കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചടിച്ച് ഇന്ത്യ; 28 യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന കസ്റ്റംസ് ഡ്യൂട്ടി ഏര്‍പ്പെടുത്തി

  • By Desk
Google Oneindia Malayalam News

ദില്ലി: ബദാം, പള്‍സ്, വാള്‍നട്ട് തുടങ്ങിയ 28 അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന കസ്റ്റംസ് ഡ്യൂട്ടി ഏര്‍പ്പെടുത്തി ഇന്ത്യ. ഉരുക്ക്, അലൂമിനിയം തുടങ്ങിയ ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് വാഷിംഗ്ടണ്‍ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫിന് തിരിച്ചടി നല്‍കിക്കൊണ്ടാണ് ഇന്ത്യയുടെ തീരുമാനം. വര്‍ധിപ്പിച്ച കസ്റ്റംസ് ഡ്യൂട്ടികള്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു!! ജോസ് കെ മാണി പുതിയ ചെയര്‍മാന്‍കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു!! ജോസ് കെ മാണി പുതിയ ചെയര്‍മാന്‍

ഈ നടപടി അമേരിക്കന്‍ കയറ്റുമതിക്കാരെയാണ് കൂടുതല്‍ ബാധിക്കുക. കാരണം ഈ 28 ഇനങ്ങള്‍ക്ക് ഇനി ഉയര്‍ന്ന തീരുവ നല്‍കേണ്ടി വരും. മാത്രമല്ല ഇന്ത്യന്‍ വിപണിയില്‍ ഇവയ്ക്ക് വില കൂടും.

us

2017 ജൂണ്‍ 30 ലെ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് പരോക്ഷനികുതിയും കസ്റ്റംസും (സിബിഐസി) പുതിയ ഉത്തരവ് ഇന്നലെ പുറത്തിറക്കി. ഇത് പ്രകാരം ''യുഎസില്‍ നിന്ന് നിര്‍മ്മിച്ചതോ കയറ്റുമതി ചെയ്തതോ ആയ 28 നിര്‍ദ്ദിഷ്ട വസ്തുക്കള്‍ക്ക് പുതുക്കിയ തീരുവ ചുമത്തുമെന്നും മറ്റു രാജ്യങ്ങള്‍ക്ക് നിലവിലുള്ള എംഎഫ്എന്‍ നിരക്ക് സംരക്ഷിക്കുമെന്നും പറയുന്നു.

ആദ്യ പട്ടികയില്‍ 29 വസ്തുക്കള്‍ക്കാണ് പുതുക്കിയ തീരുവ ചുമത്തിയിരുന്നത്. എന്നാല്‍, പട്ടികയില്‍ നിന്ന് ആര്‍റ്റീമ്യ എന്ന ഒരു തരം ചെമ്മീന്‍ പിന്നീട് ഇന്ത്യ നീക്കം ചെയ്തു. 217 ദശലക്ഷം ഡോളര്‍ ഇത്തരം ഇറക്കുമതിയില്‍ നിന്നും രാജ്യത്തിന് അധിക വരുമാനം ലഭിക്കുന്നു.

ചില ഉരുക്ക്, അലുമിനിയം ഉല്‍പന്നങ്ങള്‍ക്ക് കസ്റ്റംസ് തീരുവ ഗണ്യമായി ഉയര്‍ത്താനുള്ള യുഎസ് തീരുമാനത്തിന് പ്രതികാരമായി 2018 ജൂണ്‍ 21 ന് സര്‍ക്കാര്‍ ഈ തീരുവ ചുമത്താന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് സ്റ്റീല്‍ ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക 25 ശതമാനം താരിഫും അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം ഇറക്കുമതി തീരുവയും ചുമത്തിയത്. നേരത്തെ, ഈ ചരക്കുകളില്‍ യാതൊരു തീരുവയും ചുമത്തിയിരുന്നില്ല.

അമേരിക്കയിലേക്കുള്ള ഈ ഇനങ്ങളുടെ പ്രധാന കയറ്റുമതിക്കാരായ ഇന്ത്യയ്ക്ക് ഈ തീരുമാനം വഴി ആഭ്യന്തര സ്റ്റീല്‍, അലുമിനിയം ഉല്‍പന്നങ്ങള്‍ക്ക് 240 കോടി ഡോളര്‍ രൂപയുടെ നഷ്ടമുണ്ടായി. പുതുക്കിയ തീരുവ പ്രഖ്യാപിച്ച ശേഷവും നിര്‍ദ്ദിഷ്ട ട്രേഡ് പാക്കേജില്‍ അമേരിക്ക ഏതെങ്കിലും തരത്തില്‍ ഇളവുകള്‍ വരുത്തുമെന്ന് പ്രതീക്ഷിച്ച് ഇന്ത്യ 8 തവണ കാലാവധി മാറ്റിവെച്ചു. എന്നാല്‍ ആ ശ്രമങ്ങളും വിഫലമായി.

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തിയതിന്റെ ഭാഗമായി ഇന്ത്യയും നിരവധി സാധനങ്ങള്‍ക്ക് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തി. വാള്‍നട്ടിന്റെ ഇറക്കുമതി തീരുവ 30 ശതമാനത്തില്‍ നിന്നും 120 ശതമാനമായി ഉയര്‍ത്തി. ചിക്ക് പീസ്, കടല, മസൂര്‍ ദാല്‍ തുടങ്ങിയവയുടെ തീരുവ 30 ശതമാനത്തില്‍ നിന്നും 70 ശതമാനമായി ഉയര്‍ത്തി. പയറിന്റെ ലെവി 40 ശതമാനമായി ഉയര്‍ത്തി.

English summary
Higher customs duty imposed on 28 Us produsts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X