രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ താപനില; ദല്‍ഹിയില്‍ ചൂട് കൂടുന്നു
തിങ്കളാഴ്ച രാവിലെ വരെ കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. ഇന്ന് വൈകുന്നേരം 6 മണിയോടെ തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക വളരെ മോശം വിഭാഗത്തിലെത്തിയിരുന്നു

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഞായറാഴ്ച രേഖപ്പെടുത്തിയത് രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ താപനില. 31.5 ഡിഗ്രി സെല്‍ഷ്യസ് ആണ് ദല്‍ഹിയില്‍ ഞായറാഴ്ച രേഖപ്പെടുത്തിയ താപനില എന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സീസണിലെ ശരാശരി താപനിലയേക്കാള്‍ ഏഴ് പോയന്റ് അധികമാണിത്.
ദല്‍ഹിയില്‍ ഞായറാഴ്ച രേഖപ്പെടുത്തിയ കുറഞ്ഞ താപനില 11.4 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഇത് സീസണില്‍ സാധാരണമാണ് എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തലസ്ഥാനത്ത് ആപേക്ഷിക ആര്‍ദ്രത 50 ശതമാനത്തിനും 95 ശതമാനത്തിനും ഇടയിലായിരിക്കുകയാണ്.
അതേസമയം തിങ്കളാഴ്ച രാവിലെ വരെ കനത്ത മൂടല്‍മഞ്ഞ് ഉണ്ടാകും എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനാല്‍ ദല്‍ഹിയില്‍ നാളെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 32 ഡിഗ്രി സെല്‍ഷ്യസിലും 12 ഡിഗ്രി സെല്‍ഷ്യസിലും നില്‍ക്കാന്‍ സാധ്യതയുണ്ട് എന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.
വൈകുന്നേരം 6 മണിക്ക് തലസ്ഥാനത്ത് 24 മണിക്കൂര്‍ വായു ഗുണനിലവാര സൂചിക 332 ല്‍ എത്തി 'വളരെ മോശം' എന്ന കാറ്റഗറിയിലായി. പൂജ്യത്തിനും 50 നും ഇടയിലുള്ള വായു ഗുണനിലവാര സൂചിക 'നല്ലത്' എന്നും 51 ഉം 100 നും ഇടയിലുള്ള വായു ഗുണനിലവാര സൂചിക 'തൃപ്തികരം'എന്നുമാണ് കണക്കാക്കുന്നത്.
101-ഉം 200-നും ഇടയിലുള്ള വായു ഗുണനിലവാര സൂചിക 'മിതമായത്' എന്നും 201-ഉം 300-നും ഇടയിലുള്ള വായു ഗുണനിലവാര സൂചിക 'മോശം എന്നും 301-ഉം 400-നും ഇടയിലുള്ള വായു ഗുണനിലവാര സൂചിക 'വളരെ മോശം' എന്നും 401-ഉം 500-നും ഇടയിലുള്ള വായു ഗുണനിലവാര സൂചിക രൂക്ഷം എന്നിങ്ങനെയുമാണ് കണക്കാക്കുന്നത്.












Click it and Unblock the Notifications