• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് 19 ഹോട്ട്സ്പോട്ടായി ഇൻഡോർ: വൈറസ് ബാധയില്ലാത്തവരും മരണമടയുന്നു, ആശങ്കയോടെ അധികൃതർ..

ഭോപ്പാൽ: മധ്യപ്രദേശിലെ പുതിയ കൊറോണ വൈറസ് ഹോട്ട്സ്പോട്ടായി മാറി ഇൻഡോർ. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 36 കൊറോണ മരണങ്ങളിൽ 27 എണ്ണവും ഇൻഡോറിലാണ്. ദേശീയ ശരാശരിയേക്കാൾ അധികമാണ് ഇൻഡോറിലെ കൊവിഡ് മരണനിരക്ക്. മധ്യപ്രദേശിൽ 541 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ ഭൂരിഭാഗം കേസുകളും ഇൻഡോറിൽ നിന്നാണ്. 11 ശതമാനം മരണങ്ങളാണ് ഇൻഡോറിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

യുഎഇയില്‍ മകളെ കാണാന്‍ പോയി; ശ്രീകുമാറിന് അത് അന്ത്യയാത്ര, മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കും

ഇന്ത്യയിൽ ഇതിനകം 7,447 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 239 പേർക്കാണ് വൈറസ് ബാധയെത്തുടർന്ന് ജീവൻ നഷ്ടമായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 40 പേരും രാജ്യത്ത് മരിച്ചിട്ടുണ്ട്. അതേ സമയം 643 പേർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്. ഏറ്റവും കുടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാനം മഹാരാഷ്ട്രാണ്. 1547 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന ഏഴിൽ ഒന്ന് കേസുകളും സംസ്ഥാനത്താണ്. രോഗം ബാധിച്ച് മരിച്ചവരുടെ കാര്യത്തിലും മഹാരാഷ്ട്രയാണ് മുമ്പിലുള്ളത്.

മരണ കാരണം കൊറോണയല്ല?

മരണ കാരണം കൊറോണയല്ല?

മധ്യപ്രദേശിലെ മുസ്ലിം സമുദായത്തിന്റെ ശ്മശാനങ്ങളിൽ സംസ്കരിക്കുന്ന മൃതേദഹങ്ങളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഏപ്രിൽ ഒന്നിനും ഒമ്പതിനും ഇടയിലുള്ള കാലയളവിൽ 64 സംസ്കാര ചടങ്ങുകളാണ് മഹു നാക ശ്മശാനത്തിൽ നടന്നിട്ടുള്ളത്. ഖജ് രാന പോലുള്ള പ്രദേശങ്ങളിൽ 34 സംസ്കാരങ്ങളും നടന്നിട്ടുണ്ട്. സിർപൂരിൽ 29ഉം ലുനിയാപുരയിൽ 56ഉം സംസ്കാരങ്ങൾ നടന്നിട്ടുണ്ട്. മൊത്തത്തിൽ ഒമ്പത് ദിവസത്തിനിടെ 189 മൃതദേഹങ്ങളാണ് സംസ്കരിച്ചത്. 130 സംസ്കാരങ്ങൾ മാർച്ചിലും ഇൻഡോറിൽ നടന്നിട്ടുണ്ട്. ഫെബ്രുവരിയ്ക്കും ജനുവരിക്കും ഇടയിൽ 113 മൃതദേഹങ്ങളും സംസ്കരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ മരണങ്ങളെല്ലാം രക്തസമ്മർദ്ദം, പ്രമേഹം എന്നിങ്ങനെയുള്ള രോഗങ്ങൾ ബാധിച്ചാണെന്നാണ് റിപ്പോർട്ട്. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഈ പ്രദേശത്തെ ഡോക്ടർമാർ ക്ലിനിക്കുകൾ അടച്ചിട്ടതാണ് മരണകാരണമെന്നാണ് ശ്മശാനങ്ങളിലെ അധികൃതർ സാക്ഷ്യപ്പെടുത്തുന്നത്.

മൃതദേഹം കൊണ്ടുവരാൻ അനുവദിച്ചില്ല

മൃതദേഹം കൊണ്ടുവരാൻ അനുവദിച്ചില്ല

പ്രമേഹം, രക്തസമ്മർദ്ദം എന്നിവ ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ആരോഗ്യനില വഷളായതോടെയാണ് പിതാവ് മരിച്ചതെന്നാണ് സംസ്കാരത്തിനെത്തിയ കുടുംബാംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. അദ്ദേഹത്തിന് വെന്റിലേറ്റർ സഹായം ഉറപ്പാക്കാൻ ആരും തയ്യാറായില്ല. അദ്ദേഹം മരിച്ചതോടെ ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാനും അനുവദിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. പിതാവിന് സമീപത്തുനിന്ന് ഓക്സിജൻ സിലിണ്ടർ എടുക്കാനും ആരും തയ്യാറായില്ല. വാർഡ് ബോയിയോ നഴ്സോ ആശുപത്രിയിൽ സേവനത്തിനായി ഉണ്ടായിരുന്നില്ലെന്നും അവർ പിതാവിനെ തൊടാൻ പോലും തയ്യാറായില്ലെന്നും പിതാവ് മരിച്ച അർഷാദ് അൻസാരി പറയുന്നു.

മുസ്ലിം ആധിപത്യ പ്രദേശങ്ങൾ

മുസ്ലിം ആധിപത്യ പ്രദേശങ്ങൾ

മധ്യപ്രദേശിലെ മുസ്ലിം ആധിപത്യമുള്ള പ്രദേശങ്ങളായ ഖജ് രാന, തട്ട്പട്ടി ഭഖൽ, സിലാവട്ട്പുര, ചന്ദണ്ണ നഗർ എന്നീ പ്രദേശങ്ങളിൽ നിന്നാണ് ഏറ്റവുമധികം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ വിഷയത്തിൽ അന്വേഷണം നടത്താൻ രഹസ്യാന്വേഷണ ഏജൻസികളെ പ്രേരിപ്പിച്ചിട്ടുണ്ട്. ഈ പ്രവണത ശ്രദ്ധയിൽപ്പെട്ടതോടെ കഴിഞ്ഞ വർഷത്തെയും കഴിഞ്ഞ അഞ്ച് വർഷത്തെയും വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്താനുള്ള നീക്കമാണ് നടന്നുവരുന്നതെന്ന് ജില്ലാ കളക്ടറും വ്യക്തമാക്കിയിരുന്നു.

 ഇന്ത്യയിൽ രോഗികളുടെ എണ്ണം കൂടുന്നു

ഇന്ത്യയിൽ രോഗികളുടെ എണ്ണം കൂടുന്നു

രാജ്യത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ 1574 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 110 പേർ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്. 911 കേസുകൾ റിപ്പോർട്ട് ചെയ്ത തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത് എട്ട് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂന്നാമതുള്ള ദില്ലിയിൽ 13 പേർ മരിച്ചപ്പോൾ 903 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാലാമതുള്ള രാജസ്ഥാനിൽ 553 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ മൂന്ന് പേർ മാത്രമാണ് സംസ്ഥാനത്ത് മരണമടഞ്ഞിട്ടുള്ളത്.

ആശുപത്രികൾ ചികിത്സിക്കാൻ തയ്യാറായില്ല

ആശുപത്രികൾ ചികിത്സിക്കാൻ തയ്യാറായില്ല

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മൂന്ന് ആശുപത്രികൾ മടക്കിയതിനെ തുടർന്ന് മഹാരാജ യശ്വന്തരോ ആശുപത്രിയിൽ പ്രവേശിച്ച വയോധികകയ്ക്ക് ന്യൂമോണിയ ആണെന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്. ഐസിയുവിൽ പ്രവേശിപ്പിച്ച ഇവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. ഭർത്താവ് മരിച്ച ദുഃഖത്തിൽ കഴിയുകയായിരുന്ന ഇവർ ആരെയും കാണാൻ കൂട്ടാക്കിയിരുന്നില്ല.

ശ്രദ്ധയും ചികിത്സയും ലഭിക്കുന്നില്ല

ശ്രദ്ധയും ചികിത്സയും ലഭിക്കുന്നില്ല

കൊറോണ വൈറസ് ബാധയെത്തുടർന്നുള്ള മരണങ്ങൾ വർധിച്ചതോടെ മറ്റ് ഗുരുതര രോഗങ്ങൾ ബാധിച്ചവർക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതും ക്ലിനിക്കുകൾ അടച്ചിട്ടതുമാണ് കൊവിഡ് ഇതര മരണങ്ങൾ വർധിക്കുന്നതിനിടയാക്കിയിട്ടുള്ളത്. അടുത്ത ഇൻഡോറിൽ മരിച്ചവർക്കൊന്നും കൊറോണ വൈറസ് ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും കുടുംബങ്ങൾ വാദിക്കുന്നു. സാധാരണ ഗതിയിൽ കഴിഞ്ഞ അഞ്ച് വർഷത്തെ വിവരങ്ങളുമായി ഒത്തുനോക്കിയാണ് ഇത് സംബന്ധിച്ച നിഗമനത്തിലെത്താറുള്ളതെന്നാണ് ജില്ലാ കളക്ടർ വ്യക്തമാക്കിയത്.

cmsvideo
  ലോകം പോവുന്നത് ചരിത്രത്തിലെ ഏറ്റവും മോശം സമയത്തിലൂടെ | Oneindia Malayalam
   അന്വേഷണത്തിന് ജില്ലാ ഭരണകൂടം

  അന്വേഷണത്തിന് ജില്ലാ ഭരണകൂടം

  ഖജ് രാനയിൽ നിന്നും ബോംബെ ബസാറിൽ നിന്നുമുള്ള നിരവധി പേർ ഹജ്ജ് - ഉമ്ര തീർത്ഥാടനം കഴിഞ്ഞ് ആവശ്യമായ പരിശോധനകളില്ലാതെയാണ് തിരിച്ചെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ഇവരെ ഉടൻ തന്നെ പരിശോധനക്ക് വിധേയമാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. വിവിധ രോഗങ്ങളുമായി ആളുകൾ ക്ലിനിക്കുകളിലെത്തുന്നത് ആശങ്കയ്ക്കിടയാക്കിയതോടെയാണ് ക്ലിനിക്കുകൾ അടച്ചിടാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയത്. എന്നാൽ മുസ്ലിം ആധിപത്യ പ്രദേശങ്ങളിൽ വൈറൽ പനി, പന്നിപ്പനി എന്നിവ ബാധിച്ചാണ് മരണ സംഖ്യ ഉയർന്നതെന്നാണ് മയൂർ ആശുപത്രിയിലെ ഡോക്ടർ റിയാസ് സിദ്ധിഖി ചൂണ്ടിക്കാണിക്കുന്നത്.

  English summary
  High mortality rate in Indore's Muslim Localities, officials moves to investigation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more