ഹിജാബ് മൗലികാവകാശമോ? നിര്‍ണായക വിധി ഇന്ന്: കർണാടകയിൽ കനത്ത സുരക്ഷ
ബെംഗളുരു: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിർണായക വിധി ഇന്ന്. കർണാടക ഹൈക്കോടതിയാണ് വിധി പറയുന്നത്. രാവിലെ 10 . 30 നാണ് കോടതി വിധി പറയുന്നത്.
കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചാണ് വിധി പറയുന്നത്. വിധിയുടെ പശ്ചാത്തലത്തിൽ കർണാടകയിൽ സുരക്ഷ ശക്തമാക്കി. കർണാടകയിലെ തലസ്ഥാനമായ ബെംഗളൂരു അടക്കം വിവിധ മേഖലകളിൽ ഇന്ന് നിരോധനാജ്ഞയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഹിജാബ് മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് വ്യക്തമാക്കി കർണാടക കോളേജിലെ വിദ്യാർഥികളാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.

എന്നാൽ, ഹിജാബ് മൗലികാവകാശങ്ങളുടെയും മതാചാരങ്ങളുടെയും ഭാഗമല്ല എന്നാണ് കർണാടക സർക്കാർ വ്യക്തമാക്കുന്നത്. വിധി പറയുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ സുരക്ഷ ശക്തമാക്കിയിരുന്നു. ക്രമ സമാധാനത്തിന് ഭംഗം വരുത്തിയതിനാൽ കൃത്യമായ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് പോലീസ് പുറത്തിക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത് പുറത്തിറക്കിയ ഉത്തരവിൽ ആണ് ഇക്കാര്യം പറയുന്നത്. രണ്ടാഴ്ചത്തേയ്ക്കാണ് ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടാകുക.

"ബെംഗളൂരു നഗരത്തിലെ സ്‌കൂളുകൾ, കോളജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ ഗേറ്റിന്റെ 200 മീറ്റർ ചുറ്റളവിൽ ഒത്തുചേരൽ, പ്രക്ഷോഭം അല്ലെങ്കിൽ പ്രതിഷേധം എന്നിവ നിരോധിക്കുന്നു. - ഉത്തരവിൽ പറയുന്നു. അതേസമയം, ജില്ലയിൽ പൊലീസിന്റെ സുരക്ഷ തുടരുമെന്ന് ഉഡുപ്പി പൊലീസ് സൂപ്രണ്ട് എൻ വിഷ്ണുവർധൻ വ്യക്തമാക്കി. 'സുരക്ഷയുടെ ഭാഗമായി കഴിഞ്ഞ ആഴ്ച മുതൽ ലോക്കൽ പോലീസിനെയും കർണാടക സ്റ്റേറ്റ് റിസർവ് പോലീസിനെയും വിവിധ പ്രദേശങ്ങളായി നിയോഗിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചുറ്റും സുരക്ഷ ശക്തമാണ്. നിരോധനാജ്ഞ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 5 - ന് കർണാടക സർക്കാർ വിവാദമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹിജാബ് ധരിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കില്ല എന്നതായിരുന്നു ഉത്തരവ്.അതേസമയം, ഡിസംബർ 28 - ന് ഹിജാബ് ധരിച്ച പ്രീ യൂണിവേഴ്സിറ്റി സർക്കാർ കോളേജിൽ എത്തിയ പെൺകുട്ടികൾക്ക് കോളോജിൽ പ്രവേശനം നിഷേധിച്ചിരുന്നു. ഉഡുപ്പിയിലെ പി യു കോളേജിലാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് വിവാദം വ്യാപിച്ചു തുടങ്ങി.

ഉഡുപ്പിയിലെയും മംഗളൂരുവിലെയും രണ്ട് കോളേജുകൾ സംസ്ഥാന വ്യാപകമായി ഹിജാബ് ധരിക്കാൻ അനുവദിക്കണം എന്ന ആവിശ്യവുമായി പ്രതിഷേധം നടത്തി. തുടർന്ന് സ്കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിച്ച് എത്തിയ വിദ്യാർഥികളെ എതിർക്കാൻ ഹിന്ദു ഗ്രൂപ്പുകൾ രംഗത്ത് വന്നിരുന്നു. ഹിജാബ് ധരിക്കാൻ അനുവദിച്ചാൽ കാവി ഷാൾ ധരിക്കാൻ അനുവദിക്കമെന്ന് ഹിന്ദു ഗ്രൂപ്പുകൾ വ്യക്തമാക്കി. ശിവമോഗയിൽ അടക്കം ഒറ്റപ്പെട്ട നിരവധി പ്രതിഷേധങ്ങളും സംഘർഷങ്ങളും ഇതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ടു. രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ ശക്തിപ്പെടുകയായിരുന്നു.
Recommended Video


വിദ്യാർഥികളുടെ കടുത്ത പ്രതിഷേധത്തിന് പിന്നാലെ 250 ഓളം വിദ്യാർത്ഥികൾ എഴുതുവാൻ തയ്യാറായില്ല. തുടർന്ന് വിദ്യാർഥികൾക്ക് നിരവധി സംഘടനകളുടെ പിന്തുണ ഉണ്ടായി. മംഗ്ലൂരുവിലും മാണ്ഡ്യയിലും സർക്കാർ കോളേജുകളിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. കർണാടകയുടെ തെരുവുകളിലേക്കും പ്രതിഷേധം വ്യാപിച്ചു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ല എന്നാണ് കർണാടക സർക്കാർ വ്യക്തമാക്കുന്നത്.

ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ല. ഹിജാബ് മതാചാരത്തിന്റെ ഭാഗമല്ലെന്ന് തെളിയിക്കാൻ കഴിയില്ലെന്നും കർണാടക സർക്കാർ വാദിച്ചു. അതിനാൽ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്. എന്നാൽ ,ഹിജാബ് മതാചാരത്തിന്റെയും മൗലികാവകാശങ്ങളുടെയും ഭാഗം എന്നാണ് ആണ് ഹർജിക്കാരായ വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. അനുച്ഛേദം 14, 19, 25 മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ലംഘിക്കുന്നുവെന്ന് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിൽ വ്യക്തമാകുന്നു.
-
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications