ഹിജാബ് വിവാദം ഇന്ന് എങ്ങും എത്തിയില്ല; വാദം നാളെയും തുടരും; ഒരു ഹർജി കോടതി തള്ളി
ഡൽഹി: ഹിജാബ് വിവാദവുമായി ബന്ധപ്പെട്ടുളള ഹർജികളിൽ വാദം കേൾക്കുന്നത് നാളെയും തുടരും. കർണാടക ഹൈക്കോടതിയാണ് വാദം കേൾക്കുന്നത് മാറ്റിയത്. ഇന്ന് ഹർജികൾ പരിഗണിച്ചിരുന്നു. എന്നാൽ, ഹർജികളിൽ മറുപടി നൽകാൻ സംസ്ഥാന അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് നവദ്‌ഗി സമയം തേടി. ഇതിനെ തുടർന്നാണ് മാറ്റി വെയ്ച്ചത്. വെള്ളിയാഴ്ച ഹർജികളിലെ വാദം പുനരാരംഭിക്കും.
സംസ്ഥാന സർക്കാരിന്റെ ചില ഉത്തരവുകൾക്കായി കാത്തിരിക്കുകയാണെന്ന് എ ജി കോടതിയെ അറിയിച്ചു. സർക്കാർ ഉത്തരവിൽ സംസ്ഥാനത്തിന് ഭേദഗതി വരുത്താമെന്ന് ഹൈക്കോടതി ബെഞ്ച് അഭിപ്രായപ്പെട്ടു.
അതേസമയം, ഹിജാബ് വിവാദത്തിൽ ഒരു സാമൂഹിക പ്രവർത്തകൻ നൽകിയ ഹർജികളിൽ ഒന്ന് ഇന്ന് കോടതി തള്ളി.

തലപ്പാവും വളയും അനുവദനീയമാണെങ്കിൽ ഹിജാബ് മാത്രം ലക്ഷ്യം വയ്ക്കുന്നത് എന്തിനാണെന്ന് അഭാഭാഷകൻ ഇന്നലെ ചോദിച്ചിരുന്നു. ഹർജിക്കാരുടെ അഭിഭാഷകനായ കർണാടക മുൻ അഡ്വക്കേറ്റ് ജനറൽ രവി വർമ്മ കുമാറാണ് ഇത്തരത്തിലെ ചോദ്യം ഉന്നയിച്ചത്. കേസ് പരിഗണിക്കവെ കർണാടക ഹൈക്കോടതി ബെഞ്ചിനോടായിരിന്നു ചോദ്യം.

വളകളും തലപ്പാവും പോലുള്ള വ്യത്യസ്ത മതചിഹ്നങ്ങൾ ഇന്ത്യൻ സമൂഹത്തിൽ സാധാരമാണ്. എന്നാൽ, മുസ്ലീം സ്ത്രീകൾക്ക് ശിരോവസ്ത്രം ധരിക്കാതിരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നത് ശത്രുതാപരമായ വിവേചനത്തിന്റെ ഉദാഹരണമാണ്. സംസ്ഥാനത്തെ പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിൽ വിദ്യാർത്ഥികൾക്ക് നിശ്ചിത യൂണിഫോം ഇല്ലാത്തതിനാൽ വിവേചനം കൂടുതൽ ശക്തമാണ്. ഇതിന്റെ ഫലമായി ഹിജാബിന് നിരോധനം ഏർപ്പെടുത്തുന്ന ഒരു നിയമവുമില്ലെന്നും അദ്ദേഹം വാദിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 15 പ്രകാരം മതം നിരോധിച്ചിരിക്കുന്നു. സർക്കാർ നിർദേശിച്ച യൂണിഫോമുകളൊന്നും സംസ്ഥാനത്ത് ഇല്ല. എന്നാൽ, മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ച് ക്ലാസിൽ വരുന്നത് തടയാൻ ശ്രമങ്ങൾ നടത്തുന്നു. ഇത് വിവേചനത്തിന് തുല്യമാണെന്ന് രവി വർമ്മ കുമാർ കർണാടക ഹൈക്കോടതിയുടെ ബെഞ്ചിനോട് പറഞ്ഞു.

ഹിന്ദുകൾക്കും സിഖുകാർക്കും ക്രിസ്ത്യാനികൾക്കും അവരുടേതായ മതചിഹ്നങ്ങളുണ്ട്. നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന വൈവിധ്യങ്ങളെ ഉയർത്തിക്കാട്ടാൻ ഞാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് ഈ ശത്രുതാപരമായ വിവേചനത്തിന് ഹിജാബ് മാത്രം തിരഞ്ഞെടുത്തത്? മതം കൊണ്ടല്ലേ?" കുമാർ കോടതിയിൽ വാദിച്ചു. എന്നാൽ, സിഖുകാർക്ക് തലപ്പാവ് നിരോധിക്കുണോ? പെൺകുട്ടികളും വളകൾ ധരിക്കുന്നു. പാവപ്പെട്ട മുസ്ലീം പെൺകുട്ടികളോട് എന്തിനാണ് ഈ വിവേചനം? പൗരന്മാർക്ക് അവരുടെ മതം, വംശം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഭരണകൂടം വിവേചനം കാണിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഭരണ ഘടനയുടെ ആർട്ടിക്കിൾ 15 പ്രകാരമാണിത്.

ഹിജാബ് ധരിച്ച പെൺകുട്ടികളെ ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുന്നത് മതം കാരണം മാത്രമാണ്. , വള, കുരിശ് എന്നിവ ഉപയോഗിക്കുന്നവർക്ക് ഇത്തരം വിവേചനം ഇല്ല. കുമാർ പറഞ്ഞു. സാർവത്രിക വിദ്യാഭ്യാസം, പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസതതിലെ ഒരു ക്രൂരമായ തീരുമാനമാണിത്. ഇത്തരം വിവേചനത്തിന്റെ പേരിൽ അവരെ അടച്ചു പൂട്ടുകയാണെങ്കിൽ, അത് അവരുടെ വിദ്യാഭ്യാസത്തിന്റെ നാശത്തിന് തുല്യമായിരിക്കും, - കുമാർ പറഞ്ഞിരുന്നു.

അതേസമയം, ഹിജാബ് വിഷയം ഇന്നും ഹൈക്കോടതി പരിഗണിക്കുകയാണ്. ഇക്കഴിഞ്ഞ 3 ദിവസങ്ങളിലായി കർണാടക ഹൈക്കോടതി വാദം കേൾക്കുകയാണ്. എന്നാൽ, ഹിജാബ് വിവാദത്തിൽ വാദം കേൾക്കുന്നത് ഫെബ്രുവരി 28 ലേക്ക് മാറ്റണമെന്ന് അഭിഭാഷകൻ ചൊവ്വാഴ്ച കോടതിയിൽ വ്യക്തമാക്കി. കേസിൽ ഹർജിക്കാരെ പ്രതിനിധീകരിച്ച അഭിഭാഷകനാണ് ആവിശ്യം ഉന്നയിച്ചത്. കർണാടക ഹൈക്കോടതിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടത്തിനായി രാഷ്ട്രീയ പാർട്ടികൾ വിഷയം ഉപയോഗിക്കുന്നതായി അഭിഭാഷകൻ ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിച്ചിരുന്നു.

അതിനാലാണ് വാദം കേൾക്കുന്നത് ഫെബ്രുവരി 28 ലേക്ക് മാറ്റാൻ ആവിശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഉഡുപ്പി ഗവൺമെന്റ് ജൂനിയർ കോളേജിലെ ആയിഷ അൽമാസിന്റെയും മറ്റ് നാല് വിദ്യാർത്ഥിനികളുടെയും അഭിഭാഷകൻ മുഹമ്മദ് താഹിറാണ് വിഷയം കോടതി ശ്രദ്ധയിൽ കൊണ്ടു വന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകൾ ഉദ്ധരിച്ച് രാഷ്ട്രീയ പാർട്ടികൾ വിവാദം നേട്ടമാക്കാൻ നോക്കുന്നതായി പ്രസ്താവിച്ചു.












Click it and Unblock the Notifications