ഹിജാബ് വിവാദം: ഇന്ന് എന്താകും? ഹർജികൾ വീണ്ടും ഹൈക്കോടതിയുടെ പരിഗണനയിൽ
ഹിജാബ് വിവാദം: ഇന്ന് എന്താകും? ഹർജികൾ വീണ്ടും ഹൈക്കോടതിയുടെ പരിഗണനയിൽ
ഡൽഹി: ഹിജാബ് വിവാദത്തിലെ ഹർജികൾ ഇന്നും കർണാടക ഹൈക്കോടതിയുടെ പരിഗണനയിൽ. മുസ്ലീം വിദ്യാർത്ഥികൾക്ക് ക്ലാസിൽ പങ്കെടുക്കുമ്പോൾ ഹിജാബ് ധരിക്കാൻ അനുവദിക്കണം എന്നാശ്യപ്പെട്ടാണ് ഹർജി.
ഇന്നലെയും വിഷയം ഹൈക്കോടതി ചർച്ച ചെയ്തിരുന്നു. യൂണിഫോമിന്റെ അതേ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നും ഇന്നലെ ഹർജിയിൽ ആവിശ്യപ്പെട്ടിരുന്നു. എന്നാൽ, ഹിജാബ് നിരോധനത്തിൽ ഭരണഘടനാപരമായ വിഷയങ്ങൾ ഉള്ളതിനാൽ വിശദമായി പരിശോധിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് കോടതി ഇന്ന് ഹർജി വീണ്ടും പരിഗണിക്കുന്നത്. ഹിജാബ് ധരിക്കുന്ന മുസ്ലീം വിദ്യാർത്ഥികളെ പ്രത്യേകം അംഗീകരിക്കാത്തതിനാൽ യൂണിഫോം ധരിച്ച നിരവധി കോളേജുകളും സ്കൂളുകളും ഉദ്ധരിച്ച് തൽസ്ഥിതി നിലനിർത്താൻ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
സർക്കാർ ഉത്തരവ് വെല്ലുവിളിക്കുക മാത്രമല്ല, യൂണിഫോമിന്റെ അതേ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കുക എന്നും ഹൈക്കോടതിയോട് ആവിശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്താണ് ഹൈക്കേടതിയോട് ഇക്കാര്യം ആവിശ്യപ്പെട്ടത്.
അതേസമയം, ഫെബ്രുവരി അഞ്ചിന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവിനെ കാമത്ത് പരാമർശിച്ചു. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് ജെഎം ഖാസി, ജസ്റ്റിസ് കൃഷ്ണ എം ദീക്ഷിത് എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഒന്നിലധികം ഹർജികൾ പരിഗണിച്ചത്.
ഇതിൽ ആദ്യത്തെ ഹർജി ഉഡുപ്പിയിൽ നിന്ന് പ്രതിഷേധിക്കുന്ന മുസ്ലീം വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയാണ്. സർക്കാർ ഉത്തരവ് തികച്ചും തെറ്റാണ് എന്നും കോളേജ് ഡെവലപ്‌മെന്റ് കമ്മിറ്റിയ്ക്ക് തീരുമാനമെടുക്കാനുള്ള നിർദ്ദേശം നൽകുന്നത് തികച്ചും നിയമവിരുദ്ധമാണ് എന്നും കാമത്ത് കോടതിയിൽ പറഞ്ഞു. എം.എൽ.എ അടങ്ങുന്ന സി.ഡി.സി ഒരു ഭരണഘടനാ വിരുദ്ധ അധികാരമുളളതാണ്. എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള മൂന്നാം കക്ഷിയാണ് ഇത്. സർക്കാർ അതിന്റെ ഉത്തരവാദിത്തം ഈ മൂന്നാം കക്ഷിയെ ഏൽപ്പിച്ചിരിക്കുന്നു, - കാമത്ത് പറഞ്ഞു.
അതേസമയം, മുസ്ലീം പെൺകുട്ടികൾ വ്യത്യസ്ത യൂണിഫോം ആവശ്യപ്പെടുന്നില്ലെന്നും അതേ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കണമെന്നും കാമത്ത് ചീഫ് ജസ്റ്റിസിനോട് വ്യക്തമാക്കി. യൂണിഫോം ഉണ്ടെങ്കിലും മുസ്ലീം പെൺകുട്ടികൾക്ക് യൂണിഫോം നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാൻ അനുവാദമുണ്ട്. കേന്ദ്രീയ വിദ്യാലയങ്ങളുടെ വിജ്ഞാപനത്തെ കാമത്ത് ചൂണ്ടി കാട്ടി.
അതേസമയം, ഈ വിഷയം ആഗോള ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളോടുള്ള പെരുമാറ്റത്തെക്കുറിച്ചുളള ചർച്ചയ്ക്കും തുടക്കമിട്ടിരിക്കുകയാണ്. കര്‍ണാടകയിലെ ഉഡുപ്പിയിലാണ് സംഭവം നടത്തത്. കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇതോടെ വിവാദങ്ങള്‍ക്ക് തുടക്കം ആകുകയായിരുന്നു.
തുടർന്ന് മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം ആരംഭിച്ചു. എന്നാൽ, ഇതിന് പിന്നാലെ എ ബി വി പി പ്രവര്‍ത്തകര്‍ കാവി ഷാള്‍ അണിഞ്ഞ് കോളജുകളിൽ എത്തി പ്രതിഷേധം നടത്തി. ഈ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും പുറത്തേക്കും പ്രതിഷേധം ഉയരുകയായിരുന്നു. തുടർന്ന് പ്രതിഷേധം അക്രമാസക്തമായി. ഇതോടെ ഹിജാബ് വിഷയം കോടതിയില്‍ എത്തി.












Click it and Unblock the Notifications