അമല പോളിന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത മുന്‍ കാമുകന് കോടതിയുടെ വിലക്ക്... മാനനഷ്ട കേസിൽ നടപടി
ചെന്നൈ: മലയാള സിനിമയില്‍ തുടക്കം കുറിയ്ക്കുകയും പിന്നീട് തെന്നിന്ത്യന്‍ സിനിമ മേഖലയില്‍ മൊത്തം തിളങ്ങുകയും ചെയ്തിട്ടുള്ള ഒരുപാട് താരങ്ങളുണ്ട്. അവരില്‍ പ്രമുഖയാണ് അമല പോള്‍.
തന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ അമല നടത്തിയ നിയമ പോരാട്ടവും അതിലെ കോടതി നടപടിയും ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. മുന്‍ കാമുകനെതിരെ ആയിരുന്നു അമല പോള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. വിശദാംശങ്ങള്‍...
Recommended Video

ഭവ്‌നീന്ദര്‍ സിങ്
ഗായകനായ ഭവ്‌നീന്ദര്‍ സിങുമായി അമല പോള്‍ പ്രണയത്തിലായിരുന്നു. ഇക്കാര്യം അമല പോള്‍ തന്നെ വ്യക്തമാക്കിയ കാര്യമാണ്. ഭവ്‌നീന്ദര്‍ സിങിനെ അത്രയെ പ്രകീര്‍ത്തിച്ചുകൊണ്ട് അമല പോള്‍ നടത്തിയ പരാമര്‍ശങ്ങളും അന്ന് ചര്‍ച്ചയായിരുന്നു.

ഫോട്ടോഷൂട്ട്
ഭവ്‌നീന്ദര്‍ സിങിനൊപ്പം അമല പോള്‍ ഒരു ഫോട്ടോഷൂട്ടില്‍ പങ്കെടുത്തിരുന്നു. പരമ്പരാഗത രാജസ്ഥാനി ദമ്പതിമാരുടെ വേഷത്തിലായിരുന്നു അമലയും ഭവനീന്ദര്‍ സിങും ആ ഫോട്ടോഷൂട്ടില്‍ അഭിനയിച്ചത്. അതില്‍ സാധാരണ ഗതിയില്‍ ഒരു പ്രശ്‌നവും ഇല്ലാത്തതും ആണ്.

സാമൂഹ്യ മാധ്യമങ്ങളില്‍
എന്നാല്‍ ഈ ചിത്രങ്ങള്‍ ഭവ്‌നീന്ദര്‍ സിങ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഒറ്റ നോട്ടത്തില്‍ വിവാഹ ചിത്രങ്ങളെന്ന് തോന്നിപ്പിക്കുന്ന അത് പലരേയും തെറ്റിദ്ധരിപ്പിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്തപോലും ആയി.

ചിത്രങ്ങള്‍ നീക്കി
കാര്യങ്ങള്‍ കൈവിട്ടുപോയത് പോലെ ആയി പിന്നീട്. ഈ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി പടര്‍ന്നു. ഉടൻ തന്നെ ഭവ്‌നീന്ദര്‍ സിങ് തന്റെ അക്കൗണ്ടില്‍ നിന്ന് ആ ചിത്രങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു.

ഭീഷണി
കൂടുതല്‍ ചിത്രങ്ങള്‍ ഇത്തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വിടുമെന്ന് ഭവ്‌നീന്ദര്‍ സിങ് ഭീഷണിപ്പെടുത്തിയതായും അമല പോള്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തിലായിരുന്നു നിയമനടപടിയ്ക്കായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

മാന നഷ്ടക്കേസ്
ഭവ്‌നീന്ദര്‍ സിങിനെതിരെ അമല പോള്‍ നല്‍കിയത് മാനനഷ്ട കേസ് ആണ്. ഈ മാസം തുടക്കത്തില്‍ തന്നെ അമല പരാതി ഫയല്‍ ചെയ്തിരുന്നു. തനിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിന് വിലക്കേര്‍പ്പെടുത്തണം എന്നും ആവശ്യപ്പെട്ടിരുന്നു. എന്തായാലും അമല പോളിന്റെ ഈ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയാണ്.

തുടര്‍ നടപടികള്‍
എന്തായാലും കേസില്‍ ഇതുവരെ കോടതി തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. ഡിസംബര്‍ 22 ന് ആണ് അടുത്ത ഹിയറിങ്. ഭവ്‌നീന്ദര്‍ സിങിന്റെ ഭാഗം അന്ന് ഫയല്‍ ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് സതീഷ് കുമാര്‍ ആണ് കേസ് പരിഗണിക്കുന്നത്.

അല്‍പം പഴയ കഥ
അമലോ പോളും ഭവ്‌നീന്ദര്‍ സിങും തമ്മിലുള്ള പ്രണയം ഒരു രഹസ്യമൊന്നും ആയിരുന്നില്ല. രണ്ട് പേരും വിവാഹിതരാകുന്നു എന്നും വിഹാനിശ്ചയം കഴിഞ്ഞു എന്നും ഉള്ള വാര്‍ത്തകള്‍ 2018 ല്‍ തന്നെ പുറത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് രണ്ട് പേരും പിരിയുകയായിരുന്നു.












Click it and Unblock the Notifications