പ്രിയങ്കയ്ക്കൊപ്പം അറസ്റ്റ് വരിക്കാന്‍ നേതാക്കള്‍ കൂട്ടത്തോടെ; തൃണമൂല്‍ നേതാക്കളും കസ്റ്റഡിയില്‍
ദില്ലി: ആദിവാസികളെ വെടിവച്ചുകൊന്ന യുപിയിലെ സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തത് വെള്ളിയാഴ്ചയാണ്. ശനിയാഴ്ച രാവിലെ സംഭവസ്ഥലത്തേക്ക് വന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വാരണാസി വിമാനത്താവളത്തില്‍വച്ചു തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഈ സാഹചര്യത്തില്‍ കൂടുതല്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ സോന്‍ഭദ്രയിലേക്ക് പുറപ്പെട്ടു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും യുപിയിലെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാജ് ബബ്ബാറും സംഘവുമാണ് സോന്‍ഭദ്രയിലേക്ക് പുറപ്പെട്ടത്. ഇതോടെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് ഉറപ്പാണ്. സോന്‍ഭദ്രയില്‍ കൂട്ടക്കൊല നടന്ന പ്രദേശത്ത് യുപി പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചരിക്കുകയാണ്.
പ്രദേശത്ത് നടന്ന കാര്യങ്ങള്‍ മൂടിവെക്കാനാണ് യുപിയിലെ ബിജെപി ഭരണകൂടം ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. വെള്ളിയാഴ്ച അറസ്റ്റിലായ പ്രിയങ്കാ ഗാന്ധി മിര്‍സാപൂരിലെ ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. ഗസ്റ്റ് ഹൗസിലേക്കുള്ള വെള്ളവും വെളിച്ചവും പോലീസ് തടഞ്ഞുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
മമതയുടെ തിരിച്ചടി തുടങ്ങി, ബിജെപിയെ വീഴ്ത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്‍സെന്റീവുകള്‍
സോന്‍ഭദ്ര ഗ്രാമത്തിലെ പ്രമുഖനും ആദിവാസി കര്‍ഷകരും തമ്മില്‍ ഏറെ നാളായി തുടരുന്ന ഭൂമി തര്‍ക്കത്തിന്റെ പരിണിത ഫലമായിരുന്നു ജൂലൈ 17ന് നടന്ന വെടിവെയ്പ്. 10 ആദിവാസികളെയാണ് സംഘടിച്ചെത്തിയ സംഘം വെടിവച്ചുകൊന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും വെള്ളിയാഴ്ച എത്തിയത്.
Recommended Video
മഹിളാ കോണ്‍ഗ്രസ് നേതാവ് സുസ്മിത ദേവ്, ദില്ലി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ശര്മിഷ്ട മുഖര്‍ജിയും സോന്‍ഭദ്രയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ പ്രതാപ് നാരായണ്‍ സിങ്, ദീപേന്ദര്‍ സിങ് ഹൂഡ, ജിതിന് പ്രസാദ എന്നിവരും ഉടന്‍ സംഭവസ്ഥലത്തെത്തും.