മുംബൈ സെക്‌സ് റാക്കറ്റ്:ചാനല്‍ അവതാരകയും മോഡലും അറസ്റ്റില്‍
മുംബൈ: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സെകസ് റാക്കറ്റ് സംഘത്തില്‍ അറസ്റ്റിലായരില്‍ ചാനല്‍ അവതാരകയും മോഡലും. അഷ്‌റഫ് ഏലിയാസ് അമന്‍, സൈറ റാഫി എന്നിവരാണ് അറസ്റ്റിലായത്. റാക്കറ്റിലെ മുഖ്യ കണ്ണിയെന്നു കരുതുന്ന കബീറിനെ പോലീസ് തിരയുകയാണ്. സാവ്ധാന്‍ ഇന്ത്യ ചാനലിലെ കുറ്റാന്വേഷണ പരിപാടി അവതാരയാണ് അറസ്റ്റിലായവരില്‍ ഒരാള്‍.

ചാനലിലുളള മറ്റു ചിലരും റാക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പോലീസിന്റെ തന്ത്രപൂര്‍വ്വമായ ഇടപെടലാണ് പ്രതികളെ കുടുക്കിയത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. 50000 രൂപമുതല്‍ ഒരു ലക്ഷം രൂപവരെയാണ് ആവശ്യക്കാര്‍ക്ക് ഇവര്‍ വാഗ്ദാനം ചെയതിരുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 34,37 0 എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്












Click it and Unblock the Notifications