India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിജാബ് ധരിച്ച സ്ത്രീ വോട്ട് ചെയ്യാൻ എത്തി; ബിജെപിയുടെ വക വിലക്ക്; പ്രവർത്തകനെ പിടിച്ച് പുറത്താക്കി പൊലീസ്

Google Oneindia Malayalam News

ചെന്നൈ: ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ പോളിംഗ് ബൂത്തിൽ തടഞ്ഞ് ബിജെപി പ്രവർത്തകൻ. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം നടന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനിടെ വോട്ട് ചെയ്യാൻ എത്തിയ സ്ത്രീയ്ക്ക് നേരെയാണ് സംഭവം ഉണ്ടായത്.

പോലീസും മറ്റ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് സ്ത്രീയ്ക്ക് വോട്ടവകാശം വിനിയോഗിക്കാൻ കഴിഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐ പങ്കിട്ട വീഡിയോയിലാണ് സ്ത്രീയെ പോളിംഗ് ബൂത്തിൽ തടഞ്ഞത് വ്യക്തമാകുന്നത്.

കർണാടകയിൽ ഹിജാബിനെച്ചൊല്ലി ഉയർന്നു വന്ന വിവാദങ്ങളാണ് ഇതിന് കാരണമെന്നും ആരോപണം ഉണ്ടായി.

1

തമിഴ്‌നാട്ടിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഹിജാബ് ധരിച്ചാണ് വനിത വോട്ട് ചെയ്യാൻ എത്തിയത്. വോട്ട് ചെയ്യാൻ മുറിയിൽ പ്രവേശിച്ചതിന് ശേഷമാണ് ബിജെപി പ്രവർത്തകൻ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തിയത്. മധുരയിലെ പോളിംഗ് ബൂത്തിലാണ് സംഭവം നടന്നത്.

ദീപുവിന്റെ സംസ്ക്കാര ചടങ്ങില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചു; സാബു എം.ജേക്കബിനെതിരെ കേസ്ദീപുവിന്റെ സംസ്ക്കാര ചടങ്ങില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചു; സാബു എം.ജേക്കബിനെതിരെ കേസ്

2

വോട്ട് ചെയ്യാൻ ഹിജാബ് ഒഴിവാക്കാൻ ബിജെപി പ്രവർത്തകൻ സ്ത്രീയോട് ആവിശ്യപ്പെടുകയായിരുന്നു. തുടർന്ന്, പോലീസുകാരും ഡിഎംകെ, എഐഎഡിഎംകെ പ്രവർത്തകരും സംഭവത്തിൽ ഇടപെട്ടു. ശേഷം, യുവതിയ്ക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞു.പോളിംഗ് ബൂത്തിലെ ക്രമ സമാധാനത്തിനായി ബൂത്തിൽ നിന്ന് പുറത്തു പോകാൻ പോലീസുകാർ ബിജെപി പ്രവർത്തകനോട് ആവശ്യപ്പെട്ടു.

2

അതേസമയം, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും ഡിഎംകെ എംഎൽഎയുമായ ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചത് ഇങ്ങനെ :-

"ബിജെപി എപ്പോഴും ഇത്തരത്തിൽ ചെയ്യുന്നുണ്ട്. ഞങ്ങൾ ഇതിനെ പൂർണ്ണമായും എതിർക്കുന്നു. ആരെ തിരഞ്ഞെടുക്കണമെന്നും ആരെ തിരസ്‌കരിക്കണമെന്നും തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് അറിയാം. അവർ ഇത്തരം പ്രവർത്തികർ ഒരിക്കലും അംഗീകരിക്കില്ല." - ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.

4

അതേസമയം, ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് അധ്യാപിക രാജിവെച്ചിരുന്നു. കര്‍ണാടകയിലെ തുമാകുരു ജില്ലയിലെ സ്വകാര്യ കോളേജ് ഇംഗ്ലീഷ് അദ്ധ്യാപിക ചാന്ദിനി നാസാണ് രാജിവച്ചത്. ക്ലാസിൽ ഹിജാബ് ഒഴിവാക്കാൻ കോളേജ് മാനേജമെന്റ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് രാജി. ജെയിൻ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ അധ്യാപികയായിരുന്നു ചാന്ദിനി. തന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയെന്നും ജോലി ഉപേക്ഷിച്ചിക്കുന്നതായും അധ്യാപിക പറഞ്ഞു.

സുരക്ഷ പോര; കുതിരവട്ടം മാനസികാരോഗ്യത്തിൽ നിന്നും അന്തേവാസി ഓടുപൊളിച്ച് ചാടിപ്പോയിസുരക്ഷ പോര; കുതിരവട്ടം മാനസികാരോഗ്യത്തിൽ നിന്നും അന്തേവാസി ഓടുപൊളിച്ച് ചാടിപ്പോയി

5

സോഷ്യൽ മീഡിയയിലൂടെ അധ്യാപിക തന്നെ ഇക്കാര്യം വെളിപ്പെടുത്തി രംഗത്ത് എത്തിയായിരുന്നു. വീഡിയോ കുറച്ചു സമയത്തിനുളളിൽ വൈറലായി മാറി. തന്റെ പേരു പറഞ്ഞ് പരിചയപ്പെടുത്തിയാണ് അധ്യാപിക കാര്യം അവതരിപ്പിച്ചത്. രാജിവെയ്ച്ച അധ്യാപിക ചാന്ദിനിയുടെ വാക്കുകൾ ഇങ്ങനെ: -

6

"ജെയിൻ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ അധ്യാപികയായിരുന്നു ഞാൻ. മൂന്ന് വർഷമായി കോളേജിലെ ഗസ്റ്റ് ലക്ചററായി ജോലി ചെയ്യ്തിരുന്നു. ഈ മൂന്ന് വർഷങ്ങളിൽ എനിക്ക് ഒരു ബുദ്ധിമുട്ടോ പ്രശ്‌നമോ നേരിടേണ്ടി വന്നിട്ടില്ല. ഞാൻ അവിടെ സുഖമായി തന്നെ ജോലി ചെയ്യുകയായിരുന്നു. എന്നാൽ, ഹിജാബ് ധരിക്കുന്നതിൽ കോളേജ് എതിർപ്പ് പ്രകടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ക്ലാസുകൾ നടത്തുമ്പോൾ ഹിജാബ് പോലുള്ളവ ഉപയോഗിക്കരുതെന്ന് ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു. എന്നാൽ, മൂന്ന് വർഷമായി ഞാൻ ഹിജാബ് ധരിച്ചാണ് കുട്ടികളെ പഠിപ്പിക്കുന്നത്. എന്നാൽ, ഇത് എന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി. ഹിജാബ് ധരിക്കാതെ ആ കോളേജിൽ ജോലി ചെയ്യുന്നത് ശരിയല്ല. അതിനാൽ, ഞാൻ രാജിവച്ചു." - അധ്യാപിക ചാന്ദിനി വ്യക്തമാക്കി.

7

അതേസമയം, അധ്യാപികയുടെ രാജിയും വൈറലായ വീഡിയോയിലൂടെ വ്യക്തായിരുന്നു. "ഞാൻ ചാന്ദിനി, ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിലെ ലെക്ചററാണ് ഞാൻ. ഹിജാബ് നീക്കം ചെയ്യാൻ നിങ്ങൾ എന്നോട് ആവശ്യപ്പെട്ടു. അതിനാൽ ഇംഗ്ലീഷ് വിഷയത്തിന്റെ ലക്ചറർ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നു. മതത്തിനുള്ള അവകാശം ഭരണഘടനാപരമായ അവകാശമാണ്. അത് ആർക്കും നിഷേധിക്കാനാവില്ല. നിങ്ങളുടെ ജനാധിപത്യവിരുദ്ധമായ നടപടിയെ ഞാൻ അപലപിക്കുന്നു. - രാജി കത്തിലൂടെ അധ്യാപിക വ്യക്തമാക്കി. അതേസമയം, കര്‍ണാടക ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുളള തീരുമാനത്തിലാണ്. അതിനാലാണ് അധ്യാപകരോട് ഹിജാബ് ഒഴിവാക്കാൻ ആവിശ്യപ്പെട്ടതെന്ന് കോളേജ് പ്രിന്‍സിപ്പിൽ വ്യക്തമാക്കിയിരുന്നു.

English summary
Hijab controversy in Tamil Nadu: BJP activist blocked woman wearing hijab at polling booth in madurai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X