ഹിജാബ്: രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു; വാദം കേൾക്കുന്നത് മാറ്റണമെന്ന് അഭിഭാഷകൻ ഹൈക്കോടതിയിൽ
ഹിജാബ്: രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു; വാദം കേൾക്കുന്നത് മാറ്റണമെന്ന് അഭിഭാഷകൻ ഹൈക്കോടതിയിൽ
ബെംഗളൂരു: ഹിജാബ് വിവാദത്തിൽ വാദം കേൾക്കുന്നത് ഫെബ്രുവരി 28 ലേക്ക് മാറ്റണമെന്ന് അഭിഭാഷകൻ. കേസിൽ ഹർജിക്കാരെ പ്രതിനിധീകരിച്ച അഭിഭാഷകനാണ് ആവിശ്യം ഉന്നയിച്ചിരിക്കുന്നത്.
കർണാടക ഹൈക്കോടതിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടത്തിനായി രാഷ്ട്രീയ പാർട്ടികൾ വിഷയം ഉപയോഗിക്കുന്നതായി അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.
അതിനാലാണ് വാദം കേൾക്കുന്നത് ഫെബ്രുവരി 28 ലേക്ക് മാറ്റാൻ ആവിശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഉഡുപ്പി ഗവൺമെന്റ് ജൂനിയർ കോളേജിലെ ആയിഷ അൽമാസിന്റെയും മറ്റ് നാല് വിദ്യാർത്ഥിനികളുടെയും അഭിഭാഷകൻ മുഹമ്മദ് താഹിറാണ് വിഷയം കോടതി ശ്രദ്ധയിൽ കൊണ്ടു വന്നത്.

നിയമസഭാ തെരഞ്ഞെടുപ്പുകൾ ഉദ്ധരിച്ച് രാഷ്ട്രീയ പാർട്ടികൾ വിവാദം നേട്ടമാക്കാൻ നോക്കുന്നതായി പ്രസ്താവിച്ചു. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നതിനുള്ള വിലക്ക് ചോദ്യം ചെയ്തുളള പെൺകുട്ടികളുടെ ഹർജികൾ കർണാടക ഹൈക്കോടതി പരിഗണികയാണ്. ഈ വിഷയം സംസ്ഥാനത്തുട നീളം ഉള്ള പ്രതിഷേധത്തിനും കാരണമായി. ഈ വിഷയം കുറച്ച് ദിവസത്തേക്ക് സ്കൂളുകൾ അടച്ചിടാൻ സർക്കാരിനെ നിർബന്ധിതരാക്കിയിരുന്നു.

വിവാദത്തിന് പിന്നാലെ, കർണാടകയിലെ ശിവ മോഗ ജില്ലയിലെ ഗവൺമെന്റ് ഹൈസ്‌കൂളിലെ പതിമൂന്ന് പെൺകുട്ടികൾ 10-ാം ക്ലാസ് പരീക്ഷ എഴുതാൻ വിസമ്മതിച്ചു. സ്‌കൂളിൽ പ്രവേശിക്കുന്നതിന് മുമ്പ് ഹിജാബ് ഒഴിവാക്കാൻ അധ്യാപകർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കുട്ടികളുടെ തീരുമാനം. ശിവമോഗ ജില്ലയിലെ സർക്കാർ പബ്ലിക് സ്‌കൂളിലെ അധ്യാപകർ മുസ്ലീം പെൺകുട്ടികളെ തടഞ്ഞു നിർത്തി ഹിജാബ് അഴിച്ചു മാറ്റാൻ അഭ്യർത്ഥിക്കുകയായിരുന്നു. എന്നാൽ, വിദ്യാർത്ഥികൾ ശിരോവസ്ത്രം അഴിക്കാൻ വിസമ്മതിക്കുകയും ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഇസ്ലാമിക വസ്ത്രത്തിൽ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, അധ്യാപകരും സ്കൂൾ അഡ്മിനിസ്ട്രേഷനും കുട്ടികളെ ഹിജാബ് ധരിക്കാതെ പ്രത്യേക മുറിയിൽ പരീക്ഷ എഴുതാൻ പ്രോത്സാഹിപ്പിച്ചു. എന്നാൽ, വിദ്യാർത്ഥികളാകൾ, ഇത് നിരസിക്കുകയും പരീക്ഷ ഒഴിവാക്കാൻ തീരുമാനിക്കുകയും ചെയ്തു. ഹിജാബ് ധരിച്ചില്ലെങ്കിൽ ക്ലാസിൽ പങ്കെടുക്കാൻ തയ്യാറല്ലെന്ന് സ്‌കൂളിലെത്തിയ പെൺകുട്ടികളുടെ രക്ഷിതാകളും വ്യക്തമാക്കി. തുടർന്ന് കുട്ടികളെ രക്ഷിതാക്കൾ വീട്ടിലേക്ക് കൊണ്ടു പോയി. എ ബി പി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, ഹിജാബിനായുള്ള പരീക്ഷ ബഹിഷ്‌കരിച്ച വിദ്യാർത്ഥി ആലിയ മെഹത് പറഞ്ഞു, "കോടതി ഇതുവരെ ഉത്തരവിട്ടിട്ടില്ല. അതുവരെ എന്തായാലും ഞങ്ങൾ ഹിജാബ് അഴിക്കില്ല. നമ്മൾ പരീക്ഷ എഴുതിയില്ല എങ്കിലും കുഴപ്പമില്ല. എനിക്ക് പരീക്ഷ അല്ല മതമാണ് പ്രധാനം. ഹിജാബ് നിർബന്ധമാക്കിയില്ലെങ്കിൽ ഞങ്ങൾ സ്കൂളിൽ വരില്ല. എന്റെ ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടതിനാൽ വീട്ടിലേക്ക് മടങ്ങാൻ എന്റെ മാതാപിതാക്കൾ എന്നോട് ആവശ്യപ്പെട്ടു," ആലിയ മെഹത് പറഞ്ഞു.

എന്നാൽ, വാർത്ത പരന്നതോടെ ഡി ഡി പി ഐ രമേഷ് സ്കൂളിലെത്തി വിദ്യാർഥികളെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, കേൾക്കാൻ കൂട്ടാക്കാതെ കുട്ടികൾ ഇറങ്ങി പോയി. സ്‌കൂൾ വികസന മോണിറ്ററിങ് കമ്മിറ്റിയും രക്ഷിതാക്കളും യോഗം ചേർന്ന് പ്രശ്‌നം ചർച്ച ചെയ്ത് പരിഹാരം കാണുമെന്ന് ഡി ഡി പി ഐ അറിയിച്ചു. വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്‌കരിച്ചതിനാൽ യോഗത്തിന് ശേഷം അവർക്കായി പരീക്ഷകൾ വീണ്ടും ക്രമീകരിക്കുമെന്ന് ഡി ഡി പി ഐ അറിയിച്ചു.
Recommended Video

അതിനിടെ, തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികളും ഗ്രൂപ്പുകളും വിവാദം നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയിരുന്നു. കേസിൽ വാദം കേൾക്കുന്നത് ഫെബ്രുവരി 28 മാറ്റി വയ്ക്കാൻ ഹർജിക്കാരൻ ആവശ്യപ്പെട്ടു. അതേസമയം, സ്‌കൂൾ കാമ്പസുകളിൽ ഹിജാബ്/പർദ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഈ പ്രതിഷേധങ്ങളെ ഇസ്‌ലാമിക ഗ്രൂപ്പായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും വിദ്യാർത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയും പിന്തുണയ്ക്കുന്നു. മറ്റൊരു ഇസ്ലാമിക സംഘടനയായ ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദും ഇതിന് പിന്തുണ നൽകിയിട്ടുണ്ട്.












Click it and Unblock the Notifications