Get Updates
Get notified of breaking news, exclusive insights, and must-see stories!

സീരിയല്‍ നടി ഉള്‍പ്പെടെ ഹൈടെക് പെണ്‍വാണിഭ സംഘം പിടിയില്‍

മുംബൈ: സീരിയല്‍ നടി ഉള്‍പ്പെടെ ഹൈടെക് പെണ്‍വാണിഭസംഘം മുംബൈയില്‍ പിടിയില്‍. പ്രമുഖരായ രണ്ട് മോഡലുകളും അറസ്റ്റിലായവരിയില്‍ ഉള്‍പ്പെടുന്നതായി മുംബൈ പോലീസ് പറഞ്ഞു. രഹസ്യവിവരത്തെത്തുടര്‍ന്ന് ആവശ്യക്കാരനെന്ന നിലയില്‍ സമീപിച്ചാണ് പോലീസ്, സംഘത്തെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ രണ്ടു മോഡലുകളില്‍ ഒരാള്‍ സാവ്ധാന്‍ ഇന്ത്യ എന്ന സീരിയലിലെ നടിയാണ്. മറ്റൊരു മോഡല്‍ മറാത്തി സിനിമയിലും അഭിനയിച്ചുവരികയാണ്. നടികളെ കൂടാതെ മറ്റുരണ്ടുപേര്‍ കൂടി പിടിയിലായിട്ടുണ്ട്. അതേസമയം, പെണ്‍വാണിഭ സംഘത്തിന്റെ തലവനെ പോലീസിന് ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

sex-racket

മുംബൈ പോലീസ് സോഷ്യല്‍ സര്‍വീസ് ബ്രാഞ്ചിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. ഉന്നതര്‍ ഉള്‍പ്പെട്ട പെണ്‍വാണിഭസംഘമാണ് എന്ന് മനസിലാക്കിയ പോലീസ് ആവശ്യക്കാരെന്ന വ്യാജേന സംഘത്തെ സമീപിക്കുകയായിരുന്നു. പിന്നീട് ഫിലിം സിറ്റിക്കടുത്തുള്ള കെട്ടിടത്തില്‍ മിന്നല്‍ പരിശോധ നടത്തി മോഡലുകളെയും മറ്റു രണ്ടുപേരെയും അറസ്റ്റ് ചെയ്തു.

50,000 രൂപ മുതല്‍ 1 ലക്ഷം രൂപവരെയാണ് ഇവര്‍ ഈടാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയ ഉപയോഗിച്ചായിരുന്നു ഇവര്‍ ബിസിനസ് നടത്തിയത്. ആവശ്യക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ വഴി മോഡലുകളുടെ ചിത്രങ്ങള്‍ അയച്ചുകൊടുത്തശേഷം സ്ത്രീകളെ ഹോട്ടലുകളില്‍ എത്തിക്കുകയായിരുന്നു ഇവരുടെ രീതി. കൂടുതല്‍പേര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും ഇവര്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+