കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തൂറ്റ് സമരത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍; ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ നിര്‍ദ്ദേശം

Google Oneindia Malayalam News

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് മാനേജ്മെന്‍റിനെതിരെ സിഐടിയുവിന്‍റെ നേതൃത്വത്തില്‍ ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി. സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനും പോലീസിനും നിര്‍ദ്ദേശം നല്‍കി. ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

'രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് തരൂര്‍ പറഞ്ഞോ?' ആ വാക്കുകളില്‍ തനിക്ക് മനസ്സിലായത് ഇതാണ്: ബല്‍റാം'രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് തരൂര്‍ പറഞ്ഞോ?' ആ വാക്കുകളില്‍ തനിക്ക് മനസ്സിലായത് ഇതാണ്: ബല്‍റാം

മുത്തൂറ്റ് ഫിനാന്‍സിലെ ഒരു വിഭാഗം ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. ജോലിക്കെത്തുന്ന ജീവനക്കാരെ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. ജീവനക്കാരെ തടയാന്‍ സമരക്കാര്‍ക്ക് അവകാശമില്ല. ഹെഡ് ഓഫീസ് അടക്കമുള്ള മുത്തൂറ്റിന്‍റെ 10 ഓഫീസുകള്‍ക്ക് സംരക്ഷണമേര്‍പ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു.

muthoot

തൊഴില്‍ തര്‍ക്കവും സമരവും ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ വിളിച്ച യോഗം മുത്തൂറ്റ് മാനേജ്മെന്‍റ് പ്രതിനിധികള്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. യോഗത്തില്‍ എത്താന്‍ കഴിയില്ലെന്ന് അറിയിച്ചുകൊണ്ടുള്ള മുത്തൂറ്റ് പ്രതിനിധികളുടെ ഇ-മെയില്‍ സന്ദേശം കിട്ടിയതായി മന്ത്രി പറഞ്ഞു.

തൃപ്പൂണിത്തുറയില്‍ ബിജെപി നേതാവിന് മര്‍ദ്ദനം; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തുതൃപ്പൂണിത്തുറയില്‍ ബിജെപി നേതാവിന് മര്‍ദ്ദനം; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

9 വൈകീട്ട് കൊച്ചിയില്‍ ചര്‍ച്ച നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. തൊഴില്‍ പ്രശ്നവും സമരവും എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന നിലപാടിലാണ് വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. യോജിപ്പിനുള്ള ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
high court on muthoot stike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X