Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാൾ സംഘർഷം : സിബിഐ അന്വേഷിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: ബിർഭൂമിൽ എട്ട് പേരെ ചുട്ടുകൊലപ്പെടുത്തിയ കേസ് സിബിഐ ഏറ്റെടുക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി. കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറരുതെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിരാകരിച്ചുകൊണ്ടാണ് ഹൈക്കോടതി കേസ് സിബിഐക്ക് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്. ചൊവ്വാഴ്‌ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഒരു കുടുംബത്തിലെ ഏഴ്‌ പേരുൾപ്പടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. 12ഓളം വീടുകൾ കത്തി നശിച്ചിട്ടുണ്ട്.

നിലവിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോടതി ഉത്തരവോടെ കേസ് സിബിഐക്ക് കൈമാറേണ്ടി വരും. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസിൽ ഉത്തരവ് പറഞ്ഞത്. ഏപ്രിൽ ഏഴിന് കേസിന്‍റെ അന്വേഷണ പുരോഗതി കാണിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

രാഷ്‌ട്രീയ കൊലപാതകമല്ലെന്ന് ടിഎംസി

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബാദു ഷെയ്ഖിന്റെ കൊലപാതകത്തിന് പിന്നാലെയാണ് പ്രദേശത്ത് സംഘ‍ർഷം ഉണ്ടായത്. ബോംബാക്രമണത്തിലാണ് തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് തൊട്ടുപിന്നാലെ പശ്ചിമ ബംഗാളിലെ ബിർഭുമിലുണ്ടായ രാഷ്ട്രീയ സംഘർഷം ഉടലെടുക്കുകയായിരുന്നു. കത്തിക്കരഞ്ഞ നിലയിലാണ് എട്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രദേശത്തുനിന്ന് നിരവധി പ്രതികളെ ചെയ്‌തതായി അധികൃതര്‍ അറിയിച്ചു. ബിര്‍ഭും ജില്ലയിലെ രാംപൂര്‍ഹട്ടിലാണ് സംഭവം.

തൃണമൂൽ കോൺഗ്രസ് നേതാവിന്‍റെ കൊലപാതകം

മുപ്പത്തിയെട്ട് വയസുള്ള ബാദു ഷെയ്ഖ് മേഖലയിലെ പ്രമുഖ നേതാവായിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം ചായക്കടയില്‍ ഇരുന്ന ഇയാള്‍ക്കെതിരെ അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ബാദു ഷെയ്ഖിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അതേ സമയം സംഭവത്തിന് രാഷ്ട്രീയബന്ധമില്ലെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ നിലപാട്. രാംപൂര്‍ഹട്ടില്‍ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ മരണം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ഇതിനു രാഷ്ട്രീയബന്ധമില്ല. പ്രാദേശിക സംഘര്‍ഷമാണിതെന്നും ടിഎംസി വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു.

കൊലപാതകങ്ങളെ ന്യായീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

പശ്ചിമ ബംഗാളിൽ ഉണ്ടായ കൊലപാതകങ്ങളിൽ ബിജെപിയെ ഉന്നംവെച്ച് പ്രതികരണവുമായി മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തിയിരുന്നു. ഇത്തരം കൊലപാതകങ്ങളെ താൻ ന്യായീകരിക്കുന്നില്ലെന്നും എന്നാൽ ഗുജറാത്തിലും രാജസ്ഥാനിലും സമാനമായ രീതിയിൽ കൊലപാതകങ്ങൾ നടക്കുന്നുണ്ടെന്നും മമതാ ബാനർജി പ്രതികരിച്ചു. അക്രമത്തിൽ കർശനമായ നടപടികൾ സ്വീകരിക്കും. ഞങ്ങളാണ് ഭരിക്കുന്നതെന്നും ജനങ്ങളുടെ ജീവനിൽ ആശങ്കയുണ്ടെന്നും മമതാ ബാനർജി പറഞ്ഞു.

ബിജെപിക്കെതിരെ മുഖ്യമന്ത്രി

ബിജെപി നേതാക്കൾ സ്ഥലം സന്ദർശിക്കുന്നതിനെയും മുഖ്യമന്ത്രി വിമർശിച്ചു. ഇത് ബംഗാൾ ആണ്, ഉത്തർ പ്രദേശ് അല്ല. ഹത്രാസ് സംഭവം നടന്നപ്പോൾ തൃണമൂൽ കോൺഗ്രസ് നേതാക്കൾ സ്ഥലം സന്ദർശിക്കാൻ എത്തിയിരുന്നുവെന്നും എന്നാൽ സർക്കാർ അതിന് അനുവദിച്ചില്ലെന്നും മമത ബാനർജി പറഞ്ഞു. എന്നാൽ ബംഗാളിൽ ഞങ്ങൾ ആരുടെയും വഴി മുടക്കില്ലെന്നും മമതാ ബാനർജി കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
    കേരള എംപിമാരെ മര്‍ദ്ദിച്ച് ദില്ലി പോലീസ്, ദൃശ്യങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+