കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിവില്‍ സര്‍വീസില്‍ മുസ്ലിങ്ങള്‍ നുഴഞ്ഞുകയറുന്നു'; ഇടപെടാതെ സുപ്രീംകോടതി, തടഞ്ഞ് ഹൈക്കോടതി

Google Oneindia Malayalam News

ദില്ലി: മുസ്ലിങ്ങള്‍ സിവില്‍ സര്‍വീസില്‍ നുഴഞ്ഞുകയറുന്നു എന്നാരോപിക്കുന്ന പരിപാടിക്ക് ദില്ലി ഹൈക്കോടതിയുടെ വിലക്ക്. സുപ്രീംകോടതി വിലക്കാന്‍ വിസമ്മതിച്ച പരിപാടിയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. സുദര്‍ശന്‍ ന്യൂസ് ചാനലാണ് പരിപാടി സംപ്രേഷണം ചെയ്യാന്‍ ശ്രമിച്ചത്. ഇതിന്റെ പ്രൊമോ ദിവസങ്ങള്‍ക്ക് മുമ്പ് അവര്‍ പുറത്തുവിട്ടിരുന്നു. വെള്ളിയാഴ്ച രാത്രി സംപ്രേഷണം ചെയ്യുമെന്നും അറിയിച്ചിരുന്നു.

Recommended Video

cmsvideo
High Court Stayed Broadcasting Of Sudarshan News Show On Muslim ‘Infiltration’ In Civil Service

തുടര്‍ന്നാണ് ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹൈക്കോടതി പരിപാടി സ്റ്റേ ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ...

ഹൈക്കോടയിലും സുപ്രീംകോടതിയിലും

ഹൈക്കോടയിലും സുപ്രീംകോടതിയിലും

കേസ് അടുത്ത മാസം ഏഴിന് ഹൈക്കോടതി പരിഗണിക്കും. കേന്ദ്രസര്‍ക്കാര്‍, സുദര്‍ശന്‍ ന്യൂസ് ടെലിവിഷന്‍, എഡിറ്റര്‍ സുരേഷ് ചവാങ്കെ എന്നിവര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. പരിപാടിക്കെതിരെ ഒന്നിലധികം ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഇടപെടാന്‍ വിസമ്മതിച്ചു.

മുസ്ലിങ്ങള്‍ നുഴഞ്ഞുകയറുന്നു

മുസ്ലിങ്ങള്‍ നുഴഞ്ഞുകയറുന്നു

സിവില്‍ സര്‍വീസില്‍ മുസ്ലിങ്ങള്‍ നുഴഞ്ഞുകയറുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ നടത്താന്‍ പോകുന്നു എന്നുമാണ് പരിപാടിയുടെ പ്രൊമൊയില്‍ പറഞ്ഞിരുന്നത്. വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് സംപ്രേഷണം ചെയ്യുമെന്നും പറഞ്ഞിരുന്നു. ജാമിയ ജിഹാദ്, ബ്യൂറോക്രസി ജിഹാദ്, യുപിഎസ്‌സി ജിഹാദ് എന്നിങ്ങനെയാണ് എഡിറ്റര്‍ സുരേഷ് സവാങ്കെ വിശേഷിപ്പിച്ചിരുന്നത്.

ഹര്‍ജിയിലെ വാദം

ഹര്‍ജിയിലെ വാദം

ജാമിയ മില്ലിയയിലെ വിദ്യാര്‍ഥികളാണ് സിവില്‍ സര്‍വീസ് നുഴഞ്ഞുകറ്റത്തിന് ശ്രമിക്കുന്നത് എന്ന സൂചനയും പ്രൊമോയിലുണ്ടായിരുന്നു. തുടര്‍ന്നാണ് ജാമിയ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ജാമിയക്കെതിരെയും മുസ്ലിം സമുദായത്തിനെതിരെയും വിദ്വേഷം പരത്തുന്നതാണ് പരിപാടി എന്നായിരുന്നു ഹര്‍ജിയിലെ വാദം.

ബിന്താസ് ബോള്‍

ബിന്താസ് ബോള്‍

ഹൈക്കോടതിയിലെ ജസ്റ്റിസ് നവീന്‍ ചവ്‌ലയാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്രസര്‍ക്കാര്‍, യുപിഎസ്‌സി, സുദര്‍ശന്‍ ടിവി, എഡിറ്റര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. സപ്തംബര്‍ ഏഴിന് ഹര്‍ജി വീണ്ടും പരിഗണിക്കും. ബിന്താസ് ബോള്‍ എന്ന പരിപാടിയിലാണ് വിവാദ ഭാഗങ്ങള്‍ സംപ്രേഷണം ചെയ്യാനിരുന്നത്. കേസില്‍ തീര്‍പ്പുണ്ടാകും വരെ സംപ്രേണഷം പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

സുപ്രീംകോടതിയില്‍...

സുപ്രീംകോടതിയില്‍...

അതേസമയം, അഭിഭാഷകന്‍ ഫിറോസ് ഇഖ്ബാല്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.

സുപ്രീംകോടതി പറഞ്ഞത്

സുപ്രീംകോടതി പറഞ്ഞത്

പരിപാടി സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് തടയാനാകില്ലെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍, സുദര്‍ശന്‍ ന്യൂസ് എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. സപ്തംബര്‍ 15ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

അഭിനന്ദിച്ച് പ്രശാന്ത് ഭൂഷണ്‍

അഭിനന്ദിച്ച് പ്രശാന്ത് ഭൂഷണ്‍

ദില്ലി ഹൈക്കോടതിയുടെ നടപടിയെ പ്രശംസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്തുവന്നു. വര്‍ഗീയ പരിപാടി വിലക്കിയ ഹൈക്കോടതിയെ അഭിനന്ദിക്കുന്നു. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നത് കുറ്റമാണ്. ഹൈക്കോടതികള്‍ സുപ്രീംകോടതിക്ക് വഴി കാണിക്കുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. പരിപാടിക്കെതിരെ ഐപിഎസ് അസോസിയേഷനും രംഗത്തുവന്നു.

English summary
High Court stayed broadcasting of Sudarshan News Show on Muslim ‘infiltration’ in civil service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X