കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Lok Sabha Election 2019: മൂന്നാം ഘട്ടത്തിൽ 66 ശതമാനം പോളിംഗ്; അസമിൽ 80 കടന്നു

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വിധിയെഴുതിയ കേരളത്തിലെ 20 മണ്ഡലങ്ങളും കനത്ത പോളിംഗ് രേഖപ്പെടുത്തി. കേരളത്തിൽ മികച്ച വിജയം നേടുമെന്ന് യുഡിഎഫും എൽഡിഎഫും അവകാശപ്പെടുമ്പോൾ അക്കൗണ്ട് തുറക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലെല്ലാം കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. കേരളത്തോടൊപ്പം മൂന്നാം ഘട്ടത്തിൽ ജനവിധി തേടിയ മറ്റ് സംസ്ഥാനങ്ങളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. മൂന്നാം ഘട്ടത്തിൽ ആകെ 66 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

main

Newest First Oldest First
5:18 PM, 24 Apr

അഖിലേഷ് യാദവ് തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നു..
5:16 PM, 24 Apr

കൂച്ച് ബെഹാറിലെ 181ാം നമ്പര്‍ പോളിംഗ് സ്റ്റേഷനില്‍ റീപോളിംഗ് നടക്കും. ഏപ്രില്‍ 29നാണ് വോട്ടിംഗ്. വോട്ടര്‍മാരെ വോട്ട് ചെയ്യുന്നതില്‍ നിന്ന് തടഞ്ഞുവെന്ന ആരോപണത്തെ തുടര്‍ന്നാണിത്.
5:11 PM, 24 Apr

പശ്ചിമബംഗാള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിംബംഗാളിലെ റാണാഘട്ടില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നു.
3:57 PM, 24 Apr

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മഹോബയില്‍ റോഡ് ഷോയില്‍ പങ്കെടുക്കുന്നു.
2:55 PM, 24 Apr

കളമശ്ശേരിയില്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ചെയ്തതിനേക്കാളും അധികം വോട്ടുകള്‍ കണ്ട സംഭവത്തില്‍ റീ പോളിംഗ് നടത്തും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. പോളിംഗ് തിയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിക്കുമെന്നും പി രാജീവ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി
1:49 PM, 24 Apr

പരാജയം സമ്മതിക്കുകയല്ലാതെ പ്രതിപക്ഷത്തിന് മറ്റ് വഴികളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
1:48 PM, 24 Apr

പ്രഗ്യാ താക്കൂറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എൻഐഎ കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. വ്യക്തികളെ മത്സരിക്കുന്നതിൽ നിന്നും വിലക്കാൻ അധികാരമില്ലെന്ന് കോടതി.
1:46 PM, 24 Apr

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയ്ക്ക് എതിരെ ബിജെപി സംസ്ഥാനാദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. താൻ മീണയെ വിളിച്ച് മാപ്പ് പറഞ്ഞിട്ടില്ല. തെറ്റായ പരാമർശം നടത്തിയതിന് മീണയ്ക്ക് എതിരെ മാനനഷ്ടക്കേസ് നൽകുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
1:45 PM, 24 Apr

വോട്ടിങ്ങ് യന്ത്രത്തിലെ പരാതി: 21 പ്രതിപക്ഷ പാര്‍ട്ടികള്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി. 50% വിവിപാറ്റ് എണ്ണേണ്ട എന്ന തിരുമാനം പുന:പരിശോധിക്കണമെന്നാണ് ആവശ്യം
12:24 PM, 24 Apr

കണ്ണൂരിൽ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് കെ സുധാകരൻ. മട്ടന്നൂർ, ധർമ്മടം, തളിപ്പറമ്പ് എന്നിവിടങ്ങളിൽ കള്ളവോട്ട് നടന്നുവെന്നും സിപിഎമ്മിന് പോലീസിന്റെ ഒത്താശയെന്നും സുധാകരൻ.
12:23 PM, 24 Apr

സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി എംപി ഉദിത് രാജ് കോൺഗ്രസിൽ ചേർന്നു. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷമാണ് ഉദിത് രാജ് പാര്‍ട്ടി അംഗത്വമെടുത്തത്. വടക്ക് പടിഞ്ഞാറൻ ദില്ലിയുടെ സിറ്റിങ് എംപിയാണ് ഉദിത് രാജ്.
10:37 AM, 24 Apr

ഹരിയാനയിലും സഖ്യം വേണമെന്ന നിബന്ധന കെജ്‌രിവാള്‍ ഉപേക്ഷിച്ചാല്‍ ദില്ലിയിൽ സഖ്യത്തിന് തയാറാണെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന നിമിഷം വരെ സഖ്യത്തിന് സാധ്യതയുണ്ടെന്ന് രാഹുൽ ഗാന്ധി
10:34 AM, 24 Apr

പ്രഗ്യാസിംഗ് താക്കൂറിനെ വിമര്‍ശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ്. ഹേമന്ദ് കര്‍ക്കറെക്കെതിരായ പരാമര്‍ശം വലിയ തെറ്റ്. മാപ്പുപറഞ്ഞെങ്കിലും തെറ്റ് തെറ്റുതന്നെയെന്നും ഫഡ്നാവിസ്
10:34 AM, 24 Apr

രാജ്യത്തെ 130 കോടി ജനങ്ങളും ബിജെപിയെ വേണ്ടെന്ന് വിധിയെഴുതുമെന്ന് ബിഎസ്പി നേതാവ് മായാവതി. ബിജെപിയുടെ ജനങ്ങൾ ജനവിരുദ്ധമാണെന്നും മായാവതി
7:41 AM, 24 Apr

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ രേഖപ്പെടുത്തിയത് 13.61 ശതമാനം വോട്ട് മാത്രം
7:41 AM, 24 Apr

മൂന്നാം ഘട്ടത്തിൽ അസമിൽ 80 ശതമാനം പോളിംഗ് രേഖപ്പെടുത്തി
7:40 AM, 24 Apr

ലോക്സഭാ തിരഞ്ഞെടുപ്പിലെ 26ാം സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. സണ്ണി ഡിയോൾ ഗുർദാസ്പൂരിൽ നിന്നും സോം പ്രകാാശ് ഹൊഷിയാപൂരിൽ നിന്നും മത്സരിക്കും.
7:40 AM, 24 Apr

രണ്ടാം ഘട്ടത്തിൽ ജനവിധി തേടിയ ആഗ്രയിൽ റീ പോളിംഗ് നടത്താൻ തീരുമാനം.എത്മദൂർ നിയോജക മണ്ഡലത്തിലെ ബൂത്തിലാണ് റീ പോളിംഗ് നടക്കുക. പോളിംഗ് ഉദ്യോഗസ്ഥൻ അബദ്ധത്തിൽ ഇവിഎം മെഷിനിൽ ക്ലിയർ ബട്ടൺ അമര‍ത്തിയതോടെയാണ് റീ പോളിംഗ് നടത്താൻ തീരുമാനിച്ചത്. ഏപ്രിൽ 25ന് റീ പോളിംഗ് നടക്കും.

English summary
Lok sabha election 2019 live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X