'മോശം കാലം കഴിഞ്ഞു, വളര്‍ച്ച എട്ട് ശതമാനം കടക്കും'; നോക്കാം
ദില്ലി: കര്‍ശന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. 2015-2016 വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ച 8.1 മുതല്‍ 8.5 ശതമാനം വരെയാകുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം വളര്‍ച്ച 7.4 ശതമാനമാണ്. നിലവിലെ വളര്‍ച്ചയില്‍ അനുകൂല സാഹചര്യമാണുള്ളതെങ്കില്‍ വരും വര്‍ഷങ്ങളില്‍ വളര്‍ച്ച രണ്ടക്കം കടക്കുമെന്നും ചൈനയെ മറികടക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. മോശം കാലം കഴിഞ്ഞുവെന്നും സാമ്പത്തികസര്‍വേ തറപ്പിച്ചു പറയുന്നു. ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ കൊടുക്കുന്നു, നോക്കാം...

വിദ്യാഭ്യാസ മേഖലയ്ക്ക്
പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലക്ഷ്മി പദ്ധതി. വിദ്യാഭ്യാസ മേഖലയിക്ക് 69,968 കോടി രൂപ അനുവദിച്ചു.

അടിസ്ഥാന സൗകര്യങ്ങള്‍
2022 ല്‍ എല്ലാവര്‍ക്കും വീട്. സംസ്ഥാനങ്ങളുടെ നികുതി വിഹിതം, ലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മിക്കും. അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു ഹയര്‍ സെക്കന്ററി സ്‌കൂള്‍, കാര്‍ഷിക മേഖലയ്ക്ക് 8.5 ലക്ഷം കോടി, ചെറുകിട ജലസേചനത്തിന് 5300 കോടി. അടിസ്ഥാന സൗകര്യ വികസനത്തിന് 7000 കോടി.

കള്ളപ്പണം തിരിച്ചുകൊണ്ടുവരും
കോര്‍പ്പറേറ്റ് നികുതി നാല് വര്‍ഷത്തിനുള്ളില്‍ അഞ്ച് ശതമാനം കുറയ്ക്കും. കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളും. പത്ത് വര്‍ഷം വരെ തടവു ശിക്ഷയും 300 ശതമാനം പിഴയും ചുമത്തും

ചരക്ക് സേവന നികുതി
7.5 ശതമാനം വളര്‍ച്ചാ നിരക്കാണ് സര്‍ക്കാറിന്റെ ലക്ഷ്യം. സാധാരണക്കാരുടെ ക്ഷേമത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. 2016 ഏപ്രില്‍ മുതല്‍ ചരക്കു സേവന നികുതി ഏര്‍പ്പെടുത്തും

പാവപ്പെട്ടവര്‍ക്ക് മാത്രം സബ്‌സിഡി
സബ് സിഡി പാവപ്പെട്ടവര്‍ക്കുമാത്രമായി ചുരുക്കും. എംപിമാരും ഉയര്‍ന്ന വരുമാനമുള്ളവരും സബ് സിഡി ഉപേക്ഷിക്കണം. സബ് സിഡിയുടെ ചോര്‍ച്ച തടയാനുള്ള നടപടി സ്വീകരിക്കും.

പ്രധാനമന്ത്രി സുരക്ഷ യോജന
പ്രധാനമന്ത്രി സുരക്ഷാ യോജന. പ്രതിവര്‍ഷം 12 രൂപയ്ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ്. ചെറുകിട വ്യവസായികള്‍ക്കായി മുദ്രാബാങ്ക്. ജ്യോതി ഭീമാ യോജന. 330 രൂപയ്ക്ക് രണ്ടു ലക്ഷം കവറേജ് നല്‍കുന്നു.

പണക്കാര്‍ക്ക്
ബിനാമി ഇടപാടുകള്‍ തടയാന്‍ പ്രത്യേക നിയമം. അതി സമ്പന്നര്‍ക്ക് രണ്ട് ശതമാനം സര്‍ചാര്‍ജ്ജ്. ഒരു ലക്ഷത്തിന് മുകളില്‍ പണമിടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധം. സാങ്കേതിക സേവന നികുതി 15 ശതമാനം കുറച്ചു. സ്വത്ത് നികുതി റദ്ദാക്കി.

റോഡ് റെയില്‍വെ
നാഷണല്‍ ഇന്‍വെസ്റ്റ് മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് രൂപീകരിക്കുന്നു. റെയില്‍-റോഡ് നിര്‍മാണത്തിന് നീക്കി വെച്ചിരിക്കുന്നത് റെക്കോര്‍ഡ് തുക.

വില കൂടുന്നത് കുറയുന്നു
പുകയില ഉത്പന്നങ്ങള്‍ക്ക് വില കൂടും. തുകല്‍ ചെരുപ്പിന് വില കുറയും

കേരളത്തിന് ലഭിച്ചത്
തിരുവനന്തപുരത്തെ നിഷ് സര്‍വകലാശാലയാക്കും. കേരളത്തിന് എയിംസ് ഇല്ല. തൊഴിലുറപ്പ് പദ്ധതി തുടരും. സ്വര്‍ണം നിക്ഷേപമായി സ്വീകരിച്ച് പണം നല്‍കും. സ്വര്‍ണ നിക്ഷേപത്തിലൂടെ പണമുണ്ടാക്കാന്‍ (ഗോള്‍ഡ് മോണിറ്റൈസേഷന്‍) പദ്ധതി. സ്റ്റാര്‍ട്ട് അപ്പ് പദ്ധതികള്‍ക്ക് 1000 കോടി

ആദായ നികുതി
ആദായ നികുതി പരിധിയില്‍ മാറ്റമില്ല. ആദായനികുതി സമര്‍പ്പിക്കുന്നതില്‍ ഏറെ ഇളവുകള്‍. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ പദ്ധതി.












Click it and Unblock the Notifications