ഹിജാബ് വിഷയം; ഇന്നും വാദം തുടരും..ദക്ഷിണാഫ്രിക്കയിലെ കേസ് ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഹർജിക്കാർ
ദില്ലി;ഹിജാബ് വിഷയത്തിൽ ഇന്നും കർണാടക ഹൈക്കോടതിയിൽ വാദം തുടരും. നിലവില്‍ വിശാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സ്കൂൾ യൂനിഫോമിനൊപ്പം ഹിജാബും ധരിക്കാൻ അനുവദിക്കണമെന്ന് ഇന്നലേയും ഹർജിക്കാർ ആവർത്തിച്ച് വാദിച്ചു. വിദേശ രാജ്യങ്ങളിലെ ചില കേസുകൾ ഉൾപ്പെടെ പരാമർശിച്ച് കൊണ്ടായിരുന്നു കേസിൽ കഴിഞ്ഞ ദിവസം വാദം നടന്നത്.
ശക്തമായ വാദമുഖങ്ങളായിരുന്നു കുന്ദാപുര കോളേജിലെ മുസ്ലീം വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ദേവദത്ത് കാമത്ത് കോടതിയിൽ ഉന്നയിച്ചത്. തുർക്കി, ദക്ഷിണാഫ്രിക്ക, യുഎസ് എന്നിവിടങ്ങളിലെ കോടതികൾ പുറപ്പെടുവിച്ച വിധികൾ അദ്ദേഹം കോടതിയിൽ വിസ്തരിച്ചു.

സ്കൂളുകളുകളിൽ യൂനിഫോം ഉണ്ടെങ്കിലും അതിൽ ആരെങ്കിലും ഇളവ് തേടിയാൽ ആ അഭ്യർത്ഥനകൾ അംഗീകരിക്കുകയും ശിക്ഷിക്കാതിരിക്കുകയും ചെയ്യേണ്ടത് സംസ്ഥാനത്തിന്റെയും സ്കൂളിന്റെയും കടമയാണെന്ന് അവകാശപ്പെടുന്ന 2004-ലെ സുനാലി പിള്ളയും ദക്ഷിണാഫ്രിക്കയിലെ ഡർബൻ ഗേൾസ് ഹൈസ്‌കൂൾ കേസ് തമ്മിലുള്ള കേസിലെ ദക്ഷിണാഫ്രിക്കൻ കോടതി വിധി ഹർജിക്കാർ ഉദ്ധരിച്ചു.
ദക്ഷിണേന്ത്യയിൽ വേരുകൾ ഉള്ള ഹിന്ദു പെൺകുട്ടി മൂക്കുത്തി ധരിച്ചതായിരുന്നു സ്കൂൾ വിലക്കിയത്. സ്‌കൂളിലെ പെരുമാറ്റച്ചട്ടങ്ങൾക്ക് തടസ്സമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ അത് തന്റെ ഭരണഘടനാപരമായ അവകാശമാണെന്ന് ചൂണ്ടിക്കാട്ടി അവർ കോടതിയെ സമീപിക്കുകയായിരുന്നു.
സുനാലിയുടെ മതത്തിലും സംസ്കാരത്തിലും മൂക്കുത്തി നിർബന്ധമല്ല. എന്നിരുന്നാലും ദക്ഷിണേന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണ് മൂക്കുത്തി ധരിക്കുന്നതെന്നായിരുന്നു കോടതി വിധി. സമാന രീതിയിൽ വർഷങ്ങളായി പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ അവ ധരിക്കാൻ അനുവദിക്കണമെന്നും അഡ്വ കാമത്ത് കോടതിയിൽ വാദിച്ചു.
സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധിക്കുന്നതിനുള്ള ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയുള്ള സർക്കാർ ഉത്തരവ് 'ഹെക്‌ലേഴ്‌സ് വീറ്റോ'യ്ക്ക് സമാനമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. മതപരമായ അവകാശം എന്നത് മൗലികാവകാശമാണ്.അതുകൊണ്ട് തന്നെ ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി വാദിയുടെ ഭാഗം കേൾക്കാതെ അവരെ മൗനത്തിലാകാനില്ല, ഹർജിക്കാർ പറഞ്ഞു.
താൻ തെരുവിലൂടെ നടക്കുന്നതിന് ഒരാൾക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞാൽ ക്രമസാമാധന പ്രശ്നം കാട്ടി സംസ്ഥാനത്തിന് തന്നെ പൊതുവിടത്തിൽ ഇറങ്ങി നടക്കുന്നത് തടയാൻ സാധിക്കില്ല. മൗലികാവകാശങ്ങൾ നടപ്പാക്കാനുള്ള സാഹചര്യം സൃഷ്ടിക്കാൻ സംസ്ഥാനത്തിന് ക്രിയാത്മകമായ ബാധ്യതയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുർക്കിയെ പോലെ പൊതുസ്ഥലത്ത് മതചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ലാത്ത ഇടമല്ല ഇന്ത്യ,നമ്മുടേത് മതേതര രാജ്യമാണ്. അവിടെ നിഷേധാത്മക മതേതരത്വമാണ്.
അവരുടെ ഭരണഘടന തികച്ചും വ്യത്യസ്തമാണ്. നമ്മുടെ ഭരണഘടന വ്യത്യസ്ത വിശ്വാസങ്ങളെ അംഗീകരിക്കുന്നുതാണ്,എല്ലാ സമുദായങ്ങളുടെയും മൗലികാവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുന്നുവെന്ന് നമ്മുടെ മതേതരത്വം ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഹിജാബ് വിവാദത്തിന് പിന്നാലെ അടച്ച കർണാടകയിലെ പ്ലസ് വൺ, പ്ലസ് ടു, പിജി ഡിപ്ലോമ സ്ഥാപനങ്ങൾ, ഡിഗ്രി കോളേജുകൾ എന്നിവ ബുധനാഴ്ച തുറക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമെന്ന തിരുമാനം കൈക്കൊണ്ടിരുന്നു. ഹിജാബ് വിഷയത്തിൽ വിധി വരും വരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പി യു കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതുമായിരുന്നു ഹിജാബ് വിഷയത്തിൽ ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണമായത്. പെട്ടെന്ന് തന്നെ വിഷയം സംസ്ഥാനത്തെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
Recommended Video
അതേസമയം ഹിജാബ് ധരിച്ച് സ്കൂളിലേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം വിദ്യാർത്ഥിനികൾ പരീക്ഷ ബഹിഷ്കരിച്ചിരുന്നു. കുടകില്‍ 30 വിദ്യാർഥികളും ശിവമോഗയില്‍ 13 വിദ്യാര്‍ഥികളുമാണ് പരീക്ഷ ബഹിഷ്‌കരിച്ചത്.. ഇപ്പോൾ കോളേജുകളിൽ മോഡൽ പരീക്ഷ നടക്കുകയാണ്. കോടതിയുടെ ഉത്തരവ് അനുസരിക്കണമെന്നാണ് കോളേജുകൾ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications