രാജ്യത്ത് കോവിഡ് കേസുകള്‍ കൂതിക്കുന്നു: ആർ മൂല്യം 2.69 എന്ന് ആരോഗ്യ മന്ത്രാലയം
ദില്ലി: കഴിഞ്ഞ കുറച്ച് ദിവസങ്ങിലായി രാജ്യത്തെ കോവിഡ് കേസുകളില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ മാത്രം പുതിയ 58097 കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ട് കഴിഞ്ഞു. കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണാണ് പുതിയ കുതിച്ച് ചാട്ടത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം രാജ്യത്ത് മൂന്നാം തരംഗം ആരഭിച്ചിട്ടില്ലെന്ന കാര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നത്. ഒമൈക്രോണിനെയും ഇന്ത്യയിലെ കേസുകളുടെ വർദ്ധനവിനെയും സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച ചില സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
കൊവിഡ് ക്രമാതീതമായി വർദ്ധിക്കുന്നു എന്നത് യാഥാർത്ഥ്യമാണെന്നാണ് ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കുന്നു. ഡിസംബർ 30 ന് രാജ്യത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 1.1% ആയിരുന്നു. ജനുവരി 5 ന് നിരക്ക് 5% ആയി ഉയർന്നു. രാജ്യത്തെ കോവിഡ് വ്യാപനം വീണ്ടും ഉയർന്നുകൊണ്ടിരിക്കുന്ന എന്നതിന് ഉദാഹരണമാണെന്നാണ് നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ വി കെ പോൾ വ്യക്തമാക്കുന്നത്.

ഇന്ത്യയുടെ കോവിഡ് ആർ-നോട്ട് മൂല്യം 2.69 ആയി ഉയർന്നു, ഇത് രണ്ടാം തരംഗത്തിന്റെ കൊടുമുടിയായ 1.69 നേക്കാൾ കൂടുതലാണെന്നും
പബ്ലിക് ഡൊമെയ്‌നിൽ ലഭ്യമായ ഡാറ്റ ഉദ്ധരിച്ച് ഡോ പോൾ പറഞ്ഞു, ഒരു നിശ്ചിത ഘട്ടത്തിൽ അണുബാധയുടെ വ്യാപനം മനസ്സിലാക്കുന്നതിനുള്ള ഉപാധിയാമ് ആർ-നോട്ട് മൂല്യം. ആർ-നോട്ട്-മൂല്യം 2.69 എന്നതിനർത്ഥം ഓരോ 100 രോഗബാധിതരില്‍ നിന്നും 269 പേർക്ക് അണുബാധ പകരാം എന്നാണ്.
കേസുകളുടെ വർധനവ് എന്നത്തേക്കാളും വേഗത്തിലാണെന്നും ഡോ പോൾ പറഞ്ഞു. രോഗതീവ്രതയും, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ സാഹചര്യവും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. "ഡൽഹിയിൽ ആശുപത്രിവാസ നിരക്ക് 4% ആണ്. മുംബൈയിൽ ഇത് 5% ആണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ, കഴിഞ്ഞ വർഷത്തെ സാധാരണ ആശുപത്രിവാസം 20% ആയിരുന്നു," ഡോ. പോൾ പറഞ്ഞു.
നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് രോഗവ്യാപനം ശക്തമായിരിക്കുന്നതെന്നായിരുന്നു ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ അഭിപ്രായപ്പെട്ടത്. അതേസമയം, സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതില്‍ 32 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.












Click it and Unblock the Notifications