'നാണമില്ലാത്ത ബിജെപി പ്രതിപക്ഷത്തെ ആക്രമിക്കാൻ പെൺകുട്ടികളുടെ വിലാസം ട്വീറ്റാക്കി';പ്രിയങ്ക ചതുർവേദി
'നാണമില്ലാത്ത ബിജെപി പ്രതിപക്ഷത്തെ ആക്രമിക്കാൻ പെൺകുട്ടികളുടെ വിലാസം ട്വീറ്റാക്കി';പ്രിയങ്ക ചതുർവേദി
ഡൽഹി: കർണാടക ഹിജാബ് വിവാദത്തിൽ ഹർജിക്കാരുടെ സ്വകാര്യ വിവരങ്ങൾ ബിജെപി ട്വീറ്റ് ചെയ്തതിനെതിരെ സേന എംപി രംഗത്ത്. ശിവസേന എംപി പ്രിയങ്ക ചതുർവേദിയാണ് പാർട്ടിക്ക് എതിരെ ആഞ്ഞടിച്ചത്.
കർണാടക ഹിജാബ് വിവാദത്തിലെ ഹർജിക്കാരുടെ സ്വകാര്യ വിവരങ്ങളാണ് കർണാടക ബിജെപി ട്വീറ്റ് ചെയ്തത്. ഇതിന് എതിരെ വൻ വിവാദം പൊട്ടിപ്പുറപ്പെട്ടുകയുണ്ടായി.
രാഷ്ട്രീയത്തിൽ പ്രസക്തി നിലനിർത്താൻ കോൺഗ്രസ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് കർണാടക ബിജെപി ഹർജിക്കാരുടെ വ്യക്തി വിവരങ്ങൾ ട്വീറ്റ് ചെയ്തത്. ഉടൻ തന്നെ, സോഷ്യൽ മീഡിയ പോസ്റ്റിനെ അപലപിച്ച് ശിവസേന എംപി പ്രിയങ്ക ചതുർവേദി പാർട്ടിക്ക് എതിരെ രംഗത്ത് എത്തുകയായിരുന്നു.

"നാണമില്ലാത്ത ബിജെപി കർണാടക പ്രതിപക്ഷത്തെ ആക്രമിക്കാൻ പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളുടെ വിലാസം ട്വീറ്റ് ചെയ്യുന്നു. ഇത് എത്ര മാത്രം നിർവികാരവും ദയനീയവുമാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?" ചതുർവേദി ട്വീറ്റ് ചെയ്തു. ബിജെപിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സേന എംപി കർണാടക ഡിജിപിയ്ക്കും ട്വിറ്റർ ഇന്ത്യയ്ക്കും തന്റെ പോസ്റ്റ് ടാഗ് ചെയ്തു. അതേസമയം, കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി മന്ത്രാലയത്തിന്റെ ഇടപെടലും ശിവസേന നേതാവ് ആവശ്യപ്പെട്ടു.

അതേസമയം, ഹിജാബ് വിവാദം നാളെ വീണ്ടും പരിഗണിക്കും. ഹിജാബ് നിരോധനത്തിനെതിരെ വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി ഇന്ന് വാദം കേട്ടിരുന്നു. എന്നാൽ, വിവാദത്തിന് തീരുമാനം ആയില്ല.എന്നാൽ, വിവാദത്തിന് പിന്നാലെ, കർണാടകയിലെ ശിവ മോഗ ജില്ലയിലെ ഗവൺമെന്റ് ഹൈസ്‌കൂളിലെ പതിമൂന്ന് പെൺകുട്ടികൾ 10-ാം ക്ലാസ് പരീക്ഷ എഴുതാൻ വിസമ്മതിച്ചു.

സ്‌കൂളിൽ പ്രവേശിക്കുന്നതിന് മുമ്പ് ഹിജാബ് ഒഴിവാക്കാൻ അധ്യാപകർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കുട്ടികളുടെ തീരുമാനം. ശിവമോഗ ജില്ലയിലെ സർക്കാർ പബ്ലിക് സ്‌കൂളിലെ അധ്യാപകർ മുസ്ലീം പെൺകുട്ടികളെ തടഞ്ഞു നിർത്തി ഹിജാബ് അഴിച്ചു മാറ്റാൻ അഭ്യർത്ഥിക്കുകയായിരുന്നു. എന്നാൽ, വിദ്യാർത്ഥികൾ ശിരോവസ്ത്രം അഴിക്കാൻ വിസമ്മതിക്കുകയും ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഇസ്ലാമിക വസ്ത്രത്തിൽ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, അധ്യാപകരും സ്കൂൾ അഡ്മിനിസ്ട്രേഷനും കുട്ടികളെ ഹിജാബ് ധരിക്കാതെ പ്രത്യേക മുറിയിൽ പരീക്ഷ എഴുതാൻ പ്രോത്സാഹിപ്പിച്ചു. എന്നാൽ, വിദ്യാർത്ഥികളാകൾ, ഇത് നിരസിക്കുകയും പരീക്ഷ ഒഴിവാക്കാൻ തീരുമാനിക്കുകയും ചെയ്തു. ഹിജാബ് ധരിച്ചില്ലെങ്കിൽ ക്ലാസിൽ പങ്കെടുക്കാൻ തയ്യാറല്ലെന്ന് സ്‌കൂളിലെത്തിയ പെൺകുട്ടികളുടെ രക്ഷിതാകളും വ്യക്തമാക്കി. തുടർന്ന് കുട്ടികളെ രക്ഷിതാക്കൾ വീട്ടിലേക്ക് കൊണ്ടു പോയി.

ഹിജാബ് വിവാദത്തിൽ വാദം കേൾക്കുന്നത് ഫെബ്രുവരി 28 ലേക്ക് മാറ്റണമെന്ന് അഭിഭാഷകൻ പറഞ്ഞിരിന്നു. കേസിൽ ഹർജിക്കാരെ പ്രതിനിധീകരിച്ച അഭിഭാഷകനാണ് ആവിശ്യം ഉന്നയിച്ചത്. കർണാടക ഹൈക്കോടതിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടത്തിനായി രാഷ്ട്രീയ പാർട്ടികൾ വിഷയം ഉപയോഗിക്കുന്നതായി അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. അതിനാലാണ് വാദം കേൾക്കുന്നത് ഫെബ്രുവരി 28 ലേക്ക് മാറ്റാൻ ആവിശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ഉഡുപ്പി ഗവൺമെന്റ് ജൂനിയർ കോളേജിലെ ആയിഷ അൽമാസിന്റെയും മറ്റ് നാല് വിദ്യാർത്ഥിനികളുടെയും അഭിഭാഷകൻ മുഹമ്മദ് താഹിറാണ് വിഷയം കോടതി ശ്രദ്ധയിൽ കൊണ്ടു വന്നത്.നിയമസഭാ തെരഞ്ഞെടുപ്പുകൾ ഉദ്ധരിച്ച് രാഷ്ട്രീയ പാർട്ടികൾ വിവാദം നേട്ടമാക്കാൻ നോക്കുന്നതായി പ്രസ്താവിച്ചു.എന്നാൽ, തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികളും ഗ്രൂപ്പുകളും വിവാദം നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയിരുന്നു. കേസിൽ വാദം കേൾക്കുന്നത് ഫെബ്രുവരി 28 മാറ്റി വയ്ക്കാൻ ഹർജിക്കാരൻ ആവശ്യപ്പെട്ടു. അതേസമയം, സ്‌കൂൾ കാമ്പസുകളിൽ ഹിജാബ്/പർദ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഈ പ്രതിഷേധങ്ങളെ ഇസ്‌ലാമിക ഗ്രൂപ്പായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും വിദ്യാർത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയും പിന്തുണയ്ക്കുന്നു. മറ്റൊരു ഇസ്ലാമിക സംഘടനയായ ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദും ഇതിന് പിന്തുണ നൽകിയിട്ടുണ്ട്.












Click it and Unblock the Notifications