പ്രതിപക്ഷ നേതാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തൂക്കിയെടുത്ത് പുറത്താക്കി
ദില്ലി : ദില്ലി നിയമസഭയില്‍ ബി.ജെ.പിയുടെ പ്രതിപക്ഷ നേതാവായ വിജേന്ദര്‍ ഗുപ്തയെയാണ് സഭയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തൂക്കിയെടുത്ത് പുറത്താക്കി. ദില്ലി നിയമസഭയില്‍വെറും മൂന്ന് അംഗങ്ങള്‍ മാത്രമേ ബിജെപിയ്ക്കുള്ളു.
ബി.ജെ.പി എം.എല്‍.എമാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ ഡല്‍ഹി നിയമസഭയുടെ ബജറ്റ് സമ്മേളനം ബഹളത്തില്‍ കലാശിച്ചു. ഇതോടെയാണ് കടുത്ത നടപടിക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായത്.ബി.ജെ.പി എം.എല്‍.എമാര്‍ രണ്ടാം ദിവസവും അനിയന്ത്രിതമായി ബഹളം തുടരുകയായിരുന്നു.

സഭാനടപടികള്‍ ബഹളം വെച്ച് തടസപ്പെടുത്തിയതോടെയാണ് പ്രതിപക്ഷ നേതാവിനെ തൂക്കിയെടുത്ത് പുറത്താക്കിയത്. 70 അംഗ ഡല്‍ഹി നിയമസഭയില്‍ 67 അംഗങ്ങളും ആം ആദ്മി പാര്‍ട്ടിയുടേതാണ്.
ആപ്പ് സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായാണ് പെരുമാറുന്നതെന്നും തങ്ങളെ മര്‍ദ്ദിച്ചെന്നും ബി.ജെ.പി എം.എല്‍.എമാര്‍ പിന്നീട് പ്രതികരിച്ചു. ജിതേന്ദര്‍ തോമര്‍ വിഷയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും ബി.ജെ.പി എം.എല്‍.എ മാര്‍ പ്രതിഷേധിച്ചിരുന്നു.












Click it and Unblock the Notifications