Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിര്‍ത്തിയില്‍ നീക്കവുമായി പാകിസ്താന്‍; ദില്ലിയില്‍ രാജ്നാഥ് സിങിന്‍റെ വസതിയില്‍ തിരക്കിട്ട ചര്‍ച്ച

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്‍റെ വസതിയില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, റോ മേധാവി എകെ ദസ്മാന, അഡീഷണല്‍ ഐബി ഡയറക്ടര്‍ അരവിന്ദ് കുമാര്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗോബ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യത്തിന് സേനാമേധാവികള്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത്.

rajnath-singh

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഭീഷണി ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തില്‍ ജമ്മുകശ്മീരിന് പുറത്തു പഠിക്കുന്നവര്‍ക്കും തമാസിക്കുന്നവര്‍ക്കും സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഉറപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എല്ലാം സംസ്ഥാനങ്ങല്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തീവ്രവാദത്തിനെതിരെ എന്ത് നടപടിയെടുത്താലും സര്‍ക്കാറിന് പൂര്‍വ്വ പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാറിന് പിന്തുണ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+