കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈടെക് കള്ളൻ പൊലീസ് പിടിയിൽ, തട്ടിയത് കോടികൾ

സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ വഴി തട്ടിപ്പ് നടത്തുന്ന ആളെയാണ് അഹമ്മദാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.

Google Oneindia Malayalam News

അഹമ്മദാബാദ്: സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വഴി പണം തട്ടുന്ന യുവാവ് അഹമ്മദാബാദില്‍ അറസ്റ്റില്‍. ഖരക്പൂര്‍ സ്വദേശിയായ ഡാകു ചന്ദ്രസിംഗാണ് പൊലീസിന്‌റെ പിടിയിലായത്

തട്ടിപ്പുകള്‍ പലവിധം

ഫേസ്ബുക്കിലെയും , ട്വിറ്ററിലെ ആളുകളുടെ പ്രൊഫല്‍ മനസ്സിലാക്കി, അവരുടെ ഇടപാടുകളെയും ബന്ധങ്ങളും കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കുന്നു. ഇത് വഴി അവരുടെ രഹസ്യ ബന്ധങ്ങളും, ബിസിനസ്സ് ഡീലുകളും പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് മെസേജ് അയയ്ക്കുക.

പേടിച്ച് പണം നല്‍കും

വന്‍ വ്യവസായികളെ സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തിയുള്ള മോര്‍ഫ് ചെയ്ത ഫോട്ടോകളും, അവരുടെ രഹസ്യ ബിസിനസ്സ് ബന്ധത്തിന്‌റെ വിവരങ്ങളുമാണ് ഇയാള്‍ ആദ്യം സംഘടിപ്പിക്കുന്നത് . പിന്നീട് ഇത് ഒരു ഫേക്ക് ഐഡിയിൽ നിന്ന് പണക്കാർക്ക് അയയ്ക്കുന്നു. ഇത്തരത്തില്‍ കെണിയിലാകുന്ന ആളുകള്‍ മാനം രക്ഷിയ്ക്കാന്‍ വേണ്ടി ഇയാള്‍ക്ക് പണം നല്‍കുകയാണ് പതിവെന്ന് പൊലീസ് പറയുന്നു

കൊലക്കേസിലും പ്രതി

10ഓളം കൊലക്കേസുകളിലും, 25 പിടിച്ചുപറി കേസിലും പ്രതിയാണ് ഡാകു ചന്ദ്രസിംഗെന്ന് പൊലീസ് പറയുന്നുയ ഗുജറാത്തിലും, ബീഹാറിലും, ഉത്തര്‍ പ്രദേശിലുമാണ് ഇയാള്‍ക്കെതിരെയുള്ള കേസുകള്‍ അധികവും

തോക്ക് വാങ്ങാനും ശ്രമം

എകെ 47 തോക്ക് വാങ്ങാനായി യുപിയിലേക്ക് പോകാനിരക്കെയാണ് ഡാകുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തില്‍ ഇയാള്‍ മോഷണം ഒന്നും നടത്തിയിട്ടില്ല. കേസുകള്‍ അധികവും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് യുപിയിലും ബീഹാറിലുമാണ്. ഡാകുവിനെ ഉടന്‍ ബീഹാര്‍ പൊലീസിന് കൈമാറും.

English summary
Daku Singh told Ahmedabad crime branch that he came to Gujarat as he'd feared he would be killed by UP police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X