‍ക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍, രാഷ്ട്രീയ നേതാക്കള്‍ ഹൈക്കോടതി വിധിക്കെതിരെ രംഗത്തെത്തി. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ തുടങ്ങിയവര്‍ കലാലയ രാഷ്ട്രീയത്തെ അനുകൂലിച്ചു. കോടതിവിധി ദൗര്‍ഭാഗ്യകരമാണെന്നാണ് വിഎസ്സിന്റെ പ്രതികരണം. കോടതിവിധിക്കെതിരെ തുടര്‍നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമ നിര്‍മാണം നടത്തണമെന്ന് കോടിയേരി ആവശ്യപ്പെട്ടപ്പോള്‍ ഹൈക്കോടതി ഉത്തരവ് യാഥാര്‍ഥ്യബോധമില്ലാത്തതാണെന്നാണ് വിഎം സുധീരന്‍ പ്രതികരിച്ചത്.












Click it and Unblock the Notifications