ഇന്ത്യയിലെ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടാനുള്ള കാരണം അറിയാമോ?കേട്ടാല്‍ മൂക്കത്ത് വിരല്‍ വെയ്ക്കും
തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്ന സ്ത്രീകള്‍ ഇന്ത്യയില്‍ ബലാത്സംഗം ചെയ്യപ്പെടാനോ അതികമങ്ങള്‍ക്ക് ഇരയാകാനോ സാധ്യത കൂടുതലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ദില്ലി: ഇന്ത്യയിലെ സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാവാനുള്ള പ്രധാന കാരണം എന്താണെന്ന് കണ്ടെത്തിയിരിക്കുകയാണ് മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി. തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്ന സ്ത്രീകള്‍ ഇന്ത്യയില്‍ ബലാത്സംഗം ചെയ്യപ്പെടാനോ അതികമങ്ങള്‍ക്ക് ഇരയാകാനോ സാധ്യത കൂടുതലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകയായ അപൂര്‍വ്വ യാദവാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. രാജ്യത്ത് ഒറ്റപ്പെട്ട തുറസായ സ്ഥലങ്ങളില്‍ മല മൂത്ര വിസര്‍ജനം നടത്തുന്നിടത്തു വെച്ചാണ് സ്ത്രീകള്‍ കൂടുതലും പീഡിപ്പിക്കപ്പെടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയിലെ വീടുകളില്‍ കക്കൂസ് സൗകര്യം ഇല്ലാത്തത് ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമല്ല സ്ത്രീകളുടെ സുരക്ഷയ്ക്കും ഭീഷണിയാണെും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ടോയ്‌ലെറ്റ് ഉപയോഗിക്കുവര്‍ സുരക്ഷിതര്‍
തുറസായ സ്ഥലങ്ങളില്‍ മല മൂത്ര വിസര്‍ജനം നടത്തുന്നതിനിടെയാണ് രാജ്യത്തെ കൂടുതല്‍ പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും, ടോയ്‌ലെറ്റ് ഉപയോഗിക്കുന്നവര്‍ ഇത്തരം പീഡനങ്ങളില്‍ നിന്ന് സുരക്ഷിതരാണെന്നും പഠനത്തില്‍ പറയുന്നു.

സ്ത്രീകള്‍ സുരക്ഷിതരല്ല
റെയില്‍വേ ട്രാക്കുകളിലും മറ്റു തുറസായ സ്ഥലങ്ങളിലുമാണ് ഇന്ത്യയിലെ 300 മില്യണ്‍ വരുന്ന സ്ത്രീകള്‍ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കുന്നത്. ഇത്തരം സ്ഥലങ്ങളില്‍ വെച്ചാണ് അവര്‍ പീഡനത്തിനിരയാവുന്നതും.

കിട്ടിയത് ഞെട്ടിപ്പിക്കുന്ന മറുപടികള്‍
രാജ്യത്തെ 75,000 വരുന്ന സ്ത്രീകളില്‍ നിന്നാണ് ഗവേഷക വിദ്യാര്‍ത്ഥി ഈ പഠനത്തിലേക്കായുള്ള വിവരങ്ങള്‍ ശേഖരിച്ചത്. ടോയ്‌ലെറ്റ് ഇല്ലാത്തതാണ് ബലാത്സംഗത്തിനിരയാകുന്നതിന്റെ ഒരു കാരണമെന്ന ഞെട്ടിപ്പിക്കുന്ന കാര്യമാണ് പഠനത്തിലൂടെ വ്യക്തമായത്.

സ്ത്രീകള്‍ക്ക് ടോയ്‌ലെറ്റ് സൗകര്യം ഉറപ്പ് വരുത്തണം
രാജ്യത്തെ ടോയ്‌ലെറ്റ് സൗകര്യമില്ലാത്ത 300 മില്യണ്‍ സ്ത്രീകള്‍ക്ക് സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പഠനത്തില്‍ ആവശ്യപ്പെടുന്നു. സ്ത്രീ സുരക്ഷയെ ബാധിക്കുന്ന പ്രധാന പ്രശ്‌നമാണ് ടോയ്‌ലെറ്റ് സൗകര്യമില്ലാത്തതെന്നും പറയുന്നുണ്ട്.












Click it and Unblock the Notifications